ജി.എസ്.ടി വരുമാനം@1.75 ലക്ഷം കോടി രൂപ

Monday 02 September 2024 12:13 AM IST

കൊച്ചി: ആഗസ്റ്റിൽ ചരക്ക് സേവന നികുതി വരുമാനം(ജി.എസ്.ടി) പത്ത് ശതമാനം ഉയർന്ന് 1.75 ലക്ഷം കോടി രൂപയിലെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ജി.എസ്.ടി വരുമാനം 1.59 ലക്ഷം കോടി രൂപയായിരുന്നു. എന്നാൽ ജൂലായ് മാസത്തിൽ ജി.എസ്.ടി ഇനത്തിൽ 1.81 ലക്ഷം കോടി രൂപയാണ് ലഭിച്ചിരുന്നത്. ആഭ്യന്തര വരുമാനം 9.2 ശതമാനം ഉയർന്ന് 1.25 ലക്ഷം കോടി രൂപയിലെത്തി. ഉത്പന്നങ്ങളുടെ ഇറക്കുമതിയിൽ നിന്നുള്ള വരുമാനം 12.1 ശതമാനം വർദ്ധനയോടെ 49,976 കോടി രൂപയായി. സാമ്പത്തിക വർഷത്തെ ആദ്യ അഞ്ച് മാസത്തിൽ ജി.എസ്.ടി ഇനത്തിൽ 9.14 ലക്ഷം കോടി രൂപയാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് ലഭിച്ചത്.

ജി.എസ്.ടി കൗൺസിൽ യോഗം സെപ്തംബർ ഒൻപതിന്

സെപ്‌തംബർ ഒൻപതിന് നടക്കുന്ന അടുത്ത ജി.എസ്.ടി കൗൺസിൽ യോഗത്തിൽ മെഡിക്കൽ, ലൈഫ് ഇൻഷ്വറൻസ് പോളിസികളുടെ നികുതി ഒഴിവാക്കാൻ തീരുമാനമുണ്ടായേക്കും. നിലവിൽ ഇൻഷ്വറൻസ് പ്രീമിയത്തിന് മേൽ 18 ശതമാനം ജി.എസ്.ടിയാണ് ഈടാക്കുന്നത്. എന്നാൽ നിക്ഷേപമെന്ന നിലയിൽ വാങ്ങുന്ന വിപണി ബന്ധിത ഇൻഷ്വറൻസ് പദ്ധതികൾക്ക് തുടർന്നും നികുതി നൽകേണ്ടി വരും.

Advertisement
Advertisement