തമിഴ് സിനിമയിൽ പ്രശ്നമില്ലെന്ന് ജീവ  മാദ്ധ്യമപ്രവർത്തകരുമായി വാക്കേറ്റം

Monday 02 September 2024 12:00 AM IST

ചെന്നൈ: സിനിമാമേഖലയിലെ പ്രശ്നങ്ങളെച്ചൊല്ലി മാദ്ധ്യമപ്രവർത്തകരും തമിഴ് നടൻ ജീവയും തമ്മിൽ രൂക്ഷമായ വാക്കേറ്റം. നടി രാധിക ശരത്കുമാറിന്റെ വെളിപ്പെടുത്തലിനെക്കുറിച്ചുള്ളചോദ്യങ്ങളോടാണു താരം ക്ഷുഭിതനായി പ്രതികരിച്ചത്. തമിഴ് സിനിമയിൽ പ്രശ്നമില്ല. പ്രശ്നങ്ങൾ മലയാളം സിനിമയിൽ മാത്രമാണെന്ന് ജീവ പറഞ്ഞു. തേനിയിലെ സ്വകാര്യ ചടങ്ങിനെത്തിയപ്പോഴാണ് ജീവയോട് മാദ്ധ്യമപ്രവർത്തകർ ഹേമ കമ്മിറ്റി റിപ്പോർട്ടും രാധികയുടെ വെളിപ്പെടുത്തലും സംബന്ധിച്ച് പ്രതികരണം ആരാഞ്ഞത്.

നല്ലൊരു പരിപാടിക്കുവന്നാൽ ഇത്തരം ചോദ്യങ്ങൾ ഒഴിവാക്കണമെന്നായിരുന്നു ജീവയുടെ ആദ്യ മറുപടി. ചോദ്യങ്ങൾ ആവർത്തിച്ചപ്പോഴാണ് മറുപടി നൽകിയത്. എന്നാൽ തുടർന്ന് ചോദ്യങ്ങളെത്തിയതോടെയാണ് ജീവ പ്രകോപിതനായത്.

മോ​ഹ​ൻ​ലാ​ലും​ ​സു​രേ​ഷ്ഗോ​പി​യും​ ​ചോ​ദ്യ​ങ്ങ​ളിൽ
നി​ന്നും​ ​ഒ​ഴി​ഞ്ഞു​മാ​റു​ന്ന​തെ​ന്തി​നെ​ന്ന് ​ക​സ്തൂ​രി

തി​രു​വ​ന​ന്ത​പു​രം​:​ ​മോ​ഹ​ൻ​ലാ​ലും​ ​സു​രേ​ഷ് ​ഗോ​പി​യും​ ​എ​ന്തി​നാ​ണ് ​ചോ​ദ്യ​ങ്ങ​ളി​ൽ​നി​ന്ന് ​ഒ​ഴി​ഞ്ഞു​ ​മാ​റു​ന്ന​തെ​ന്ന് ​ന​ടി​ ​ക​സ്തൂ​രി.​ ​സു​രേ​ഷ് ​ഗോ​പി​ ​ദേ​ഷ്യ​പ്പെ​ടു​ന്ന​തി​നു​ ​പ​ക​രം​ ​ചോ​ദ്യ​ങ്ങ​ൾ​ക്ക് ​ഉ​ത്ത​രം​ ​ന​ൽ​ക​ണം.​ ​ആ​രോ​പ​ണം​ ​ഉ​യ​ർ​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​മു​കേ​ഷ് ​എം.​എ​ൽ.​എ​ ​സ്ഥാ​നം​ ​രാ​ജി​വ​യ്ക്ക​ണ​മെ​ന്നും​ ​ക​സ്തൂ​രി​ ​ആ​വ​ശ്യ​പ്പെ​ട്ടു.
'​'​മോ​ഹ​ൻ​ലാ​ലി​ന് ​എ​ന്തു​കൊ​ണ്ട് ​ഉ​ത്ത​ര​മി​ല്ല.​ ​ത​ന്റെ​ ​സി​നി​മ​യി​ൽ​ ​സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ​ ​അ​തി​ക്ര​മ​ങ്ങ​ൾ​ ​ന​ട​ക്കു​ന്നി​ല്ലെ​ന്ന് ​പ​റ​യാ​ൻ​ ​മോ​ഹ​ൻ​ലാ​ൽ​ ​ത​യാ​റാ​കാ​ത്ത​ത് ​എ​ന്തു​കൊ​ണ്ടാ​ണ് ​?​ ​അ​മ്മ​യി​ൽ​ ​നി​ന്ന് ​രാ​ജി​വ​ച്ച് ​എ​ല്ലാ​വ​രും​ ​ഒ​ളി​ച്ചോ​ടി​യ​ത് ​എ​ന്തി​നാ​ണ് ​?​ ​സു​രേ​ഷ് ​ഗോ​പി​ക്ക് ​കേ​ര​ള​ത്തി​ലെ​ ​വോ​ട്ട​ർ​മാ​രോ​ട് ​ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ട്.​ ​കേ​ര​ള​ത്തി​ലെ​ ​ജ​ന​ങ്ങ​ളോ​ട് ​തു​റ​ന്നു​ ​സം​സാ​രി​ക്ക​ണം.​ ​ഒ​ളി​ച്ചു​വ​യ്ക്കാ​ൻ​ ​ഉ​ള്ള​വ​രാ​ണ് ​പ്ര​തി​ക​രി​ക്കാ​തെ​ ​ഇ​രി​ക്കു​ന്ന​ത്.​'​'​ ​–​ ​ക​സ്തൂ​രി​ ​പ​റ​ഞ്ഞു.
ഹേ​മ​ ​ക​മ്മി​റ്റി​ ​റി​പ്പോ​ർ​ട്ട് ​ഗോ​സി​പ്പ​ല്ല,​ ​ഔ​ദ്യോ​ഗി​ക​ ​റി​പ്പോ​ർ​ട്ടാ​ണ്.​ ​അ​നി​യ​ൻ​ ​ബാ​വ​ ​ചേ​ട്ട​ൻ​ ​ബാ​വ,​ ​ര​ഥോ​ത്സ​വം​ ​ഉ​ൾ​പ്പെ​ടെ​ ​ന​ല്ല​ ​സി​നി​മ​ക​ൾ​ ​ഞാ​ൻ​ ​മ​ല​യാ​ള​ത്തി​ൽ​ ​ചെ​യ്തി​ട്ടു​ണ്ട്.​ ​എ​ന്നാ​ൽ​ ​ഞാ​ൻ​ ​മ​ല​യാ​ള​ത്തി​ൽ​ ​അ​വ​സാ​നം​ ​ചെ​യ്ത​ ​സി​നി​മ​യി​ൽ​ ​നി​ന്നും​ ​ദു​ര​നു​ഭ​വം​ ​നേ​രി​ട്ടു.​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ​ ​പ​ല​പ്പോ​ഴും​ ​ദേ​ഷ്യ​പ്പെ​ട്ടു.​ ​ര​ണ്ട് ​ദി​വ​സ​ത്തി​നു​ ​ശേ​ഷം​ ​ഷൂ​ട്ടിം​ഗ് ​സെ​റ്റി​ൽ​ ​നി​ന്നും​ ​താ​ൻ​ ​പോ​യെ​ന്നും​ ​ക​സ്തൂ​രി​ ​പ​റ​ഞ്ഞു.​ ​മോ​ശം​ ​മ​നു​ഷ്യ​ർ​ ​എ​ല്ലാ​യി​ട​ത്തു​മു​ണ്ട്.​ ​ഒ​രു​പാ​ട് ​ദു​ര​നു​ഭ​വം​ ​ഉ​ണ്ടാ​യി​ട്ടു​ണ്ട്.​ ​എ​ന്നു​ക​രു​തി​ ​എ​ല്ലാ​വ​രും​ ​മോ​ശ​ക്കാ​ര​ല്ലെ​ന്നും​ ​ക​സ്തൂ​രി​ ​പ​റ​ഞ്ഞു.

ഐ.​എ​ൻ.​ടി.​യു.​സി​യു​മാ​യി
സ​ഹ​ക​രി​ക്കാ​ൻ​ ​'​മാ​ക്ട'

ആ​ലു​വ​:​ ​സി​നി​മ​ ​ടെ​ക്‌​നീ​ഷ്യ​ന്മാ​രു​ടെ​ ​സം​ഘ​ട​ന​യാ​യ​ ​മാ​ക്ട​ ​ഫെ​ഡ​റേ​ഷ​ൻ​ ​ഐ.​എ​ൻ.​ടി.​യു.​സി​യു​മാ​യി​ ​സ​ഹ​ക​രി​ച്ച് ​പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ബൈ​ജു​ ​കൊ​ട്ടാ​ര​ക്ക​ര​ ​അ​റി​യി​ച്ചു.​ ​ഐ.​എ​ൻ.​ടി.​യു.​സി​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​ആ​ർ.​ ​ച​ന്ദ്ര​ശേ​ഖ​ര​നു​മാ​യി​ ​മാ​ക്ട​ ​ഭാ​ര​വാ​ഹി​ക​ൾ​ ​ന​ട​ത്തി​യ​ ​ച​ർ​ച്ച​യി​ലാ​ണ് ​തീ​രു​മാ​നം.​ ​ഒൗ​ദ്യോ​ഗി​ക​ ​പ്ര​ഖ്യാ​പ​നം​ ​നാ​ലി​ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​ന​ട​ത്തും.

എ.​ഐ.​ടി.​യു.​സി​യു​മാ​യി​ ​സ​ഹ​ക​രി​ച്ചാ​ണ് ​നേ​ര​ത്തെ​ ​പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്.​ ​കാ​നം​ ​രാ​ജേ​ന്ദ്ര​ൻ​ ​ചെ​യ​ർ​മാ​നാ​യി​രു​ന്നു.​ ​എ​ന്നാ​ൽ,​ ​ഭ​ര​ണ​ ​മു​ന്ന​ണി​യി​ലെ​ ​ര​ണ്ടാ​മ​ത്തെ​ ​ക​ക്ഷി​യാ​യി​ട്ടും​ ​സി.​പി.​ഐ​ ​ക​ത്തു​ ​കൊ​ടു​ത്താ​ൽ​ ​ച​വ​റ്റു​കു​ട്ട​യി​ലാ​ണ് ​ത​ള്ളി​യി​രു​ന്ന​തെ​ന്ന് ​ബൈ​ജു​ ​കൊ​ട്ടാ​ര​ക്ക​ര​ ​പ​റ​ഞ്ഞു.​ ​എ.​കെ.​ ​ബാ​ല​ൻ​ ​സാം​സ്‌​കാ​രി​ക​ ​മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ൾ​ ​നി​ര​വ​ധി​ ​നി​വേ​ദ​ന​ങ്ങ​ൾ​ ​ന​ൽ​കി​യി​ട്ടും​ ​ഫ​ല​മു​ണ്ടാ​യി​ല്ല.​ ​തു​ട​ർ​ന്നാ​ണ് ​ര​ണ്ടു​കൊ​ല്ലം​ ​മു​മ്പ് ​സി.​പി.​ഐ​ ​ബ​ന്ധം​ ​അ​വ​സാ​നി​പ്പി​ച്ച​ത്.

മ​ല​യാ​ളം​ ​കൂ​ടാ​തെ​ ​തെ​ലു​ങ്ക്,​ ​ത​മി​ഴ് ​ച​ല​ച്ചി​ത്ര​ ​മേ​ഖ​ല​യി​ലും​ ​യൂ​ണി​യ​ൻ​ ​പ്ര​വ​ർ​ത്ത​നം​ ​വ്യാ​പി​പ്പി​ക്കും.​ ​ച​ല​ച്ചി​ത്ര​ ​നി​ർ​മ്മാ​ണ​ത്തി​ന്റെ​ ​പി​ന്ന​ണി​ ​ജോ​ലി​ക​ൾ​ ​ചി​ല​ർ​ ​കു​ത്ത​ക​യാ​ക്കു​ക​യാ​ണെ​ന്നും​ ​ഇ​തി​നെ​തി​രെ​ ​ശ​ക്ത​മാ​യ​ ​സ​മ​രം​ ​ആ​രം​ഭി​ക്കു​മെ​ന്നും​ ​ബൈ​ജു​ ​കൊ​ട്ടാ​ര​ക്ക​ര​ ​പ​റ​ഞ്ഞു.​ ​ആ​വ​ശ്യ​മെ​ങ്കി​ൽ​ ​ച​ല​ച്ചി​ത്ര​ ​നി​ർ​മ്മാ​ണം​ ​ത​ട​സ​പ്പെ​ടു​ത്തി​യു​ള്ള​ ​സ​മ​ര​ത്തി​നും​ ​നേ​തൃ​ത്വം​ ​ന​ൽ​കും.

Advertisement
Advertisement