അഞ്ചൽ പള്ളിപെരുന്നാളിന് കൊടിയേറി

Monday 02 September 2024 12:17 AM IST
അഞ്ചൽ പെരുന്നാളിന് പത്തനംതിട്ട ഭദ്രാസനാധിപൻ ബിഷപ്പ് സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലിത്ത കൊടിയേറ്റുന്നു. ഫാ. ബോവസ് മാത്യു, ഡോ.കെ.വി. തോമസ് കുട്ടി തുടങ്ങിയവർ സമീപം

അഞ്ചൽ : അഞ്ചൽ സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയിൽ എട്ടുനോമ്പിനും പരിശുദ്ധ കന്യക മറിയത്തിന്റെ ജനന പെരുന്നാളിനും തുടക്കം കുറിച്ചുകൊണ്ട് കൊടിയേറി. പത്തനംതിട്ട ഭദ്രാസനാദ്ധ്യക്ഷൻ ഡോ. സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത കൊടിയേറ്റിന് കാർമ്മികത്വം വഹിച്ചു. എട്ടുനോമ്പിനോടനുബന്ധിച്ച് സ്ഥാപിച്ച കന്യക മറിയത്തിന്റെ തിരുസ്വരൂപത്തിൽ സ്വർണ്ണ കിരീടം അണിയിച്ചു. ഇന്നലെ നടന്ന കുർബാനയ്ക്ക് സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത നേതൃത്വം നൽകി. ഇന്ന് രാവിലെ 10 മുതൽ ദിവ്യകാരുണ്യ ആരാധനയും അഖണ്ഡ ജപമാലയും നടക്കും. വൈകിട്ട് 4.30ന് നടക്കുന്ന ശുശ്രൂഷകൾക്ക് ഇടവകാംഗങ്ങളായ റവ.ഡോ.മാത്യു ചാർത്താംകുഴി, റവ.ഫാ. ജോൺസൺ പുതുപ്പറമ്പിൽ, റവ.ഫാ.ജിനോയി മാത്യു, റവ.ഫാ.ടൈറ്റസ് മൈലമൂട്ടിൽ, റവ.ഫാ.വർഗ്ഗീസ് മലയിൽ എന്നിവർ നേതൃത്വം നൽകും. നാളെ രാവിലെ 10 മുതൽ ദിവ്യകാരുണ്യ ആരാധനയും അഖണ്ഢജപമാലയും വൈകിട്ട് വിശുദ്ധ കുർബാന റവ. ഫാ. റൊമാൻസ് ആന്റണി മുഖ്യകാർമ്മികനായിരിക്കും. ഡോ.ജോൺസൺ കൈമലയിൽ കോർ എപ്പിസ്‌​കോപ്പ വചന സന്ദേശം നൽകും. പെരുന്നാൾ സെപ്തംബർ 9ന് സമാപിക്കും.

Advertisement
Advertisement