സർക്കാരിന്റെ വിശ്വാസ്യത തകർന്നു : കുഞ്ഞാലിക്കുട്ടി

Monday 02 September 2024 12:18 AM IST

കോഴിക്കോട്: എഡി.ജി.പി എം.ആർ അജിത് കുമാർ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി എന്നിവർക്കെതിരെ പി.വി അൻവർ നടത്തിയ വെളിപ്പെടുത്തൽ സർക്കാരിന്റെ വിശ്വാസ്യതയെ പിടിച്ചുലയ്ക്കുന്നതാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി.

വിഷയത്തിൽ യു.ഡി.എഫ് ഇന്ന് ചർച്ച നടത്തും. ആര് പറഞ്ഞെന്നതല്ല എന്താണ് പറഞ്ഞതെന്നതാണ് പ്രധാനം. താനൂർ ജിഫ്രി തങ്ങൾ കേസിൽ ലീഗ് നേരത്തെ പറഞ്ഞ കാര്യങ്ങളെ ശരിവയ്ക്കുന്നതാണ് അൻവറിന്റെ വാക്കുകൾ. നിയമവിരുദ്ധമായാണ് എസ്.പി. സുജിത്ത് ദാസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് തല്ലിക്കൊന്നതെന്ന് ലീഗ് അന്ന് പറയുകയും പ്രക്ഷോഭം സംഘടിപ്പിക്കുകയും ചെയ്തതാണ്. സാധാരണ പൊലീസ് പോലെയല്ല സുജിത്ത് ദാസ് പ്രവർത്തിച്ചിരുന്നത്. മലപ്പുറത്തെ കുറ്റകൃത്യങ്ങളുടെ ജില്ലയാക്കാൻ ശ്രമിച്ചു., സുജിത്ത് ദാസിനെ മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകി. തുടർന്നുള്ള പ്രക്ഷോഭത്തിന്റ ഭാഗമായാണ് അയാൾ സ്ഥലം മാറിപ്പോയത്. ഹേമ കമ്മിറ്റി റിപ്പോർട്ട്, കാഫിർ വിഷയം എന്നിവയിൽ ലീഗ് ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും, മുഖ്യമന്ത്രിയെ കണ്ട് ചർച്ച നടത്തുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Advertisement
Advertisement