ലോകബാങ്ക് ട്രഷറി സമ്മർ ഇന്റേൺഷിപ് 2025

Tuesday 03 September 2024 12:00 AM IST

ലോകബാങ്ക് ട്രഷറി സമ്മർ ഇന്റേൺഷിപ് 2025 പ്രോഗ്രാമിന് നാലു വർഷ ബിരുദ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. വിദ്യാർത്ഥികൾ 2026 ൽ കോഴ്‌സ് പൂർത്തിയാക്കുന്നവരായിരിക്കണം. ഇന്റേൺഷിപ് പൂർത്തിയാക്കുന്നവർക്ക് ജൂനിയർ അനലിസ്റ്റ് തസ്തികയിലേക്ക് മുൻഗണന ലഭിക്കും. 2025 മേയ് 27 മുതൽ ആഗസ്റ്റ് നാലുവരെയാണ് ഇന്റേൺഷിപ്. 400 മണിക്കൂറാണ് കാലയളവ്. മണിക്കൂറിന് 26 ഡോളർ വീതം വേതനം ലഭിക്കും. ഫിനാൻസ്, ബിസിനസ്സ്, ഇക്കണോമിക്സ്, മാനേജ്മെന്റ്, അനുബന്ധ വിഷയങ്ങളിൽ ബിരുദത്തിന് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഒക്ടോബർ 13 വരെ അപേക്ഷിക്കാം. www.indeed.com

ഡോക്ടറൽ ഗവേഷണം @ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇമ്മ്യൂണോളജി

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇമ്മ്യൂണോളജി വിന്റർ സെഷൻ പി എച്ച്. ഡി പ്രോഗ്രാമിന് സെപ്തംബർ മൂന്നു മുതൽ അപേക്ഷിക്കാം.ഇമ്മ്യൂണോളജി, മോളിക്യൂലർ ബയോളജി , സെല്ലുലാർ ബയോളജി, കെമിക്കൽ ബയോളജി, സ്ട്രക്ച്ചറൽ ബയോളജി, കംപ്യൂട്ടേഷണൽ ബയോളജി, ഇൻഫെക്ഷ്യസ് & ക്രോണിക് ഡിസീസ് ബയോളജി എന്നിവയിൽ ഡോക്ടറൽ ഗവേഷണം നടത്താം. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ബയോളജി ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയവർ സെപ്തംബർ 23നകം അപേക്ഷിക്കണം. www.nii.res.in

ഫാർമസി എക്സിറ്റ് പരീക്ഷ 2024

നാഷണൽ ബോർഡ് ഒഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് ഡിപ്ലോമ ഇൻ ഫാർമസി എക്സിറ്റ് പരീക്ഷയ്ക്ക് (DPEE 2024) സെപ്തംബർ 13 വരെ അപേക്ഷിക്കാം. ഒക്ടോബർ 3,4,5 തീയതികളിലാണ് പരീക്ഷ. www.natboard.edu.in ഫാർമസി കൗൺസിൽ ഒഫ് ഇന്ത്യയുടെ സഹകരണത്തോടെയാണ് പരീക്ഷ നടത്തുന്നത്. 2022 മുതൽ അഡ്മിഷൻ നേടിയവർക്ക് ഫാർമസിസ്റ്റായി സ്റ്റേറ്റ് ഫാർമസി കൗൺസിലിന്റെ രജിസ്ട്രേഷന് എക്സിറ്റ് പരീക്ഷ വിജയകരമായി പൂർത്തിയാക്കിയിരിക്കണം.

വിദൂര വിദ്യാഭ്യാസ കോഴ്സിന് യു.ജി.സി പോർട്ടലിൽ രജിസ്റ്റർ ചെയ്യണം

യു.ജി.സി വിദൂര വിദ്യാഭ്യാസ പ്രോഗ്രാമിന് പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്കായി പ്രത്യേക എൻറോൾമെന്റ് ആരംഭിച്ചു. ഓപ്പൺ & ഡിസ്റ്റൻസ് ലേണിംഗ് പ്രോഗ്രാമിന് രാജ്യത്തെ വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 2024 -25ൽ എൻറോൾ ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഇത് ബാധകമാണ്. വിദ്യാർത്ഥികൾ യു.ജി.സി യുടെ വിദൂര വിദ്യാഭ്യാസ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് ഡിസ്റ്റൻസ് എജ്യുക്കേഷൻ ബ്യൂറോ ഐ.ഡി എടുക്കണം. ഇതിനായി അക്കാഡമിക് ബാങ്ക് ഒഫ് ക്രെഡിറ്റ് ഐ.ഡി ഉപയോഗിക്കാം. ഇതിലൂടെ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നേടാം.

ഇ​ഗ്നോ​ ​പ്ര​വേ​ശ​നം​ ​നീ​ട്ടി

തി​രു​വ​ന​ന്ത​പു​രം​:​ ​ഇ​ന്ദി​രാ​ഗാ​ന്ധി​ ​നാ​ഷ​ണ​ൽ​ ​ഓ​പ്പ​ൺ​ ​യൂ​ണി​വേ​ഴ്സി​​​റ്റി​യു​ടെ​ ​(​ഇ​ഗ്‌​നോ​)​ ​ജൂ​ലാ​യ് ​അ​ക്കാ​ഡ​മി​ക് ​സെ​ഷ​ന​ലി​ലെ​ ​ബി​രു​ദ,​ ​ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ,​ ​പി.​ ​ജി.​ ​ഡി​പ്ലോ​മ​ ​പ്ര​വേ​ശ​നം​ 10​വ​രെ​ ​നീ​ട്ടി.​ ​/​/​i​g​n​o​u​a​d​m​i​s​s​i​o​n.​s​a​m​a​r​t​h.​e​d​u.​i​n​/​ ​ലി​ങ്കി​ലാ​ണ് ​അ​പേ​ക്ഷി​ക്കേ​ണ്ട​ത്.​ ​ഫോ​ൺ​:​ 04712344113​/9447044132.​ ​ഇ​മെ​യി​ൽ​:​ ​r​c​t​r​i​v​a​n​d​r​u​m​@​i​g​n​o​u.​a​c.​in

J​A​M​ 2025​:​ ​അ​പേ​ക്ഷ​ ​ഇ​ന്നു​ ​മു​തൽ


ജാം​ 2025​ ​പ​രീ​ക്ഷ​യ്ക്ക് ​i​i​t​d.​a​c.​i​n​ലെ​ ​കാ​ൻ​ഡി​ഡേ​റ്റ് ​പോ​ർ​ട്ട​ൽ​ ​വ​ഴി​ ​ഇ​ന്നു​ ​മു​ത​ൽ​ ​അ​പേ​ക്ഷി​ക്കാം.​ ​അ​വ​സാ​ന​ ​തീ​യ​തി​ 11.10.2024.​ ​രാ​ജ്യ​ത്തെ​ ​ഐ.​ഐ.​ടി​ക​ൾ,​ ​ഇ​ന്ത്യ​ൻ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​സ​യ​ൻ​സ്,​ ​ഇ​ന്ത്യ​ൻ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​ടെ​ക്നോ​ള​ജി,​ ​നാ​ഷ​ണ​ൽ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ടെ​ക്നോ​ള​ജി​ ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ ​എം.​എ​സ്‌​സി,​ ​മ​റ്റ് ​സ​യ​ൻ​സ് ​അ​നു​ബ​ന്ധ​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദ​ ​പ്രോ​ഗ്രാ​മു​ക​ൾ​ ​എ​ന്നി​വ​യി​ലേ​ക്കു​ള്ള​ ​പ്ര​വേ​ശ​നം​ ​ജാം​ ​വ​ഴി​യാ​ണ്.

Advertisement
Advertisement