അനുമോദിച്ചു
Tuesday 03 September 2024 12:31 AM IST
എടപ്പാൾ : കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സുരേഷ് എടപ്പാളിനെ കാലടി ഗ്രാമീണ വായനശാല അനുമോദിച്ചു. കാലടി പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.ബാബു ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് കെ.കെ.അപ്പു അദ്ധ്യക്ഷത വഹിച്ചു. കാലടി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബഷീർ തുറയാറ്റിൽ, പഞ്ചായത്തംഗം എൻ.കെ.അബ്ദുൾ ഗഫൂർ, പി.രാജൻ , കെ.അരവിന്ദൻ , പി.മോഹനൻ, വി.ഉണ്ണികൃഷ്ണൻ , പി.കെ.ബക്കർ, പി.ഹരിദാസൻ, പി.ഷീജ, സി.വി.സന്ധ്യ, സതീഷ് അയ്യാപ്പിൽ എന്നിവർ സംസാരിച്ചു.