STEAM കോഴ്‌സുകൾക്ക് ലോകത്താകമാനം സാദ്ധ്യത

Wednesday 04 September 2024 12:00 AM IST

സയൻസ്, ടെക്‌നോളജി, എൻജിനിയറിംഗ്, മാത്തമാറ്റിക്‌സ് എന്നിവയ്ക്കൊപ്പം ആർട്‌സ് വിഷയങ്ങൾ കൂടി ചേർന്നുള്ള STEAM കോഴ്‌സുകൾക്ക് ലോകത്താകമാനം സാദ്ധ്യതയേറെയാണ്. ക്രിയേറ്റിവിറ്റി സ്‌കില്ലുകൾക്കും ഏറെ സാധ്യതയുണ്ടെന്ന് ലോക സാമ്പത്തിക ഫോറം 2023 റിപ്പോർട്ടിൽ പ്രതിപാദിച്ചിട്ടുണ്ട്.

എൻജിനിയറിംഗ്, ടെക്‌നോളജി മേഖലയിൽ ഡിസൈൻ തിങ്കിംഗ് കോഴ്‌സുകൾക്കും ഏറെ ഭാവിയുണ്ട്. സയൻസ് കോഴ്‌സുകളോടൊപ്പം സൈക്കോളജി, ആന്ത്രോപോളജി, സോഷ്യോളജി, ഡിസൈൻ കോഴ്‌സുകൾ കൂടുതലായി ഓഫർ ചെയ്തുവരുന്നുണ്ട്. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ആർട്‌സ് ബിരുദ പ്രോഗ്രാമിന് ചേരുന്ന വിദ്യാർത്ഥികളുടെ എണ്ണം 52 ശതമാനത്തിലധികമാണ്. നാലു വർഷ ഓണേഴ്‌സ് ബിരുദ പ്രോഗ്രാമുകളോടൊപ്പം ആർട്‌സ് വിഷയങ്ങൾ മൈനറായി ഉൾപ്പെടുത്തിയിട്ടുമുണ്ട്.

ഫ്യൂച്ചർ സ്‌കില്ലുകൾ

.....................................

മാറുന്ന ലോകത്ത് ഭാവി തൊഴിലുകൾക്കിണങ്ങിയ ഫ്യൂച്ചർ സ്‌കില്ലുകൾ സ്വായത്തമാക്കണം.

കോഴ്‌സെറയുടെ വാർഷിക ജോബ് സ്‌കിൽസ് 2024 റിപ്പോർട്ടിൽ മാറുന്ന ലോകത്തെ ആവശ്യമായ പുത്തൻ സ്‌കില്ലുകളെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. ലീഡർഷിപ്, സൈബർ സെക്യൂരിറ്റി, എ.ഐ സ്‌കില്ലുകൾക്കാണ് പ്രാധാന്യമേറുന്നത്. ഇ കോമേഴ്‌സ്, മീഡിയ സ്ട്രാറ്റജി & പ്ലാനിംഗ്, സിസ്റ്റം സെക്യൂരിറ്റി, സെർച്ച് എൻജിൻ ഒപ്രിമൈസേഷൻ, പവർ ബി 1( Surface ഡാറ്റ) , ലിനക്‌സ്, സിസ്റ്റംസ് ഡിസൈൻ, ഓഡിറ്റ്, മാർക്കറ്റിംഗ് മാനേജ്മന്റ് എന്നിവയാണ് മുൻനിര സ്‌കില്ലുകൾ.

ഡിജിറ്റൽ മാർക്കറ്റിംഗ്, അഡ്വെർടൈസിംഗ് മേഖല കരുത്താർജ്ജിക്കുമ്പോൾ ഇതുമായി ബന്ധപ്പെട്ട സ്‌കില്ലുകൾക്കും, കോഴ്‌സുകൾക്കും സാദ്ധ്യതയേറും. 2030 ഓടു കൂടി ഈ മേഖല 1.5 ട്രില്യൻ ഡോളറിന്റെ വളർച്ച കൈവരിക്കുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. 78 ശതമാനം പേരും സോഷ്യൽ മീഡിയയെ കൂടുതലായി ആശ്രയിക്കും. ലീഡർഷിപ് സ്‌കില്ലുകളിൽ പീപ്പിൾ മാനേജ്മെന്റ്, നെഗോഷിയേഷൻ, ഇൻഫ്‌ളുൻസിംഗ്, തൊഴിലാളി ബന്ധങ്ങൾ, പീപ്പിൾ ഡെവലപ്‌മെന്റ് എന്നിവ ഉൾപ്പെടും.

അതിവേഗം വളർന്നുവരുന്ന ഡാറ്റ സയൻസ് സ്‌കില്ലുകളിൽ പവർ ബി1, ടാബ്ലോ സോഫ്റ്റ്‌വെയർ, ഡാറ്റ വിഷ്വലൈസേഷൻ, ഡാറ്റ മോഡൽ, postgre SQL, Knitr, MATLAB, ബിസിനസ് ഇന്റലിജൻസ്, R പ്രോഗ്രാമിംഗ്, റീഇൻഫോഴ്‌സ്‌മെന്റ് ലേണിംഗ് എന്നിവ ഉൾപ്പെടുന്നു. ഉദ്യോഗാർത്ഥികളിൽ 11 ശതമാനം പേർക്ക് മാത്രമേ ഡാറ്റ വിഷ്വലൈസേഷനിൽ നൈപുണ്യമുള്ളൂ.

എ.ഐ സ്‌കില്ലുകൾ

.........................

റീഇൻഫോഴ്‌സ്‌മെന്റ് ലേണിംഗ്, ബേഷ്യൻ നെറ്റ്‌വർക്ക്, പ്രോബ്ലം സോൾവിംഗ്, ബിഗ് ഡാറ്റ, ഡീപ് ലേണിംഗ് സ്‌കില്ലുകൾ അതിവേഗം ആവശ്യമായി വരുന്ന എ.ഐ സ്‌കില്ലുകളാണ്. എല്ലാവർക്കുമുള്ള ജനറേറ്റീവ് എ.ഐ, പ്രോംപ്റ്റ് എൻജിനീയറിംഗ് ഫോർ ചാറ്റ് ജി.പി.ടി, ലാർജ് ലാംഗ്വേജ് മോഡൽസ് എന്നിവയും എ.ഐ സ്‌കില്ലുകളിൽ പെടും.

സിസ്റ്റം സെക്യൂരിറ്റി, ലിനക്‌സ്, സിസ്റ്റംസ് ഡിസൈൻ, റിയാക്ട് (വെബ് ഫ്രെയിംവർക്), കമ്പ്യൂട്ടർ സെക്യൂരിറ്റി ഇൻസിഡന്റ് മാനേജ്‌മെന്റ്, സെക്യൂരിറ്റി സോഫ്റ്റ്‌വെയർ, സെക്യൂരിറ്റി സ്ട്രാറ്റജി എന്നിവ പ്രധാനപ്പെട്ട സാങ്കേതിക സ്‌കില്ലുകളാണ്.

സാങ്കേതികരംഗത്ത് മിക്‌സഡ് റിയാലിറ്റി, ക്വാന്റം കമ്പ്യൂട്ടിംഗ് എന്നിവ വളർച്ച കൈവരിക്കും. സ്‌പേസ് ടൂറിസം, സോളാർ, ഹൈഡ്രജൻ എനർജി, ഇലക്ട്രിക്ക് വെഹിക്കിൾ കോഴ്‌സുകൾ എന്നിവ വിപുലപ്പെടും. ഓട്ടോമോട്ടീവ്, ടൂറിസം, ഫിനാൻഷ്യൽ സർവീസ്, അഗ്രിബിസിനസ്, ആരോഗ്യം, ഐ.ടി, റീറ്റെയ്ൽ, സെമികണ്ടക്ടർ, കമ്മ്യൂണിക്കേഷൻ മേഖല വളർച്ച കൈവരിക്കും. ഡ്രോൺ ടെക്‌നോളജി, റോബോട്ടിക്‌സ് എന്നിവ കൂടുതലായി പ്രാവർത്തികമാകും. ഫാർമ, ഭക്ഷ്യ സംസ്‌കരണം എന്നിവ വളർച്ച കൈവരിക്കും. സാമ്പത്തിക സേവനം, ആരോഗ്യം, ഫാർമസ്യൂട്ടിക്കൽസ്, ഗതാഗതം, ടെലികമ്യൂണിക്കേഷൻസ്, പ്രതിരോധം, വ്യവസായ മേഖലകളിൽ ക്വാന്റം കമ്പ്യൂട്ടിംഗ് കൂടുതലായി പ്രയോജനപ്പെടും.

റീസ്‌കില്ലിംഗ്, അപ്‌സ്‌കില്ലിംഗ് പ്രോഗ്രാമുകൾ

...........................................

ബിരുദധാരികൾക്കും, തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും യഥാക്രമം അനുയോജ്യമായ റീസ്‌കില്ലിംഗ്, അപ്‌സ്‌കില്ലിംഗ് പ്രോഗ്രാമുകൾ ആവശ്യമാണ്. ഓൺജോബ് സ്‌കില്ലുകൾ, സർട്ടിഫിക്കേഷനുകൾ, ആഡ് ഓൺ കോഴ്‌സുകൾ എന്നിവ വഴി സ്കിൽ മെച്ചപ്പെടുത്താം. താത്പര്യം, അഭിരുചി, പ്രസക്തി എന്നിവ വിലയിരുത്തി ഇത്തരം കോഴ്‌സുകൾക്ക് ചേരാം.

Advertisement
Advertisement