കേരളകൗമുദി ഓണപ്പതിപ്പ് പ്രകാശനം ചെയ്തു

Thursday 05 September 2024 4:27 AM IST

തിരുവനന്തപുരം: കേരളകൗമുദിയുടെ 2024ലെ ഓണപ്പതിപ്പ് ആറ്റുകാൽ ഭഗവതി ക്ഷേത്രസന്നിധിയിൽ കേരളകൗമുദി ജോയിന്റ് മാനേജിംഗ് ഡയറക്ടർ ദർശൻ രവി ക്ഷേത്ര ട്രസ്റ്റ് വൈസ് പ്രസിഡന്റ് പി.കെ.കൃഷ്ണൻ നായർക്ക് നൽകി പ്രകാശനം ചെയ്തു. മാർക്കറ്റിംഗ് അസിസ്റ്റന്റ് മാനേജർ എം.എസ്.രതീഷ്, സ്പെഷ്യൽ പ്രോജക്ട്സ് എഡിറ്റർ മഞ്ചു വെള്ളായണി, മാർക്കറ്റിംഗ് ജനറൽ മാനേജർമാരായ ഷിറാസ് ജലാൽ, എ.ജി.അയ്യപ്പദാസ്, പ്രൊഡക്ഷൻ ഹെഡ് കെ.എസ്.സാബു, ട്രസ്റ്റ് സെക്രട്ടറി കെ.ശരത്കുമാർ, ക്ഷേത്ര ശ്രീകാര്യകാർ എസ്.ഉദയകുമാർ, ഓഫീസ് അസിസ്റ്റന്റ് ഹരി എന്നിവർ പങ്കെടുത്തു.

സതീഷ് ബാബു പയ്യന്നൂർ അവസാനമായി എഴുതിയ നോവൽ 'സത്രം', കെ.കെ.സുധാകരന്റെ നോവലെറ്റ് 'ബാലഗോപാലന്റെ ലീലാവിലാസങ്ങൾ', സംവിധായകൻ അടൂർ ഗോപാലകൃഷ്ണനുമായി മുഖാമുഖം-' ഞാൻ മടിയനായ ഗാന്ധിയൻ', കവി പ്രഭാവർമ്മയുടെ ആത്മകഥയിലെ രണ്ടു ഏടുകൾ

'നമാമി മനസാ ശിരസാ', പിന്നണി ഗായിക സിത്താര കൃഷ്ണകുമാറിന്റെ വിശേഷങ്ങൾ-'പാട്ടിന്റെ അമ്പിളിച്ചന്തം', എല്ലാ തലമുറയിലെയും എഴുത്തുകാരുടെ കഥകൾ, കവിതകൾ, ലേഖനങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് രണ്ടു ബുക്കുകളടങ്ങിയ ഓണപ്പതിപ്പ്. വില 140 രൂപ.

Advertisement
Advertisement