ജപ്തി നടപടികൾ നിർത്തിവച്ചതായി ഉത്തരവ്

Thursday 05 September 2024 1:24 AM IST

തരുവനന്തപുരം: വയനാട്ടിൽ ഉരുൾപൊട്ടൽ നാശനഷ്ടമുണ്ടായ ചൂരൽമല,വൈത്തിരി താലൂക്ക് വായ്പകളിന്മേലുളള ജപ്തി നടപടികൾ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവച്ചതായി റവന്യൂവകുപ്പ് ഉത്തരവ്. കേരള റവന്യൂ റിക്കവറി നിയമ പ്രകാരം വായ്പകൾക്ക് തവണ അനുവദിക്കാനും ജപ്തി നടപടികൾ നിർത്തിവയ്ക്കാനും മൊറട്ടോറിയം അനുവദിക്കാനും വ്യവസ്ഥയുണ്ട്.