പത്രപ്രവർത്തക പെൻഷൻ വിഭാഗത്തിൽ പുതിയ തസ്തിക
തിരുവനന്തപുരം:പത്രപ്രവർത്തക പെൻഷൻ, ഇതര പെൻഷൻ തുടങ്ങി മാദ്ധ്യമങ്ങളുമായി ബന്ധപ്പെട്ട ജോലികൾ സമയബന്ധിതമായി തീർക്കാൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ ഒരു ഡെപ്യൂട്ടി ഡയറക്ടർ, ഒരു സെക്‌ഷൻ ഓഫീസർ, രണ്ട് അസിസ്റ്റന്റ് തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.നിലവിൽ പി.ആർ.ഡി.യിലെ ഒരു ഉദ്യോഗസ്ഥനാണ് ഇത് ചെയ്തിരുന്നത്. ഇതുമൂലം പെൻഷൻ നടപടികൾക്ക് അന്യായമായ കാലതാമസം നേരിട്ടിരുന്നു.
സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ നിയമനത്തിന് പൊതുഭരണ വകുപ്പിൽ അണ്ടർ സെക്രട്ടറി റാങ്കിൽ ഒരു തസ്തിക സൃഷ്ടിക്കും. കേരള ഡെന്റൽ കൗൺസിലിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ,കമ്പ്യൂട്ടർ അസിസ്റ്റന്റ്, യു.ഡി ക്ലാർക്ക് എന്നിവയുടെ ഓരോ തസ്തികകളും എൽ.ഡി ക്ലാർക്കിന്റെ രണ്ട് തസ്തികകളും സൃഷ്ടിക്കും. അധിക തസ്തികകളുടെ ചെലവ് കൗൺസിൽ കണ്ടെത്തണം. ഡെന്റൽ കൗൺസിലിൽ
സ്വീപ്പർ തസ്തികയിൽ ദിവസവേതന നിയമനത്തിനും നൈറ്റ് വാച്ചർ / സെക്യൂരിറ്റി സ്റ്റാഫ് തസ്തികയിൽ പുറം കരാർ നൽകാനും രജിസ്ട്രാർക്ക് സർക്കാർ അനുമതി നൽകി.