ചിലിയെ ചതച്ച് അർജന്റീന

Saturday 07 September 2024 6:45 AM IST

ബ്യൂണസ് ഐറിസ്: ലോകകപ്പ് ഫുട്ബാൾ യോഗ്യതാ പോരാട്ടത്തിൽ ചിലിയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത്നിലവിലെ ചാമ്പ്യന്മാരായ അർജന്റീന കുതിക്കുന്നു. ഇതിഹാസ താരം മെസി ഇല്ലാതെ ഇറങ്ങിയ മത്സരത്തിൽ മക്അല്ലിസ്റ്റർ, ജൂലിയൻ അൽവാരസ്, പാബ്ലോ, ഡിബാല എന്നിവരാണ് അർജന്റീനയ്ക്കായി ലക്ഷ്യം കണ്ടത്. അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസിൽ നടന്ന മത്സരത്തിൽ പൊസഷനിലും പാസിംഗിലും ഷോട്ടുകളിലുമെല്ലാം ആതിഥേയരുടെ സമഗ്രാധിപത്യമായിരുന്നു. യോഗ്യതാ റൗണ്ടിൽ കളിച്ച ഏഴിൽ ആറു കളികളും വിജയിച്ച അർജന്റീന 18 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. ചിലി ഒമ്പതാമതാണ്. ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ ബൊളീവിയ 4-0ത്തിന് വെനസ്വേലയെ കീഴടക്കി.

പ്രതീക്ഷയോടെ ബ്രസീൽ

ഇന്ന് ഇന്ത്യൻ സമരം രാവിലെ 6.30 ന് തുടങ്ങുന്ന മത്സരത്തിൽ ബ്രസീൽ ഇക്വഡോറിനെ നേരിടും. ഏഴു പോയിന്റു മാത്രമുള്ള ബ്രസീൽ ആറാമതാണ്.