ശക്തൻ പ്രതിമ 14 ദിവസത്തിനകം പുനഃസ്ഥാപിച്ചില്ലെങ്കിൽ താൻ പണിതു നൽകുമെന്ന് സുരേഷ് ഗോപി

Saturday 07 September 2024 9:00 PM IST

തൃ​ശൂ​ർ​:​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ബ​സ് ​ഇ​ടി​ച്ച് ​ത​ക​ർ​ന്ന​ ​ശ​ക്ത​ൻ​ ​ത​മ്പു​രാ​ന്റെ​ ​വെ​ങ്ക​ല​ ​പ്ര​തി​മ​ ​ര​ണ്ടു​മാ​സം​ ​കൊ​ണ്ട് ​പു​ന​ർ​നി​ർ​മി​ക്കു​മെ​ന്ന​ ​സ​ർ​ക്കാ​ർ​ ​ഉ​റ​പ്പ് ​പാ​ലി​ക്കാ​ത്ത​തി​നെ​തി​രെ​ ​കേ​ന്ദ്ര​മ​ന്ത്രി​ ​സു​രേ​ഷ് ​ഗോ​പി.​ ​പ്ര​തി​മ​ 14​ ​ദി​വ​സ​ത്തി​ന​കം​ ​പു​നഃ​സ്ഥാ​പി​ച്ചി​ല്ലെ​ങ്കി​ൽ​ ​താ​ൻ​ ​പ​ണി​തു​ ​ന​ൽ​കു​മെ​ന്നു​ ​സ്ഥ​ലം​ ​സ​ന്ദ​ർ​ശി​ച്ച​ ​സു​രേ​ഷ് ​ഗോ​പി ​ ​പ​റ​ഞ്ഞു.​

​ജൂ​ൺ​ ​ഒ​മ്പ​തി​നാ​ണ് ​ശ​ക്ത​ൻ​ ​ത​മ്പു​രാ​ന്റെ​ ​പ്ര​തി​മ​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ബ​സ് ​ഇ​ടി​ച്ചു​ ​ത​ക​ർ​ന്നു​ ​വീ​ണ​ത്.​ ​മാ​സം​ ​ര​ണ്ടാ​യി​ട്ടും​ ​പ്ര​തി​മ​യു​ടെ​ ​പു​നഃ​നി​ർ​മാ​ണം​ ​പൂ​ർ​ത്തി​യാ​ക്കി​യി​ട്ടി​ല്ല.​ ​ഈ​ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ​കേ​ന്ദ്ര​മ​ന്ത്രി​യു​ടെ​ ​പ്ര​തി​ക​ര​ണം.​ ​പ്ര​തി​മ​യു​ടെ​ ​പു​ന​ർ​നി​ർ​മാ​ണ​ത്തി​നു​ള്ള​ ​ചെ​ല​വ് ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​വ​ഹി​ക്കു​മെ​ന്ന് ​ഗ​താ​ഗ​ത​ ​മ​ന്ത്രി​ ​പ​റ​ഞ്ഞി​രു​ന്നു.​ ​കൗ​ൺ​സി​ൽ​ ​അം​ഗീ​കാ​രം​ ​ന​ൽ​കി​യാ​ൽ​ ​പ്ര​തി​മ​ ​നി​ർ​മ്മി​ച്ച് ​ന​ൽ​കാ​മെ​ന്ന് ​പ​റ​ഞ്ഞി​രു​ന്ന​താ​യി​ ​കൗ​ൺ​സി​ൽ​ ​യോ​ഗ​ത്തി​ൽ​ ​ബി.​ജെ.​പി​ ​അം​ഗ​ങ്ങ​ൾ​ ​വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.