ഗണേശോത്സവത്തിന് തുടക്കമായി
Sunday 08 September 2024 12:49 AM IST
കൊച്ചി : എറണാകുളം ഗണേശോത്സവ ട്രസ്റ്റിന്റെയും എറണാകുളം ശിവക്ഷേത്ര ക്ഷേമ സമിതിയുടെയും നേതൃത്വത്തിൽ നടത്തുന്ന ജില്ലാ ഗണേശോത്സവത്തിന് തുടക്കമായി. എറണാകുളം ഡർബാർ ഹാൾ ഗ്രൗണ്ടിൽ സ്ഥാപിച്ച ഗണേശ വിഗ്രഹത്തിന്റെ മിഴി തുറക്കൽ ചടങ്ങ് പ്രശസ്ത തിരക്കഥാകൃത്ത് എസ്.എൻ.സ്വാമി നിർവ്വഹിച്ചു. ടി.ജെ. വിനോദ് ഭദ്രദീപം തെളിച്ച് ജില്ലാ ഗണേശോത്സവം ഉദ്ഘാടനം ചെയ്തു.
സ്വാഗതസംഘം ചെയർമാൻ പി.രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷനായി. ട്രസ്റ്റ് ജില്ലാ പ്രസിഡന്റ് സജി തുരുത്തിക്കുന്നേൽ, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു, ജനറൽ കൺവീനർ എസ്. സുഗുണൻ തുടങ്ങിയവർ സംസാരിച്ചു. സർവ്വവിഘ്ന നിവാരണത്തിനായി ഇന്നലെ രാവിലെ 108 നാളികേരത്തിന്റെ അഷ്ടദ്രവ്യ ഗണപതി ഹോമം, വിനായക ചതുർത്ഥി പൂജകൾ എന്നിവ നടന്നു. ഇന്നലെ ചിത്രരചന മത്സരത്തിലും നൂറുകണക്കിന് കുരുന്നുകൾ പങ്കെടുത്തു.