സംസ്ഥാനത്ത് ഇന്ന് രാത്രി ശക്തമായ മഴയ്ക്ക് സാദ്ധ്യത,​ 9 ജില്ലകൾക്ക് മുന്നറിയിപ്പ്,​ രണ്ടിടത്ത് യെല്ലോ അലർട്ട്

Saturday 07 September 2024 10:10 PM IST

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് രാത്രി ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വരും മണിക്കൂറുകളിൽ കൊച്ചിയും കോഴിക്കോടുമടക്കം 9 ജില്ലകളിൽ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.

ഇടുക്കി,​ എറണാകുളം,​ തൃശൂർ,​ പാലക്കാട്,​ മലപ്പുറം,​ കോഴിക്കോട്,​ വയനാട്,​ കണ്ണൂർ‌,​ കാസർകോട് ജില്ലകളിലാണ് മഴ സാദ്ധ്യത പ്രവചിച്ചിരിക്കുന്നത്. അതേസമയം കണ്ണൂർ,​ കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ഉണ്ട് . കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അടുത്ത അഞ്ചു ദിവസത്തെ പ്രവചനമനുസരിച്ച് ഇന്ന് കണ്ണൂർ,​ കാസർകോട് ജില്ലകളിലും നാളെ എറണാകുളം,​ തൃശൂർ,​ മലപ്പുറം,​ കോഴിക്കോട്,​ കണ്ണൂർ,​ കാസർകോ‌ട് ജില്ലകളിലും 9ന് ആലപ്പുഴ,​ എറണാകുളം,​ തൃശൂർ,​ മലപ്പുറം,​ കോഴിക്കോട്,​ കണ്ണൂർ,​ കാസർകോ‌ട് എന്നീ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം.

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (07/09/2024) മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു

പ്രത്യേക ജാഗ്രതാ നിർദേശം

07/09/2024,മുതൽ 11/09/2024 വരെ: ഗൾഫ് ഓഫ് മാന്നാർ, തമിഴ് നാട് തീരം, തെക്കൻ തമിഴ് നാട് തീരം, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.