ഉടമസ്ഥാവകാശ തർക്കം ആനയ്ക്ക് ബദൽ സ്ഥലം നിർദ്ദേശിച്ച് ജഡ്ജിമാർ തങ്ങളുടെ നാട്ടിൽ സംരക്ഷണം ഉറപ്പാക്കാം

Sunday 08 September 2024 12:53 AM IST

ന്യൂഡൽഹി: ഉടമസ്ഥാവകാശ തർക്കത്തിലുള്ള ആനയ്‌ക്ക് തങ്ങളുടെ നാട്ടിലെ പുനരധിവാസ കേന്ദ്രങ്ങളിൽ സംരക്ഷണമുറപ്പാക്കാമെന്ന് സുപ്രീംകോടതി ജഡ്‌ജിമാർ. രാമൻ (ഊട്ടോളി രാമൻ) എന്ന ആനയെച്ചൊല്ലി മാതാ അമൃതാനന്ദമയി മഠവും തൃശൂർ ഊട്ടോളി സ്വദേശി കൃഷ്ണൻകുട്ടിയും തമ്മിലുള്ള കേസിലാണ് ജസ്റ്റിസുമാരായ ബേല എം.ത്രിവേദിയും സതീഷ് ചന്ദ്ര ശർമ്മയും ഇക്കാര്യമറിയിച്ചത്.

കെ.വി.സദാനന്ദൻ എന്നയാൾ വള്ളിക്കാവിലെ അമൃതാനന്ദമയി മഠത്തിൽ 2001ൽ നടയ്ക്കിരുത്തിയ ആനയ്‌ക്ക് സ്ഥിരമായി മദപ്പാടുണ്ടായതിനെ തുടർന്ന് പരിപാലിക്കാനും ശുശ്രൂഷിക്കാനുമായി കൃഷ്‌ണൻകുട്ടിക്ക് കൈമാറിയിരുന്നു. എന്നാൽ പാപ്പാൻമാർ ആനയെ

ഉപദ്രവിക്കുന്നതറിഞ്ഞ് മഠം തിരികെ ചോദിച്ചപ്പോൾ നൽകിയില്ല. തുടർന്നുള്ള നിയമപോരാട്ടത്തിൽ കരുനാഗപ്പള്ളി ഫസ്‌റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതി കൃഷ്‌ണൻകുട്ടിക്ക് അനുകൂലമായി വിധിച്ചു. പിന്നീട് വിധി റദ്ദാക്കിയ ഹൈക്കോടതി മഠത്തിന് അനുകൂലമായ ഉത്തരവിറക്കി. ഇത് ചോദ്യം ചെയ്താണ് കൃഷ്‌ണൻകുട്ടി

സുപ്രീംകോടതിയിൽ ഹർജി നൽകിയത്.

ഔദ്യോഗിക രേഖകളിൽ ആനയുടെ ഉടമസ്ഥർ അമൃതാനന്ദമയി മഠമാണ്. മാതാ അമൃതാനന്ദമയിയാണ് ആനയ്‌ക്ക് രാമൻ എന്ന പേരിട്ടത്. 2017 മുതൽ രാമനെ പരിപാലിച്ചതിന് 35 ലക്ഷംരൂപ നൽകാമെന്ന് മഠത്തിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് ലൂത്രയും അഭിഭാഷകൻ എ.കാർത്തിക്കും അറിയിച്ചു.

എന്നാൽ കെ.വി.സദാനന്ദൻ തനിക്ക് ഇഷ്ടദാനമായി നൽകിയതാണ് ആനയെന്നാണ് കൃഷ്ണൻകുട്ടിയുടെ വാദം. ആനയ്‌ക്ക് ഊട്ടോളി രാമൻ എന്ന പേരിട്ടതായും ശുശ്രൂഷയ്‌‌ക്കും ചികിത്സയ്ക്കും മറ്റുമായി മൂന്നു കോടി രൂപയിലേറെ ചെലവായെന്നും മുതിർന്ന അഭിഭാഷകൻ സൽമാൻ ഖുർഷിദ് മുഖേന കൃഷ്‌ണൻകുട്ടി കോടതിയെ അറിയിച്ചു.

ഇതിനിടെയാണ് തർക്കം തുടർന്നാൽ ആനയ്‌ക്ക് തങ്ങളുടെ നാട്ടിൽ പുനരധിവാസമുറപ്പാക്കാമെന്ന് ജഡ്‌ജിമാർ അഭിപ്രായപ്പെട്ടത്. ഗുജറാത്ത് സ്വദേശിയായ ജസ്റ്റിസ് ബേല എം.ത്രിവേദി തന്റെ നാട്ടിൽ മൃഗസംരക്ഷണ കേന്ദ്രമായ വൻതാരയുണ്ടെന്നും ജസ്റ്റിസ് ശർമ്മ തന്റെ സംസ്ഥാനമായ മദ്ധ്യപ്രദേശിൽ നിരവധി സംരക്ഷണ കേന്ദ്രങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടി. കേസിൽ നാളെയും വാദം തുടരും.

ദ​ളി​ത് ​കോ​ൺ​ഗ്ര​സ് ​മാ​ർ​ച്ച്

തി​രു​വ​ന​ന്ത​പു​രം​:​ ​ഇ​ന്ത്യ​യി​ലെ​ ​പ​ട്ടി​ക​ ​വി​ഭാ​ഗ​ ​സം​വ​ര​ണ​ ​രീ​തി​യി​ൽ​ ​ത​ൽ​സ്ഥി​തി​ ​തു​ട​രാ​ൻ​ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​പാ​ർ​ല​മെ​ന്റി​ൽ​ ​നി​യ​മ​നി​ർ​മ്മാ​ണം​ ​കൊ​ണ്ടു​വ​ര​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​ദ​ളി​ത് ​കോ​ൺ​ഗ്ര​സ് ​നാ​ളെ​ ​രാ​ജ്ഭ​വ​ൻ​ ​മാ​ർ​ച്ച് ​ന​ട​ത്തും.​ ​എ.​ഐ.​സി.​സി​ ​വ​ർ​ക്കിം​ഗ് ​ക​മ്മി​റ്റി​ ​അം​ഗം​ ​കൊ​ടി​ക്കു​ന്നി​ൽ​ ​സു​രേ​ഷ് ​എം.​പി​ ​മാ​ർ​ച്ച് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​മു​ൻ​ ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​കെ.​ ​മു​ര​ളീ​ധ​ര​ൻ​ ​എം.​പി​ ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തും.​ ​രാ​വി​ലെ​ 10​ന് ​മ്യൂ​സി​യം​ ​ജം​ഗ്ഷ​നി​ൽ​ ​നി​ന്നും​ ​മാ​ർ​ച്ചാ​രം​ഭി​ക്കു​മെ​ന്ന് ​ദ​ളി​ത് ​കോ​ൺ​ഗ്ര​സ് ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​എ.​കെ.​ ​ശ​ശി​ ​അ​റി​യി​ച്ചു.

ലൈ​ൻ​സ് ​പു​തു​ക്ക​ൽ​ ​കാ​ലാ​വ​ധി​ ​നീ​ട്ടി

തി​രു​വ​ന​ന്ത​പു​രം​ ​:​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​ക​ളു​ടെ​യും​ ​പാ​ര​ ​മെ​ഡി​ക്ക​ൽ​ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും​ ​ലൈ​ൻ​സ് ​പി​ഴ​കൂ​ടാ​തെ​ ​പു​തു​ക്കാ​ൻ​ ​ഈ​മാ​സം​ 30​വ​രെ​ ​കാ​ലാ​വ​ധി​ ​നീ​ട്ടി​ ​സ​ർ​ക്കാ​ർ​ ​ഉ​ത്ത​ര​വാ​യി.​ ​നേ​ര​ത്തെ​ ​വ്യാ​പാ​ര,​വ്യ​വ​സാ​യ,​വാ​ണി​ജ്യ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും​ ​ഈ​ ​ആ​നു​കൂ​ല്യം​ ​ന​ൽ​കി​യി​രു​ന്നു.

ആ​ശ്വാ​സ​കി​ര​ണം:
26,765​ ​പേ​ർ​ക്ക് ​ധ​ന​സ​ഹാ​യം

തി​രു​വ​ന​ന്ത​പു​രം​ ​:​ ​സാ​മൂ​ഹ്യ​സു​ര​ക്ഷാ​ ​മി​ഷ​ന്റെ​ ​ആ​ശ്വാ​സ​കി​ര​ണം​ ​പ​ദ്ധ​തി​യി​ൽ​ ​അ​ർ​ഹ​രാ​യ​വ​ർ​ക്ക് ​അ​ഞ്ചു​മാ​സ​ത്തെ​ ​ധ​ന​സ​ഹാ​യം​ ​അ​നു​വ​ദി​ച്ച​താ​യി​ ​മ​ന്ത്രി​ ​ആ​ർ.​ബി​ന്ദു​ ​അ​റി​യി​ച്ചു.​ ​ലൈ​ഫ് ​സ​ർ​ട്ടി​ഫി​ക്ക​റ്റ്,​ ​ആ​ധാ​ർ​ ​കാ​ർ​ഡ്,​ ​ബാ​ങ്ക് ​പാ​സ് ​ബു​ക്ക് ​എ​ന്നി​വ​ ​ല​ഭ്യ​മാ​ക്കി​യ​ 26,765​ ​പേ​ർ​ക്കാ​ണ് ​ധ​ന​സ​ഹാ​യം.​ ​ബാ​ങ്ക് ​അ​ക്കൗ​ണ്ടി​ലൂ​ടെ​ ​ധ​ന​സ​ഹാ​യ​ ​വി​ത​ര​ണം​ ​ആ​രം​ഭി​ച്ചു.​ ​എ​ൻ​ഡോ​സ​ൾ​ഫാ​ൻ​ ​ദു​രി​ത​ബാ​ധി​ത​രാ​യ​ 5293​ ​പേ​ർ​ക്ക് ​അ​ഞ്ചു​ ​കോ​ടി​യു​ടെ​ ​ധ​ന​സ​ഹാ​യം​ ​ന​ൽ​കു​ന്ന​തി​നും​ ​ന​ട​പ​ടി​യാ​യെ​ന്ന് ​മ​ന്ത്രി​ ​പ​റ​ഞ്ഞു.

Advertisement
Advertisement