ശ്രീകുമാരൻ തമ്പിക്ക് മാക്ട പുരസ്‌കാരം സമ്മാനിച്ചു

Sunday 08 September 2024 2:58 AM IST
എറണാകുളം ടൗൺഹാളിൽ മാക്ടയുടെ ലെജന്റ് ഓണർ പുരസ്ക്കാരം ഏറ്റുവാങ്ങാനെത്തിയ ശ്രീകുമാരൻ തമ്പിയുമായി സൗഹൃദം പങ്കുവയ്ക്കുന്ന സംവിധായകൻ ജോഷി

കൊച്ചി: മലയാളം സിനി ടെക്‌നീഷ്യൻസ് അസോസിയേഷന്റെ (മാക്ട) ലെജൻഡ് ഓണർ പുരസ്‌കാരം ഗാനരചയിതാവും നിർമ്മാതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പിക്ക് സമ്മാനിച്ചു. ഒരുലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകല്പനചെയ്ത ശില്പവും പ്രശസ്തിപത്രവുമാണ് അവാർഡ്.

കൊച്ചിയിൽ നടന്ന ചടങ്ങിൽ സംവിധായകൻ ജോഷിയാണ് പുരസ്‌കാരം സമ്മാനിച്ചത്. മാക്ടയുടെ മുപ്പതാം വാർഷികം ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സത്യൻ അന്തിക്കാട്, നടൻ ലാൽ എന്നിവർ സംസാരിച്ചു. മാക്ട ചെയർമാൻ മെക്കാർട്ടിൻ, ജനറൽ സെക്രട്ടറി എം. പത്മകുമാർ, ട്രഷറർ കോളിൻസ് ലിയോഫിൽ, സംവിധായകൻ ജോസ് തോമസ്, ഭാഗ്യലക്ഷ്മി, അപർണ ബാലമുരളി എന്നിവർ പങ്കെടുത്തു.