എ.ഡി.ജി.പി മുഖ്യമന്ത്രിയുടെ ഏജന്റ്: കെ.സുധാകരൻ

Sunday 08 September 2024 3:02 AM IST

തിരുവനന്തപുരം : ആർ.എസ്.എസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയ എ.ഡി.ജി.പി എം.ആർ. അജിത്കുമാർ മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും ഏജന്റാണെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു. എൽ.ഡി.എഫ് സർക്കാർ ആർ.എസ്.എസിന് കീഴ്‌പ്പെട്ടിരിക്കുകാണ്. എ.ഡി.ജി.പിയെ കാത്തിരിക്കുന്നത് മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ ഗതിയാണ്. ആർ.എസ്.എസ് ബാന്ധവത്തെ തിരുത്താനും ശക്തമായ നിലപാട് സ്വീകരിക്കാനുമുള്ള ആർജ്ജവം സി.പി.എം നേതൃത്വം കാട്ടണം. മുഖ്യമന്ത്രിക്കെതിരായ കേന്ദ്ര ഏജൻസികളുടെ അന്വേഷണം നിർജ്ജീവമാക്കാനുള്ള ഡീൽ നടത്തുകയെന്ന ദൗത്യമാണ് എ.ഡി.ജി.പി നിർവ്വഹിച്ചത്.