12 ലക്ഷം രൂപ അനുവദിച്ചു

Sunday 08 September 2024 5:06 PM IST

വൈപ്പിൻ: വൈപ്പിൻ മണ്ഡലത്തിലെ വിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 12, 91,927 രൂപ അനുവദിച്ചതായി കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ അറിയിച്ചു. പള്ളിപ്പുറം സെന്റ് മേരീസ് ഹൈസ്‌കൂളിന് ടോയ്‌‌ലെറ്റ് ബ്ലോക്ക് നിർമ്മിക്കാൻ 10 ലക്ഷം രൂപ വിനിയോഗിക്കും.വൈപ്പിൻ ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫീസർക്കാണ് നിർവഹണ ചുമതല. വിവിധ പഞ്ചായത്തുകളിലെ അങ്കണവാടികളിലെ കുട്ടികൾക്കായി മെത്തകൾ വാങ്ങുന്നതിനു 2,91, 927 രൂപയുടെയാണ് ഭരണാനുമതി. നിയമസഭാ സമാജികരുടെ പ്രത്യേക വികസന നിധിയിലെ പണമാണ് ഇരു പദ്ധതികൾക്കും വിനിയോഗിക്കുന്നത്.

വൈപ്പിൻ ഐ.സി.ഡി.എസ്. പ്രോജക്ടിന് കീഴിൽ ഉൾപ്പെടുന്ന അഞ്ച് പഞ്ചായത്തുകൾക്കായി 367 ചെറുകിട മെത്തകളാണ് വാങ്ങുന്നത്. പള്ളിപ്പുറം ഗ്രാമപഞ്ചായത്തിന് 152 ഉം കുഴുപ്പിള്ളിക്ക് 26 ഉം എടവനക്കാടിന് 92 ഉം നായരമ്പലത്തിന് 62 ഉം ഞാറക്കലിന് 35 ഉം മെത്തകൾ വാങ്ങും. ഐ.സി.ഡി.എസ്. ശിശുവികസന പദ്ധതി ഓഫീസറിനാണ് നിർവഹണ ചുമതല.

Advertisement
Advertisement