എയർ ഇന്ത്യ പച്ചപിടിക്കുന്നു

Monday 09 September 2024 12:40 AM IST

കൊച്ചി: ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിന് ശേഷം രാജ്യത്തെ മുൻനിര വ്യോമയാന കമ്പനിയായ എയർ ഇന്ത്യ മികച്ച പ്രകടനത്തിലേക്ക് മടങ്ങിയെത്തുന്നു. ടാറ്റ സൺസിന്റെ പ്രവർത്തന റിപ്പോർട്ട് അനുസരിച്ച് എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്‌പ്രസ്, ടാറ്റ എസ്.ഐ.എ എയർലൈൻസ്(വിസ്‌താര), എ.ഐ.പസ് കണക്ട്(എയർ ഏഷ്യ) എന്നിവയടങ്ങുന്ന ടാറ്റ ഏവിയേഷന്റെ നഷ്ടത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 9,077 കോടി രൂപയുടെ കുറവുണ്ടായി. 2022-23 സാമ്പത്തിക വർഷത്തിലെ 15,414 കോടി രൂപയുടെ നഷ്ടം കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 6,337 കോടി രൂപയായി കുറഞ്ഞു. 2022ൽ കേന്ദ്ര സർക്കാരിൽ നിന്നും ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത പഴയ പൊതുമേഖല കമ്പനിയായ എയർ ഇന്ത്യ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വരുമാനമാണ് കഴിഞ്ഞ സാമ്പത്തിക വർഷം കൈവരിച്ചത്. എയർ ഇന്ത്യയുടെ വരുമാനം അവലോകന കാലയളവിൽ 24 ശതമാനം വർദ്ധനയോടെ 51,365 കോടി രൂപയിലെത്തി. യാത്രക്കാരുടെ എണ്ണം 10,500 അവയ്ലബിൾ സീറ്റ് കിലോ മീറ്ററായി ഉയർന്നതും ലോഡ് ഫാക്‌ർ 85 ശതമാനമായതും മികച്ച പ്രകടനം കാഴ്ചവെക്കാൻ എയർ ഇന്ത്യയ്ക്ക് കരുത്തായി.

ന​ഷ്ടം​ ​കു​റ​ച്ച് ​എ​യ​ർ​ ​ഇ​ന്ത്യ

ക​ഴി​ഞ്ഞ​ ​സാ​മ്പ​ത്തി​ക​ ​വ​ർ​ഷ​ത്തി​ൽ​ ​എ​യ​ർ​ ​ഇ​ന്ത്യ​യു​ടെ​ ​സ​ഞ്ചി​ത​ ​ന​ഷ്‌​ടം​ 4,444​ ​കോ​ടി​ ​രൂ​പ​യാ​യി​ ​കു​റ​ഞ്ഞു.​ 2023​ ​സാ​മ്പ​ത്തി​ക​ ​വ​ർ​ഷ​ത്തി​ൽ​ ​ക​മ്പ​നി​യു​ടെ​ ​ന​ഷ്ടം​ 11,388​ ​കോ​ടി​ ​രൂ​പ​യാ​യി​രു​ന്നു.​ ​ഇ​ക്കാ​ല​യ​ള​വി​ൽ​ ​എ​യ​ർ​ ​ഇ​ന്ത്യ​യു​ടെ​ ​വി​റ്റു​വ​ര​വ് 38,812​ ​കോ​ടി​ ​രൂ​പ​യാ​യി​ ​ഉ​യ​ർ​ന്നു. എയർ ഇന്ത്യയുടെ സ്ഥാപകർ കൂടിയായ ടാറ്റ ഗ്രൂപ്പ് കമ്പനിയെ ആഗോള മേഖലയിൽ മുൻനിരയിൽ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

നഷ്ടകൂമ്പാരത്തിൽ പൊതു മേഖല കാലം

2019-20 സാമ്പത്തിക വർഷത്തിൽ മാത്രം എയർ ഇന്ത്യ 8,500 കോടി രൂപയുടെ നഷ്ടമാണ് നേരിട്ടത്. ഗൾഫ്, യൂറോപ്പ്, യു.എസ്. എന്നിവിടങ്ങളിലേക്കുള്ള ലാഭകരമായ റൂട്ടുകളിൽ മത്സരം ശക്തമായതും ഫ്ലീറ്റ് മെന്റനൻസ് ചെലവുകൾ വർദ്ധിച്ചതും ഇതിൽ പ്രധാനപ്പെട്ട കാരണങ്ങളായിരുന്നു. ഒരവസരത്തിൽ കമ്പനിയുടെ മൊത്തം കടബാദ്ധ്യത 60,000 കോടി രൂപ കവിഞ്ഞിരുന്നു.

Advertisement
Advertisement