സംസ്ഥാനത്തുള്ളത് 369 നാട്ടാനകൾ

Monday 09 September 2024 12:00 AM IST

കൊച്ചി: വനം വകുപ്പിന്റെ കണക്കിൽ സംസ്ഥാനത്തുള്ളത് 369 നാട്ടാനകൾ. അതിൽ 109ഉം തൃശൂരിൽ. വയനാട്ടിൽ രണ്ടെണ്ണം മാത്രം. കാസർകോട്ട് നാട്ടാനകളില്ല. ഇടുക്കിയിലെ 76 വയസുള്ള സരസ്വതി, സേതുലക്ഷ്മി എന്നീ പിടിയാനകൾക്കാണ് ഏറ്റവും പ്രായമുള്ളത്. ഒമ്പത് വയസുള്ള അയ്യപ്പനാണ് നാട്ടാനകളിലെ ബേബി. കഴിഞ്ഞ ജൂലായ് വരെയുള്ള കണക്കാണിത്.

കഴിഞ്ഞ ആറു വർഷത്തിനിടെ 118 കൊമ്പനും 21 പിടിയും ഒരു മോഴയും ഉൾപ്പെടെ 140 നാട്ടാനകൾ ചരിഞ്ഞു. 2018ൽ മാത്രം 33എണ്ണം. 2022ൽ 12. കഴിഞ്ഞ ആറു മാസത്തിനിടെ ചരിഞ്ഞത് ഒൻപതെണ്ണം. എറണാകുളം കാക്കനാട് സ്വദേശി രാജു വാഴക്കാലയ്ക്ക് ലഭിച്ച വിവരാവകാശ മറുപടിയിലാണിത്.


നാട്ടാനകൾ
(ജില്ല, എണ്ണം ക്രമത്തിൽ)

  • തൃശൂർ......................... 109
  • കോട്ടയം....................... 56
  • കൊല്ലം......................... 53
  • ഇടുക്കി......................... 26
  • പാലക്കാട്.................... 24
  • ആലപ്പുഴ......................19
  • തിരുവനന്തപുരം...... 18
  • പത്തനംതിട്ട............... 19
  • എറണാകുളം............. 16
  • മലപ്പുറം....................... 12
  • കോഴിക്കോട്............... 11
  • കണ്ണൂർ......................... 04
  • വയനാട്....................... 02
  • കാസർകോട്................00


ആറു വർഷത്തിനിടെ ചരിഞ്ഞവ

  • 2018---- 33
  • 2019---- 19
  • 2020---- 22
  • 2021---- 24
  • 2022---- 12
  • 2023---- 21
Advertisement
Advertisement