വെള്ളാപ്പള്ളിക്ക് ഇന്ന് 88ാം പിറന്നാൾമധുരം

Monday 09 September 2024 12:18 AM IST

ചേർത്തല: എസ്.എൻ.ഡി.പിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഇന്ന് 88ാം പിറന്നാൾമധുരം. കണിച്ചുകുളങ്ങരയിലെ വസതിയിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ മൂന്നു ദിവസങ്ങളിലായി നടക്കുന്ന പൂജകൾ ഇന്ന് ഉച്ചയോടെ സമാപിക്കും. രാവിലെ 11.30ന് കുടുംബാംഗങ്ങളുടെയും യോഗം നേതാക്കളുടെയും പ്രവർത്തകരുടെയും സാന്നിദ്ധ്യത്തിൽ പിറന്നാൾ കേക്ക് മുറിക്കും. കൊല്ലവർഷം 1113ചിങ്ങം 26ന് (1937 സെപ്തംബർ 10) വിശാഖം നക്ഷത്രത്തിലാണ് വെള്ളാപ്പള്ളിയുടെ ജനനം. കണിച്ചുകുളങ്ങര ദേവസ്വം പ്രസിഡന്റ് സ്ഥാനത്ത് അദ്ദേഹം ആറു പതിറ്റാണ്ട് പൂർത്തിയാക്കി. ഇത്രയും കാലം ഒരു വ്യക്തി ഈ സ്ഥാനത്ത് തുടരുന്നത് ആദ്യമാണ്. 1996 ഫെബ്രുവരി 3ന് എസ്.എൻ ട്രസ്റ്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട വെള്ളാപ്പള്ളി അവിടെയും ചരിത്രം കുറിച്ചു.1996 നവംബർ 7ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 28 വർഷമായി ആ സ്ഥാനത്ത് തുടരുന്നു. എസ്.എൻ ട്രസ്റ്റിന്റെയും എസ്.എൻ.ഡി.പി യോഗത്തിന്റെയും സുവർണ കാലമാണ് വെള്ളാപ്പള്ളിയുടെ ഭരണകാലം. ഇന്നു രാവിലെ കണിച്ചുകുളങ്ങരയിലെ വസതിയിൽ നടക്കുന്ന ചടങ്ങിൽ വിവിധ യൂണിയൻനേതാക്കളും പ്രവർത്തകരും രാഷ്ട്രീയ,സാമൂഹ്യ രംഗത്തെ പ്രമുഖരും പിറന്നാൾ ആശംസകളുമായി എത്തും. പിറന്നാൾസദ്യയും ഒരുക്കിയിട്ടുണ്ട്.

റേ​ഷ​ൻ​ ​മ​സ്റ്റ​റിം​ഗ്
18​ ​മു​തൽ

തി​രു​വ​ന​ന്ത​പു​രം​:​ ​റേ​ഷ​ൻ​ ​കാ​ർ​ഡി​ലെ​ ​അം​ഗ​ങ്ങ​ൾ​ക്കു​ള്ള​ ​മ​സ്റ്റ​റിം​ഗ് ​(​ഇ.​കെ.​വൈ.​സി​)​ 18​ ​മു​ത​ൽ​ ​തു​ട​ങ്ങും.​ ​മ​ഞ്ഞ,​ ​പി​ങ്ക് ​കാ​ർ​ഡു​കാ​ർ​ക്ക് ​നി​ർ​ബ​ന്ധ​മാ​ണ്.​ ​മ​റ്റു​വി​ഭാ​ഗ​ത്തി​നും​ ​മ​സ്റ്റ​റിം​ഗ് ​ചെ​യ്യാം.​ ​ഇ​-​പോ​സ് ​സെ​ർ​വ​റി​ന്റെ​ ​സാ​ങ്കേ​തി​ക​ ​പ്ര​ശ്ന​ത്തെ​ത്തു​ട​ർ​ന്ന് ​അ​ഞ്ച് ​മാ​സം​ ​മു​ൻ​പ് ​നി​റു​ത്തി​വ​ച്ച​ ​മ​സ്റ്റ​റിം​ഗാ​ണ് ​പു​നഃ​രാ​രം​ഭി​ക്കു​ന്ന​ത്.
ഒ​ക്ടോ​ബ​ർ​ ​എ​ട്ടി​നു​ ​തീ​രു​ന്ന​ ​രീ​തി​യി​ൽ​ ​ഓ​രോ​ ​ജി​ല്ല​യ്‌​ക്കും​ ​വ്യ​ത്യ​സ്ത​തീ​യ​തി​യാ​ണു​ ​നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്.​ ​ഇ​-​പോ​സ് ​സെ​ർ​വ​റി​ന്റെ​ ​ശേ​ഷി​ ​കൂ​ട്ടി​യ​ശേ​ഷ​മാ​ണ് ​മ​സ്റ്റ​റിം​ഗ് ​പു​നഃ​രാ​രം​ഭി​ക്കു​ന്ന​ത്.​ ​സ്‌​കൂ​ളു​ക​ൾ,​ ​അ​ങ്ക​ണ​വാ​ടി​ക​ൾ​ ​തു​ട​ങ്ങി​യ​യി​ട​ങ്ങ​ളി​ലും​ ​ക്യാ​മ്പ് ​സം​ഘ​ടി​പ്പി​ക്കും.​ ​കാ​ർ​ഡി​ലെ​ ​എ​ല്ലാ​ ​അം​ഗ​ങ്ങ​ളും​ ​മ​സ്റ്റ​റിം​ഗ് ​ന​ട​ത്ത​ണം.​ ​ആ​ധാ​ർ,​ ​റേ​ഷ​ൻ​ ​കാ​ർ​ഡു​ക​ളാ​ണ് ​ആ​വ​ശ്യ​മാ​യ​ ​രേ​ഖ​ക​ൾ.

ശ​ബ​രി​മ​ല​ ​റോ​പ് ​വേ​:​ ​വ​നം​വ​കു​പ്പി​ന്
പ​ക​രം​ഭൂ​മി​ ​ക​ഞ്ഞി​ക്കു​ഴി​യിൽ

പ​ത്ത​നം​തി​ട്ട​:​ ​ശ​ബ​രി​മ​ല​ ​റോ​പ് ​വേ​യ്ക്കാ​യി​ ​ഏ​റ്റെ​ടു​ക്കു​ന്ന​ ​വ​ന​ഭൂ​മി​ക്ക് ​പ​ക​രം​ ​ഇ​ടു​ക്കി​ ​ജി​ല്ല​യി​ലെ​ ​ക​ഞ്ഞി​ക്കു​ഴി​യി​ൽ​ 4.53​ ​ഹെ​ക്ട​ർ​ ​വ​നം​വ​കു​പ്പി​ന് ​ന​ൽ​കും.​ ​ഇ​തു​സം​ബ​ന്ധി​ച്ച​ ​ഫ​യ​ലി​ൽ​ ​റ​വ​ന്യു​ ​മ​ന്ത്രി​ ​ഒ​പ്പി​ട്ടു.​ ​ഭൂ​മി​ ​വ​ന​വ​ത്ക​ര​ണ​ത്തി​ന് ​അ​നു​യോ​ജ്യ​മാ​ണോ​യെ​ന്ന് ​വ​നം​വ​കു​പ്പ് ​പ​രി​ശോ​ധി​ക്കും.​ ​കേ​ന്ദ്ര​ ​വ​നം​-​ ​വ​ന്യ​ജീ​വി​ ​മ​ന്ത്രാ​ല​യ​ത്തി​ന്റെ​ ​അ​നു​മ​തി​യും​ ​തേ​ടും.
2011​ലാ​ണ് ​ശ​ബ​രി​മ​ല​ ​റോ​പ് ​വേ​ ​നി​ർ​മ്മാ​ണ​ ​ന​ട​പ​ടി​ക​ൾ​ ​തു​ട​ങ്ങി​യ​ത്.​ ​ഏ​റ്റെ​ടു​ക്കു​ന്ന​ ​വ​ന​ഭൂ​മി​ക്ക് ​പ​ക​രം​ ​ന​ൽ​കാ​നു​ള്ള​ ​ഭൂ​മി​ ​ഇ​ടു​ക്കി​ ​ചി​ന്ന​ക്ക​നാ​ൽ​ ​താ​വ​ള​ത്തി​ൽ​ ​സി​മ​ന്റ് ​പാ​ലം​ ​ഭാ​ഗ​ത്താ​ണ് ​ആ​ദ്യം​ ​ക​ണ്ടെ​ത്തി​യ​ത്.​ ​എ​ന്നാ​ൽ​ ​നാ​ട്ടു​കാ​രു​ടെ​ ​എ​തി​ർ​പ്പു​ണ്ടാ​കു​മെ​ന്ന​ ​കാ​ര​ണ​ത്താ​ൽ​ ​ഭൂ​മി​ ​വി​ട്ടു​ന​ൽ​കാ​ൻ​ ​ക​ള​ക്ട​ർ​ ​ത​ട​സ​വാ​ദം​ ​ഉ​ന്ന​യി​ച്ചു.​ ​ദേ​വ​സ്വം​ ​മ​ന്ത്രി​യാ​യി​ ​വി.​എ​ൻ.​ ​വാ​സ​വ​ൻ​ ​എ​ത്തി​യ​തോ​ടെ​യാ​ണ് ​ന​ട​പ​ടി​ക​ൾ​ ​വേ​ഗ​ത്തി​ലാ​യ​ത്. സ​ന്നി​ധാ​ന​ത്തേ​ക്കു​ള്ള​ ​ച​ര​ക്കു​നീ​ക്കം​ ​അ​പ​ക​ട​ര​ഹി​ത​വും​ ​സു​ഗ​മ​വു​മാ​ക്കാ​നും​ ​അ​ത്യാ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ൽ​ ​ആം​ബു​ല​ൻ​സ് ​സ​ർ​വീ​സാ​യി​ ​ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​മാ​ണ് ​പ​മ്പാ​ ​ഹി​ൽ​ടോ​പ്പി​ൽ​ ​നി​ന്ന് ​മാ​ളി​ക​പ്പു​റം​ ​പൊ​ലീ​സ് ​ബാ​ര​ക്കി​ന് ​പി​ൻ​ഭാ​ഗം​ ​വ​രെ​ 2.7​ ​കി​ലോ​മീ​റ്റ​റി​ൽ​ ​റോ​പ് ​വേ​ ​നി​ർ​മ്മി​ക്കു​ന്ന​ത്.

കി​ഴ​ങ്ങു​വി​ള​ ​പ​ദ്ധ​തി​ക്ക് ​തു​ട​ക്ക​മാ​യി

തി​രു​വ​ന​ന്ത​പു​രം​:​ശ്രീ​കാ​ര്യ​ത്തെ​ ​കേ​ന്ദ്ര​ ​കി​ഴ​ങ്ങു​ ​വ​ർ​ഗ​ ​വി​ള​ ​ഗ​വേ​ഷ​ണ​ ​സ്ഥാ​പ​ന​ത്തി​ലെ​ ​കി​ഴ​ങ്ങു​വി​ള​ ​പ​ദ്ധ​തി​ ​കൃ​ഷി​ ​മ​ന്ത്രി​ ​പി.​പ്ര​സാ​ദ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ഇ​തോ​ടൊ​പ്പം​ ​കാ​ർ​ഷി​ക​ ​സെ​മി​നാ​റും​ ​ന​ടീ​ൽ​ ​വ​സ്തു​ക്ക​ളു​ടെ​ ​വി​ത​ര​ണ​വും​ ​ന​ട​ന്നു.​ ​മ​ര​ച്ചീ​നി​യു​ടെ​ ​പു​തി​യ​ ​ഇ​ന​ങ്ങ​ളാ​യ​ ​ശ്രീ​ ​അ​ന്നം,​ ​ശ്രീ​ ​മ​ന്ന​ ​എ​ന്നി​വ​യും​ ​മ​ന്ത്രി​ ​പു​റ​ത്തി​റ​ക്കി.​ ​കേ​ന്ദ്ര​ ​കി​ഴ​ങ്ങു​വി​ള​ ​സ്ഥാ​പ​നം​ ​ഡ​യ​റ​ക്ട​ർ​ ​ഡോ.​ ​ജി.​ ​ബൈ​ജു​ ​പ​ദ്ധ​തി​ ​വി​ശ​ദീ​ക​ര​ണം​ ​ന​ട​ത്തി.
ചേ​ർ​ത്ത​ല​ ​പു​ല്ലം​കു​ളം​ ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​ ​ന​ട​ന്ന​ ​ച​ട​ങ്ങി​ൽ​ ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്തു​ ​പ്ര​സി​ഡ​ന്റ് ​വി.​ജി.​മോ​ഹ​ന​ൻ​ ​അ​ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​സ്ഥാ​പ​ന​ത്തി​ൽ​ ​വി​ക​സി​പ്പി​ച്ച​ ​കൂ​ർ​ക്ക,​കൂ​വ,​ചെ​റു​കി​ഴ​ങ്ങ് ​എ​ന്നി​വ​ ​ക​ർ​ഷ​ക​ർ​ക്ക് ​വി​ത​ര​ണം​ ​ചെ​യ്തു.

കേ​ന്ദ്രീ​കൃ​ത​ ​കൗ​ൺ​സ​ലിം​ഗ് 12​ ​ന്

തി​രു​വ​ന​ന്ത​പു​രം​:​ ​വി​ദേ​ശ​ത്ത് ​മെ​ഡി​ക്ക​ൽ​ ​വി​ദ്യാ​ഭ്യാ​സം​ ​പൂ​ർ​ത്തി​യാ​ക്കു​ക​യും​ ​തു​ട​ർ​ന്ന് ​കേ​ര​ള​ ​സ്റ്റേ​റ്റ് ​മെ​ഡി​ക്ക​ൽ​ ​കൗ​ൺ​സി​ലി​ൽ​ ​നി​ന്ന് ​പ്രൊ​വി​ഷ​ണ​ൽ​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​നേ​ടി​യ​തു​മാ​യ​ ​എ​ഫ്.​എം.​ജി​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​സ​ർ​ക്കാ​ർ​ ​മെ​ഡി​ക്ക​ൽ​ ​ഇ​ന്റേ​ൺ​ഷി​പ്പ് ​അ​നു​വ​ദി​ക്കു​ന്ന​തി​നു​ള്ള​ ​കേ​ന്ദ്രീ​കൃ​ത​ ​കൗ​ൺ​സ​ലിം​ഗും​ ​മോ​പ് ​അ​പ്പ് ​അ​ലോ​ട്ട്മെ​ന്റും​ 12​ ​ന് ​തി​രു​വ​ന​ന്ത​പു​രം​ ​മെ​ഡി​ക്ക​ൽ​ ​വി​ദ്യാ​ഭ്യാ​സ​ ​ഡ​യ​റ​ക്ട​ർ​ ​ഓ​ഫീ​സി​ൽ​ ​ന​ട​ത്തും.​ ​വി​ജ്ഞാ​പ​നം​ ​w​w​w.​d​m​e.​k​e​r​a​l​a.​g​o​v.​i​n​ൽ.

Advertisement
Advertisement