'മെഡി. കോളേജിൽ നഴ്സിംഗ് തസ്‌തിക വർദ്ധിപ്പിക്കണം'

Monday 09 September 2024 12:00 AM IST

കൊച്ചി: സർക്കാർ മെഡിക്കൽ കോളേജിൽ വർദ്ധിക്കുന്ന രോഗികളുടെ എണ്ണത്തിനനുസരിച്ച് നഴ്‌സുമാരുടെ തസ്തികകൾ സൃഷ്ടിക്കണമെന്ന് കേരള ഗവൺമെന്റ് നഴ്‌സസ് അസോസിയേഷൻ (കെ.ജി.എൻ.എ) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കൂടുതൽ നഴ്‌സിംഗ് ജീവനക്കാരുടെ തസ്തിക സൃഷ്ടിക്കാത്തത് രോഗീപരിചരണത്തെ സാരമായി ബാധിക്കുമെന്ന് സമ്മേളനം പറഞ്ഞു. സമ്മേളനം കെ.എൻ ഉണ്ണികൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അജിത ടി.ആർ അദ്ധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി സ്മിത ബക്കർ, ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി പുഷ്പദാസ്, സെറ്റോ ജില്ലാ സെക്രട്ടറി ദിപിൻ ഡി.പി., സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഉണ്ണി ജോസ്, സംസ്ഥാന കമ്മിറ്റി അംഗം ബീന ടി.ഡി, ജ്യോതിസ് വി. സുകുകാരൻ, ജില്ലാ ട്രഷറർ ബിന്ദു കെ.എസ് എന്നിവർ സംസാരിച്ചു.

Advertisement
Advertisement