ആർ.എസ്.എസ് നേതാവിനെ എ.ഡി.ജി.പി കണ്ടത് മുഖ്യമന്ത്രിയുടെ ദൂതനായി: വി.ഡി.സതീശൻ

Monday 09 September 2024 12:00 AM IST

റാന്നി: മുഖ്യമന്ത്രിയുടെ രാഷ്ട്രീയദൂതുമായാണ് ആർ.എസ്.എസ് നേതാവിനെ എ.ഡി.ജി.പി സന്ദർശിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു. സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥൻ എന്ത് വ്യക്തിപരമായ കാര്യത്തിനാണ് ആർ.എസ്.എസ് നേതാവിനെ സന്ദർശിച്ചതെന്ന് വ്യക്തമാക്കാൻ ബാദ്ധ്യസ്ഥനാണ്. സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും യഥാർത്ഥ മുഖമാണ് അനാവൃതമായിരിക്കുന്നത്. പല ബി.ജെ.പി നേതാക്കളെയും എ.ഡി.ജി.പി കണ്ടു. മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഇതെല്ലാമെന്ന് വ്യക്തമാണ്. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ നിന്ന് രക്ഷപ്പെടുന്നതിനു വേണ്ടിയാണ് മുഖ്യമന്ത്രി ദൂതൻമാരെ അയച്ച് ബി.ജെ.പിയെ പ്രീണിപ്പിക്കുന്നത്. കൊടകര കുഴൽപ്പണ ഇടപാടിൽനിന്ന് കെ. സുരേന്ദ്രനെ രക്ഷപ്പെടുത്തിയതും ഇതേരീതിയിലാണ്. പരസ്പരം പുറം ചൊറിഞ്ഞുകൊടുക്കുന്ന സഹായസഹകരണസംഘമായാണ് ഇവർ പ്രവർത്തിക്കുന്നതെന്നും സതീശൻ ആരോപിച്ചു.

സ​തീ​ശ​ൻ​ ​പി​ണ​റാ​യി​യു​ടെ
ഏ​ജ​ന്റ്:​ ​സു​രേ​ന്ദ്രൻ

കോ​ഴി​ക്കോ​ട്:​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​സ​തീ​ശ​ൻ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ന്റെ​ ​ഏ​ജ​ന്റാ​ണെ​ന്ന് ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​കെ.​സു​രേ​ന്ദ്ര​ൻ.​ .​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ബി.​ടീ​മാ​യാ​ണ് ​പ്ര​തീ​പ​ക്ഷ​ ​നേ​താ​വും​ ​സം​ഘ​വും​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.​ ​ര​ണ്ട് ​ശ​രീ​ര​വും​ ​ഒ​രു​ ​മ​ന​സു​മാ​ണ് ​പി​ണ​റാ​യി​യും​ ​സ​തീ​ശ​നും.​ ​അ​തി​നു​ള്ള​ ​തെ​ളി​വാ​ണ് ​സ​തീ​ശ​നെ​തി​രേ​യു​ള്ള​ ​പു​ന​ർ​ജ​നി​ ​ത​ട്ടി​പ്പ​ട​ക്ക​മു​ള്ള​ ​കേ​സു​ക​ളി​ൽ​ ​ഒ​ര​ന​ക്ക​വും​ ​ഇ​ല്ലാ​ത്ത​ത്.
എ.​ഡി.​ജി.​പി​ ​ആ​ർ.​എ​സ്.​എ​സ് ​നേ​താ​ക്ക​ളെ​ ​മാ​ത്ര​മ​ല്ല​ ​സ​തീ​ശ​നേ​യും​ ​കു​ഞ്ഞാ​ലി​ക്കു​ട്ടി​യേ​യും​ ​രാ​ഹു​ൽ​ഗാ​ന്ധി​യേ​യു​മെ​ല്ലാം​ ​ക​ണ്ടി​ട്ടു​ണ്ട്.​ ​സ​തീ​ശ​നെ​ ​ക​ണ്ട​ ​ശേ​ഷ​മാ​ണ് ​ത​ട്ടി​പ്പ് ​കേ​സ് ​അ​ന്വേ​ഷി​ക്കേ​ണ്ട​തി​ല്ലെ​ന്ന​ ​തീ​രു​മാ​ന​ത്തി​ൽ​ ​അ​ജി​ത്ത് ​കു​മാ​റെ​ത്തി​യ​ത്.​ ​അ​ന്ത​ർ​ധാ​ര​ ​ബി.​ജെ.​പി​യു​മാ​യി​ട്ട​ല്ല.​ ​സ​തീ​ശ​നും​ ​പി​ണ​റാ​യി​യും​ ​ത​മ്മി​ലാ​ണ്.
കെ.​മു​ര​ളീ​ധ​ര​നെ​ ​തൃ​ശൂ​രി​ൽ​ ​തോ​ൽ​പി​ച്ച​തി​ന് ​പി​ന്നി​ൽ​ ​സ​തീ​ശ​നാ​ണ്.​ .​ ​കെ.​മു​ര​ളീ​ധ​ര​നെ​ ​വ​ട​ക​ര​യി​ലെ​ ​ഉ​റ​ച്ച​ ​സീ​റ്റി​ൽ​ ​നി​ന്നും​ ​അ​ട​ർ​ത്തി​യെ​ടു​ത്ത് ​തൃ​ശൂ​രി​ൽ​ ​മ​ത്സ​രി​പ്പി​ച്ച് ​തോ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.​ ​കെ.​ക​രു​ണാ​ക​ര​ന്റെ​ ​മ​ക​നോ​ട് ​സ​തീ​ശ​ൻ​ ​കാ​ണി​ച്ച​ത് ​കൊ​ടി​യ​ ​ച​തി​യാ​ണ്.​ ​എ.​ഡി.​ജി.​പി​ ​ആ​ർ.​എ​സ്.​എ​സ് ​മേ​ധാ​വി​യെ​ ​ക​ണ്ടെ​ന്ന് ​പ​റ​യു​ന്ന​ത് ​പൂ​ര​ത്തി​ന് ​മു​മ്പ​ല്ല.​ ​ക​ണ്ട​ ​ഡേ​റ്റും​ ​പൂ​ര​വും​ ​ത​മ്മി​ൽ​ ​എ​ത്ര​ ​മാ​സ​ങ്ങ​ളു​ടെ​ ​അ​ന്ത​ര​മു​ണ്ടെ​ന്ന് ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ ​പ​രി​ശോ​ധി​ക്ക​ണം.​ ​പൂ​രം​ ​ക​ല​ക്കി​ ​നേ​ടി​യ​ത​ല്ല​ ​സു​രേ​ഷ് ​ഗോ​പി​യു​ടെ​ ​വി​ജ​യ​മെ​ന്നും​ ​സു​രേ​ന്ദ്ര​ൻ​ ​പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി​ ​മൗ​നം
വെ​ടി​യ​ണ​മെ​ന്ന്
കു​ഞ്ഞാ​ലി​ക്കു​ട്ടി

കോ​ഴി​ക്കോ​ട്:​ ​എ.​ഡി.​ജി.​പി​ ​എം.​ആ​ർ.​അ​ജി​ത്ത്കു​മാ​ർ​ ​ആ​ർ.​എ​സ്.​എ​സ് ​നേ​താ​ക്ക​ളു​മാ​യി​ ​ന​ട​ത്തി​യ​ ​കൂ​ടി​ക്കാ​ഴ്ച​ ​മ​തേ​ത​ര​ ​കേ​ര​ള​ത്തെ​ ​ഞെ​ട്ടി​ച്ചെ​ഞ്ഞെ​ന്ന് ​ലീ​ഗ് ​നേ​താ​വ് ​പി..​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി.​ ​വി​ഷ​യ​ത്തി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​മൗ​നം​ ​വെ​ടി​യ​ണ​മെ​ന്ന് ​അ​ദ്ദേ​ഹം ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞു.
സി.​പി.​എ​മ്മും​ ​ബി.​ജെ.​പി​യും​ ​ന്യൂ​ന​പ​ക്ഷ​ങ്ങ​ളേ​യും​ ​ഭൂ​രി​പ​ക്ഷ​ത്തേ​യും​ ​ഒ​രു​ ​പോ​ലെ​ ​വ​ഞ്ചി​ച്ചി​രി​ക്കു​ക​യാ​ണ്.​ ​വി​ശ്വാ​സി​ക​ളെ​ ​അ​പ​മാ​നി​ച്ച് ​നേ​ടി​യ​ ​വി​ജ​യ​മാ​ണ് ​തൃ​ശൂ​രി​ലേ​ത്.​ ​പൊ​തു​ ​സ​മൂ​ഹ​ത്തി​ന് ​അ​റി​യ​ണം​ ​നി​ജ​സ്ഥി​തി.​ ​എ​ല്ലാ​വ​രെ​യും​ ​എ​ല്ലാ​ ​കാ​ല​ത്തും​ ​പ​റ്റി​ക്കാ​ൻ​ ​പ​റ്റി​ല്ല.​ ​ബി.​ജെ.​പി​യും​ ​ഇ​ട​തു​പ​ക്ഷ​വും​ ​ഒ​രു​ ​പോ​ലെ​ ​പോ​വു​ന്നു.​ ​തൃ​ശൂ​രി​ലെ​ ​വി​ജ​യം​ ​പൂ​രം​ ​ക​ല​ക്കി​ ​നേ​ടി​യ​താ​ണെ​ന്നും​ ​കു​ഞ്ഞാ​ലി​ക്കു​ട്ടി​ ​പ​റ​ഞ്ഞു.

തൃ​ശൂ​ർ​ ​പൂ​രം​:​ ​ഗൂ​ഢാ​ലോ​ചന
പു​റ​ത്ത് ​വ​ര​ണ​മെ​ന്ന് ​ടി.​പി.​ ​രാ​മ​കൃ​ഷ്ണൻ

തി​രു​വ​ന​ന്ത​പു​രം​:​ ​തൃ​ശൂ​ർ​ ​പൂ​ര​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ഗൂ​ഢാ​ലോ​ച​ന​ ​ന​ട​ന്നെ​ങ്കി​ൽ​ ​പു​റ​ത്ത് ​വ​ര​ണ​മെ​ന്ന് ​എ​ൽ.​ഡി.​എ​ഫ് ​ക​ൺ​വീ​ന​ർ​ ​ടി.​പി.​ ​രാ​മ​കൃ​ഷ്ണ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​വി​ഷ​യം​ ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​ണ് ​മു​ന്ന​ണി​യു​ടെ​ ​നി​ല​പാ​ട്.​ ​ആ​ർ.​എ​സ്.​എ​സ് ​-​ ​എ.​ഡി.​ജി.​പി​ ​കൂ​ടി​ക്കാ​ഴ്ച​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​അ​റി​വോ​ടെ​യ​ല്ല.​ ​എ.​ഡി.​ജി.​പി​ ​എ​ന്തി​ന് ​ആ​ർ.​എ​സ്.​എ​സ് ​നേ​താ​വി​നെ​ ​ക​ണ്ടു​വെ​ന്ന് ​അ​റി​യ​ണം.​ ​ഇ​തി​ന്റെ​ ​പേ​രി​ൽ​ ​സ​ർ​ക്കാ​രി​നെ​ ​ഉ​ല​യ്ക്കാ​മെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​യെ​ ​കേ​ന്ദ്രീ​ക​രി​ക്കാ​മെ​ന്നും​ ​ആ​രും​ ​ക​രു​തേ​ണ്ട.​ ​വീ​ഴ്ച​വ​രു​ത്തി​യ​വ​രോ​ടു​ള്ള​ ​സ​ർ​ക്കാ​ർ​ ​നി​ല​പാ​ട് ​വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ് ​സു​ജി​ത്ത് ​ദാ​സി​നെ​തി​രാ​യ​ ​ന​ട​പ​ടി.​ ​സി.​പി.​ഐ​യും​ ​സി.​പി.​എ​മ്മും​ ​ത​മ്മി​ൽ​ ​അ​ഭി​പ്രാ​യ​ ​വ​ത്യാ​സ​മി​ല്ലെ​ന്നും​ ​അ​ദ്ദേ​ഹം​ ​വ്യ​ക്ത​മാ​ക്കി.