'പാ​വ​ങ്ങൾ' ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി

Monday 09 September 2024 12:17 AM IST
തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന നാ​ട​ക മ​ത്സ​ര​ത്തിൽ ല​ഭി​ച്ച പു​ര​സ്​കാ​ര​ങ്ങൾ​ക്കൊ​പ്പം നാ​ട​ക​കൃ​ത്ത് ക​രു​നാ​ഗ​പ്പ​ള്ളി കൃ​ഷ്​ണൻ​കു​ട്ടി

തൊ​ടി​യൂർ: തി​രു​വ​ന​ന്ത​പു​രം മൈ ഹോം ചാ​രി​റ്റ​ബിൾ സൊ​സൈ​റ്റി സം​ഘ​ടി​പ്പി​ച്ച നാ​ട​ക മ​ത്സ​ര​ത്തിൽ കൊ​ല്ലം അ​ശ്വ​തീ​ഭാ​വ​ന​യു​ടെ 'പാ​വ​ങ്ങൾ' ര​ച​ന​യ്​ക്കും അ​വ​ത​ര​ണ​ത്തി​നും ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. ഇ​തേ നാ​ട​ക​ത്തി​ലെ അ​ഭി​നേ​താ​ക്ക​ളാ​യ സു​മേ​ഷ് അ​യ്യർ, വി​ജി കൊ​ല്ലം, മി​നി നൂ​റ​നാ​ട് എ​ന്നി​വ​രെ മി​ക​ച്ച ന​ടീ​ന​ട​മാ​രാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. മ​നോ​ജ് നാ​രാ​യ​ണ​നാ​ണ് സം​വി​ധാ​യ​കൻ. ഗാ​ന ര​ച​ന വ​യ​ലാർ ശ​ര​ത്​ച​ന്ദ്ര​വർ​മ്മ​യും സം​ഗീ​ത സം​വി​ധാ​നം ഉ​ദ​യ​കു​മാർ അ​ഞ്ച​ലു​മാ​ണ് നിർ​വ​ഹി​ച്ച​ത്. ലോ​ക ക്ലാ​സി​ക്കാ​യ വി​ക്ടർ ഹ്യൂ​ഗോ​യു​ടെ പാ​വ​ങ്ങൾ നാ​ട​ക രൂ​പ​ത്തിൽ അ​വി​ഷ്​ക​രി​ച്ച​ത് ക​രു​നാ​ഗ​പ്പ​ള്ളി കൃ​ഷ്​ണൻ​കു​ട്ടി​യാ​ണ്. 61വർ​ഷ​ത്തി​നി​ടെ 58 പ്രൊ​ഫ​ഷ​ണൽ നാ​ട​ക​ങ്ങൾ ര​ചി​ച്ച ക​രു​നാ​ഗ​പ്പ​ള്ളി കൃ​ഷ്​ണൻ​കു​ട്ടി കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാഡമി പു​ര​സ്​കാ​രം ഉൾ​പ്പ​ടെ നി​ര​വ​ധി പു​ര​സ്​കാ​ര​ങ്ങൾ​ക്ക് അർ​ഹ​നാ​യി​ട്ടു​ണ്ട്.

Advertisement
Advertisement