കെ.എസ്. ഇ.ബി പെൻഷൻ ബാദ്ധ്യതയും താരിഫിലേക്ക്

Tuesday 10 September 2024 12:00 AM IST

തിരുവനന്തപുരം:കെ.എസ്.ഇ.ബി.യിലെ പെൻഷൻ ബാദ്ധ്യത നേരിട്ട് വഹിക്കണമെന്നും ,സർക്കാരിന് ഏറ്റെടുക്കാനാവില്ലെന്നും, പെൻഷൻ മാസ്റ്റർ ട്രസ്റ്റ് വിപുലീകരിച്ച് സജീവമാക്കണമെന്നും വ്യക്തമാക്കി സർക്കാർ ഉത്തരവിറക്കി.ഇതോടെ പെൻഷൻമാസ്റ്റർ ട്രസ്റ്റിന് പണം കണ്ടെത്താൻ താരിഫ് വർദ്ധനയെ ആശ്രയിക്കേണ്ടി വരും.വരാനിരിക്കുന്ന താരിഫ് പരിഷ്ക്കരണത്തിൽ ഇതുകൂടി ഉൾപ്പെടുത്തേണ്ടിവന്നാൽ ജനങ്ങൾക്ക് വൻ ബാദ്ധ്യതയാകും.

കെ എസ് ഇ ബി ത്രികക്ഷി കരാർ പ്രകാരം ഫണ്ട് ലഭ്യമാക്കി പെൻഷൻ ബാധ്യത നിർവ്വഹിക്കാൻ രൂപീകരിച്ച മാസ്റ്റർ ട്രസ്റ്റ് പ്രവർത്തന സജ്ജമാക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി. പെൻഷനേഴ്സ് കൂട്ടായ്മ സമർപ്പിച്ച ഹർജിയിലെ ഹൈക്കോടതി വിധിപ്രകാരമാണ് സർക്കാർ ഉത്തരവ്.കമ്പനിയാകുന്ന സമയത്തുള്ള പെൻഷൻ ബാധ്യതയിൽ നിന്നും അധികമായി പിന്നീട് നിർണ്ണയിച്ചിട്ടുള്ള തുകയ്ക്ക് ഇലക്ട്രിസിറ്റി ഡ്യൂട്ടി നിലനിറുത്തില്ലെന്നും, ഈ ബാധ്യത 2015ൽ ഭേദഗതി ചെയ്ത കൈമാറ്റപദ്ധതി പ്രകാരം കെ.എസ്.ഇ.ബി.വാർഷികവിഹിതം മാസ്റ്റർ ട്രസ്റ്റിന് നൽകിയാണ് നിർവ്വഹിക്കേണ്ടതെന്നും ഉത്തരവിൽ പറയുന്നു.മാസ്റ്റർ ട്രസ്റ്റിലേക്ക് നൽകാത്ത ഫണ്ടിന് 24% കെ.എസ്.ഇ.ബി പിഴപ്പലിശ ഒടുക്കണം.റെഗുലേറ്ററി കമ്മീഷൻ താരിഫിൽ അനുവദിച്ചിട്ടുള്ള മുഴുവൻ തുകയും മാസ്റ്റർട്രസ്റ്റിന് കൈമാറി ട്രസ്റ്റ് പ്രവർത്തനസജ്ജമാക്കുന്നതിനു നിയമാവലിക്കു പുറമെ ഫലപ്രദമായ നടപടിക്രമങ്ങൾ തയ്യാറാക്കണം. സർക്കാരിലെ ധന,നിയമ,വകുപ്പുകളുടെയും പെൻഷകാരുടെ സംഘടനകളുടെയും പ്രതിനിധികളെയും ഉൾപ്പെടുത്തി മാസ്റ്റർട്രസ്റ്റ് വിപുലീകരിച്ച് കെ.എസ്.ഇ.ബി.യിൽ നിന്നും വേറിട്ട സ്വതന്ത്ര ഭരണസംവിധാനമായി നിലനിർത്തണമെന്നും ഉത്തരവ് വ്യക്തമാക്കുന്നു.

മാസ്റ്റർ ട്രസ്റ്റ്

2013ൽ കെ.എസ്.ഇ.ബി കമ്പനിയാക്കിയ ശേഷമുള്ളവർക്ക് പങ്കാളിത്ത പെൻഷനാണ്. അതിനുമുമ്പുള്ളവർക്കാണ് നിയമാനുസൃത പെൻഷനുള്ളത്.ഈവിഭാഗത്തിൽ 24,000പേരുൾപ്പെടെ 40,000പേരാണ് ബോർഡിൽ മൊത്തം പെൻഷൻ വാങ്ങുന്നവർ. നിലവിൽ 33,000ജീവനക്കാരുണ്ട്. ബോർഡ് കമ്പനിയാക്കിപ്പോൾ പെൻഷൻ ബാധ്യത തരണം ചെയ്യാൻ സർക്കാർ ഗ്യാരന്റിയിൽ ബോണ്ടിറക്കി മാസ്റ്റർട്രസ്റ്റ് എന്ന ഫണ്ട് രൂപവത്കരിക്കാനായിരുന്നു തീരുമാനം.എന്നാൽ ഇതുവരെ അത് യാഥാർഥ്യമായില്ല. നിലവിൽ താരിഫ് പെറ്റീഷൻ വഴിയാണ് പെൻഷനുള്ള തുക കണ്ടെത്തുന്നത്‌.

"ഉത്തരവ് സ്വാഗതാർഹം, കെ എസ് ഇ ബി പെൻഷൻ സുരക്ഷക്കായി കഴിഞ്ഞ മൂന്ന് വർഷങ്ങളായി നടത്തിവരുന്ന നിയമ സമരപോരാട്ടങ്ങളുടെ നിർണ്ണായക വിജയമാണ് ."

-കെ എസ് ഇ ബി

പെൻഷനേഴ്സ് കൂട്ടായ്മ

വി​ല​ക്ക​യ​റ്റ​ത്തി​നെ​തി​രായ
ഇ​ട​പെ​ട​ൽ​ ​വി​ജ​യം​:​ ​മ​ന്ത്രി​ ​അ​നിൽ

തി​രു​വ​ന​ന്ത​പു​രം​:​ ​ഓ​ണ​ക്കാ​ല​ത്തെ​ ​വി​ല​ക്ക​യ​റ്റം​ ​ത​ട​യാ​ൻ​ ​ഫ​ല​പ്ര​ദ​മാ​യ​ ​ന​ട​പ​ടി​ക​ളാ​ണ് ​സ​ർ​ക്കാ​ർ​ ​സ്വീ​ക​രി​ച്ച​തെ​ന്ന് ​മ​ന്ത്രി​ ​ജി.​ആ​ർ.​ ​അ​നി​ൽ​ ​പ​റ​ഞ്ഞു.​ ​എ.​എ.​വൈ​ ​(​മ​ഞ്ഞ​)​ ​കാ​ർ​ഡു​ട​മ​ക​ൾ​ക്കും​ ​ക്ഷേ​മ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലെ​ ​താ​മ​സ​ക്കാ​ർ​ക്കും​ ​വ​യ​നാ​ട് ​ദു​ര​ന്ത​ ​മേ​ഖ​ല​യി​ലെ​ ​കു​ടും​ബ​ങ്ങ​ൾ​ക്കു​മു​ള്ള​ ​സൗ​ജ​ന്യ​ ​ഓ​ണ​ക്കി​റ്റി​ന്റെ​ ​സം​സ്ഥാ​ന​ത​ല​ ​വി​ത​ര​ണം​ ​പേ​രൂ​ർ​ക്ക​ട​ ​ബാ​പ്പു​ജി​ ​ഗ്ര​ന്ഥ​ശാ​ല​ ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​ ​നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു​ ​മ​ന്ത്രി.
മെ​ച്ച​പ്പെ​ട്ട​ ​നി​ല​യി​ലാ​ണ് ​ഇ​ത്ത​വ​ണ​ ​റേ​ഷ​ൻ​ ​ക​ട​ക​ളി​ലൂ​ടെ​ ​സാ​ധ​നം​ ​വി​ത​ര​ണം​ ​ചെ​യ്യു​ന്ന​ത്.​ ​ഇ​തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​സം​സ്ഥാ​ന​ത്തെ​ ​ക​ർ​ഷ​ക​ർ​ ​ഉ​ത്പാ​ദി​പ്പി​ച്ച​ ​ച​മ്പാ​വ​രി​ ​വി​ത​ര​ണം​ ​ചെ​യ്യു​ന്ന​ത്.​ ​എ.​എ.​വൈ​ ​കാ​ർ​ഡു​കാ​ർ​ക്കു​ള്ള​ 30​ ​കി​ലോ​ ​അ​രി​യി​ൽ​ 50​ ​ശ​ത​മാ​ന​വും​ ​ച​മ്പാ​വ​രി​ ​ന​ൽ​കും.​ 55​ ​ല​ക്ഷം​ ​നീ​ല,​ ​വെ​ള്ള​ ​കാ​ർ​ഡു​ട​മ​ക​ൾ​ക്ക് 10​ ​കി​ലോ​ ​അ​രി​ ​അ​ധി​കം​ ​ന​ൽ​കും.
ഓ​ണ​ക്കി​റ്റി​ന് 34.29​ ​കോ​ടി​യാ​ണ് ​സ​ർ​ക്കാ​ർ​ ​മാ​റ്റി​വ​ച്ച​ത്.​ ​സ​പ്ലൈ​കോ​യി​ലെ​ ​വി​ല്പ​ന​യ്‌​ക്ക് ​മി​ക​ച്ച​ ​പ്ര​തി​ക​ര​ണ​മാ​ണ് ​ല​ഭി​ക്കു​ന്ന​തെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.
വി.​കെ.​ ​പ്ര​ശാ​ന്ത് ​എം.​എ​ൽ.​എ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ത​ദ്ദേ​ശ​ഭ​ര​ണ​ ​പ്ര​തി​നി​ധി​ക​ൾ,​ ​പൊ​തു​വി​ത​ര​ണ​ ​വ​കു​പ്പ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.


10​​​ ​​​കി​​​ലോ​​​ ​​​അ​​​രി
അ​​​ധി​​​ക​​​മാ​​​യി
ന​​​ൽ​​​കും​​​:​​​ ​​​മ​​​ന്ത്രി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​വെ​​​ള്ള,​​​ ​​​നീ​​​ല​​​ ​​​റേ​​​ഷ​​​ൻ​​​ ​​​കാ​​​ർ​​​ഡു​​​ക​​​ളി​​​ലാ​​​യി​​​ 52​​​ ​​​ല​​​ക്ഷം​​​ ​​​കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്ക് ​​​ഓ​​​ണം​​​ ​​​പ്ര​​​മാ​​​ണി​​​ച്ച് 10​​​ ​​​കി​​​ലോ​​​ ​​​അ​​​രി​​​ ​​​അ​​​ധി​​​ക​​​മാ​​​യി​​​ ​​​ന​​​ൽ​​​കു​​​മെ​​​ന്ന് ​​​മ​​​ന്ത്രി​​​ ​​​ജി.​​​ആ​​​ർ.​​​അ​​​നി​​​ൽ.​​​ ​​​വി​​​പ​​​ണി​​​യി​​​ൽ​​​ 55​​​-​​​ 60​​​ ​​​രൂ​​​പ​​​ ​​​വി​​​ല​​​യു​​​ള്ള​​​ ​​​ച​​​മ്പാ​​​വ​​​രി​​​യാ​​​ണ് ​​​ഇ​​​ങ്ങ​​​നെ​​​ ​​​വി​​​ത​​​ര​​​ണം​​​ ​​​ചെ​​​യ്യു​​​ന്ന​​​ത്.​​​ ​​​ബി.​​​പി.​​​എ​​​ൽ​​​ ​​​കാ​​​ർ​​​ഡു​​​കാ​​​ർ​​​ക്കു​​​ള്ള​​​ 30​​​ ​​​കി​​​ലോ​​​ ​​​അ​​​രി​​​യി​​​ൽ​​​ ​​​അ​​​മ്പ​​​ത് ​​​ശ​​​ത​​​മാ​​​നം​​​ ​​​ച​​​മ്പാ​​​വ​​​രി​​​ ​​​ന​​​ൽ​​​കാ​​​ൻ​​​ ​​​നി​​​ർ​​​ദ്ദേ​​​ശം​​​ ​​​ന​​​ൽ​​​കി.​​​ ​​​സ്‌​​​കൂ​​​ൾ​​​ ​​​കു​​​ട്ടി​​​ക​​​ൾ​​​ക്ക് ​​​ഓ​​​ണ​​​ത്തി​​​ന് ​​​ന​​​ൽ​​​കു​​​ന്ന​​​ ​​​അ​​​ഞ്ചു​​​കി​​​ലോ​​​ ​​​അ​​​രി​​​ ​​​വി​​​ത​​​ര​​​ണ​​​ത്തി​​​ന്റെ​​​ ​​​സം​​​സ്ഥാ​​​ന​​​ത​​​ല​​​ ​​​ഉ​​​ദ്ഘാ​​​ട​​​ന​​​ച്ച​​​ട​​​ങ്ങി​​​ൽ​​​ ​​​അ​​​ദ്ധ്യ​​​ക്ഷ​​​ത​​​ ​​​വ​​​ഹി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​ ​​​അ​​​ദ്ദേ​​​ഹം.