കേരളത്തിലെ മുതിർന്ന കോൺഗ്രസ് എം.പി ബി.ജെ.പിയിലേക്ക്?

Tuesday 10 September 2024 2:51 AM IST

ന്യൂഡൽഹി: എ.ഡി.ജി.പി അജിത് കുമാർ ആർ.എസ്.എസ് നേതാവുമായി ചർച്ച നടത്തിയതിന്റെ പേരിൽ ഭരണകക്ഷിയായ സി.പി.എമ്മിനെ കുഴപ്പിക്കുന്ന കോൺഗ്രസിന് പ്രഹരമായി, സ്വന്തം എം.പി ബി.ജെ.പി തട്ടകത്തിലേക്കെന്ന് സൂചന. തിരുവനന്തപുരം എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ശശി തരൂരിനെ കേന്ദ്രീകരിച്ചാണ് അഭ്യൂഹങ്ങൾ പ്രചരിക്കുന്നതെങ്കിലും അദ്ദേഹം പ്രതികരിച്ചിട്ടില്ല.

എംപിയും ബി.ജെ.പി കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തിയെന്നും ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് താത്പര്യക്കുറവുണ്ടെന്നും കേൾക്കുന്നു. എന്നാൽ മുതിർന്ന നേതാവിനെ തങ്ങളുടെ പാളയത്തിലെത്തിച്ചാൽ കേരളത്തിൽ അത് രാഷ്ട്രീയമായി പാട്ടിക്ക് ഗുണം ചെയ്യുമെന്നാണ് കേന്ദ്ര നേതൃത്വം വിലയിരുത്തുന്നത്. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിൽ കേന്ദ്ര നേതാക്കളുമായി ചർച്ച നടത്തിരുന്നു.ശശി തരൂരുമായി ബന്ധപ്പെട്ട് ബി.ജെ.പി പ്രവേശന വാർത്തകൾ പ്രചരിച്ചിക്കുന്നത് ആദ്യമായല്ല. അന്നൊക്കെ അദ്ദേഹം തള്ളുകയും ചെയ്തിരുന്നു.