കൊച്ചിയിൽ വഖഫ് സംരക്ഷണ സംഗമം
Tuesday 10 September 2024 2:57 AM IST
തിരുവനന്തപുരം:വഖഫ് സ്വത്തുകളിൽ നിയന്ത്രണം കൊണ്ടുവരാനുളള കേന്ദ്രനീക്കത്തിൽ പ്രതിഷേധിച്ച് അടുത്തമാസം 12ന് കൊച്ചിയിൽ വഖഫ് സംരക്ഷണ സംഗമം നടത്താൻ കേരള മുസ്ളിം ജമാഅത്ത് കൗൺസിൽ തീരുമാനിച്ചു.
പ്രസിഡന്റ് കരമന ബയാർ അദ്ധ്യക്ഷത വഹിച്ചു.മുഹമ്മദ് നബിയുടെ ജന്മദിനം പ്രമാണിച്ച് പ്രവാചക ദർശനം പ്രപഞ്ച രക്ഷയ്ക്ക് എന്ന വിഷയത്തിൽ മിലാദ് ക്യാമ്പെയിൻ 14 ജില്ലകളിലും നടക്കും. തിരുവനന്തപുരത്ത് 18ന് നബിദിനാചരണവും സമ്മേളനവും സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. യോഗത്തിൽ വർക്കിംഗ് പ്രസിഡന്റ് എ.എം.ഹാരിസ് തൃശ്ശൂർ,ജനറൽ സെക്രട്ടറി മാള എ.എ.അഷറഫ്, ഇമാം എ.എം.ബദറുദ്ദീൻ മൗലവി,കെ.എം.ഉമർ,എൻ.ഇ.അബ്ദുൽസലാം,അഡ്വ . അഹമ്മദ് മാമൻ,കെ.എം.ഹാരിസ് കോതമംഗലം,ആമച്ചൽ ഷാജഹാൻ,എം.എം.ജലീൽ,ബീമാപള്ളി സക്കീർ,നേമം ജബ്ബാർ,എ.എൽ.എം.കാസിം തുടങ്ങിയവർ സംസാരിച്ചു.