മൈജി  സ്റ്റോറുകളിൽ ഇന്ന് ലാപ്‌ടോപ്പ് ലാഭപ്പാച്ചിൽ സെയിൽ

Wednesday 11 September 2024 12:54 AM IST

കോഴിക്കോട്:മികച്ച ആനുകൂല്യങ്ങളും ഉറപ്പായ സമ്മാനങ്ങളുമായി മൈജി ലാപ്‌ടോപ്പ് ലാഭപ്പാച്ചിൽ ഓണം സെയിൽ ഇന്ന് എല്ലാ മൈജി, മൈജി ഫ്യൂച്ചർ ഷോറൂമുകളിലും നടക്കും. എല്ലാ ലാപ്‌ടോപ്പ് ബ്രാൻഡുകളിലും ഉപഭോക്താവിന് ഏറ്റവും കുറഞ്ഞ വിലയും 14,999 രൂപ മൂല്യമുള്ള ലാപ്‌ടോപ്പ് കിറ്റും സ്മാർട്ട് വാച്ചും സൗജന്യമായി ലഭിക്കുന്നതാണ് ലാപ്‌ടോപ്പ് ലാഭപ്പാച്ചിൽ ഓണം സെയിലിന്റെ പ്രധാന ആകർഷണം. കേരളത്തിൽ ഏറ്റവും കൂടുതൽ ലാപ്‌ടോപ്പുകൾ വിൽക്കുന്ന റീട്ടെയ്ൽ ശൃംഖലയാണ് മൈജി. അതിനാൽ മറ്റാരും നൽകാത്ത വിലക്കുറവ് നൽകാൻ മൈജിക്ക് കഴിയുന്നു. പർച്ചേസ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് മൈജി ഓണം മാസ്സ് ഓണം സീസൺ രണ്ടിന്റെ ഭാഗമാകാനുള്ള അവസരം ലഭിക്കും. വിദ്യാർത്ഥികൾക്കുള്ള ബേസ് ലാപ്‌ടോപ്പ് മോഡലുകൾ മുതൽ എക്‌സ്‌പേർട്ട് പെർഫോമൻസ് ഓറിയന്റഡ്, ഹൈ എൻഡ് പ്രീമിയം ആൻഡ് ഗെയിമിംഗ്, മാക്ബുക്ക്, പ്രൊഫഷണൽ കോളേജ് ആൻഡ് ഓഫീസ് എന്നിങ്ങനെ പ്രൊഫെഷണൽസിന്റെ ഉപയോഗത്തിനുള്ള ഒഫീഷ്യൽ ലാപ്‌ടോപ്പുകൾ, ഗെയിമിംഗിനുള്ള ലാപ്‌ടോപ്പുകൾ, ഇക്കണോമി റേഞ്ചിലുള്ള ബഡ്ജറ്റ് ലാപ്‌ടോപ്പുകൾ എന്നിവയിൽ ആപ്പിൾ, എച്ച് പി, ലെനോവോ, അസ്യൂസ്, റെഡ്മി, ഡെൽ, സാംസങ്, എയ്‌സർ, എം.എസ്.ഐ എന്നിങ്ങനെ ബ്രാൻഡുകൾ മൈജിയിൽ ലഭ്യമാണ്. ഉപഭോക്താവിന്റെ ആവശ്യാനുസരണം തിരഞ്ഞെടുക്കാൻ 11,12,13,14 ജെൻ ഇന്റൽ കോർ, ആപ്പിൾ, റൈസൻ എന്നിങ്ങനെ വിവിധ പ്രൊസസറുകൾ, വിവിധ സ്‌ക്രീൻ സൈസ്, റാം, എസ്.എസ്.ഡി ആൻഡ് എച്ച്.ഡി.ഡി സ്റ്റോറേജ് സംവിധാനങ്ങൾ എന്നിവ അടിസ്ഥാനമാക്കി വൈവിദ്ധ്യമാർന്ന ഒട്ടനവധി ലാപ്‌ടോപ് ബ്രാൻഡുകൾ മൈജിയിൽ ലഭ്യമാണ്.