ഹേമ റിപ്പോർട്ട്: പരിശോധന തുടരുന്നുവെന്ന് മുഖ്യമന്ത്രി

Wednesday 11 September 2024 12:08 AM IST

തിരുവനന്തപുരം: സ്‌ത്രീ സുരക്ഷ ഉറപ്പാക്കുന്നതിൽ ശക്‌തമായ നയങ്ങളുമായാണ്‌ സംസ്ഥാന സർക്കാർ മുന്നോട്ടു പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹേമകമ്മിറ്റി രൂപീകരിച്ചത്‌ എൽ.ഡി.എഫ്‌ സർക്കാർ ആയതുകൊണ്ട്‌ മാത്രമാണ്‌. മറ്റു സംസ്ഥാനങ്ങൾ റിപ്പോർട്ട്‌ മാതൃകയാക്കുന്നു. റിപ്പോർട്ടിന്മേലുള്ള നയപരമായ പരിശോധനകൾ തുടർന്നു വരുന്നു. കേരള പി.എസ്‌.സി എംപ്ലോയീസ്‌ യൂണിയൻ സംസ്ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

രാജ്യത്തെ പബ്ലിക്‌ സർവീസ്‌ കമ്മിഷനുകൾക്ക്‌ മാതൃകയാണ്‌ കേരള പി.എസ്‌.സി. കഴിഞ്ഞ വർഷം രാജ്യത്തു നടന്ന പി.എസ്‌.സി നിയമനങ്ങളിൽ 55 ശതമാനവും കേരളത്തിലാണ്. 2016 മേയ് മുതൽ 2024 ആഗസ്റ്റു വരെ 2,57,000 നിയമനങ്ങളാണ് പി.എസ്.സി വഴി നടത്തിയത്. അഴിമതി, ക്രമക്കേട്‌ തുടങ്ങിയവ ആരോപിക്കാൻപോലും കഴിയാത്ത രീതിയിൽ കാര്യങ്ങൾ സുതാര്യമായാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ. സെബാസ്റ്റ്യൻ അദ്ധ്യക്ഷനായി. സർവീസിൽ നിന്ന് വിരമിച്ച യൂണിയൻ മുൻ ജനറൽ സെക്രട്ടറി ബി.ജയകുമാർ, സെക്രട്ടേറിയറ്റംഗം സി.വി. മനോജ്‌കുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ.ബാലചന്ദ്രൻ പിള്ള, ബി.സുരേഷ്, കെ.ജി. ഉണ്ണികൃഷ്‌ണൻ എന്നിവർക്ക് യാത്രഅയപ്പ് നൽകി.

ഭാരവാഹികൾ

യൂണിയൻ ഭാരവാഹികളായി സെബാസ്റ്റ്യൻ.കെ (പ്രസിഡന്റ് ), ബി. ബിജു (ജനറൽ സെക്രട്ടറി), ഷിബു എ.എസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു

അ​റ​സ്റ്റ് ​ഭീ​ഷ​ണി​യിൽ വീ​ണേ​നെ​:​ ​ജെ​റി

വി​ഷ്ണു​ ​ദാ​മോ​ദർ

കൊ​ച്ചി​:​ ​വ​ലി​യൊ​രു​ ​ത​ട്ടി​പ്പി​ൽ​ ​നി​ന്നു​ ​ര​ക്ഷ​പ്പെ​ട്ടെ​ങ്കി​ലും​ ​സം​വി​ധാ​യ​ക​ൻ​ ​ജെ​റി​ ​അ​മ​ൽ​ദേ​വി​ന് ​ഇ​പ്പോ​ഴും​ ​നെ​ഞ്ചി​ടി​പ്പ്.​ ​അ​ത്ര​ത്തോ​ളം​ ​ഭീ​തി​യാ​ണ് ​സി.​ബി.​ഐ​ ​ഉ​ദ്യോ​ഗ​സ്ഥ​രെ​ന്ന​ ​വ്യാ​ജേ​ന​ ​ഉ​ത്ത​രേ​ന്ത്യ​ൻ​ ​സൈ​ബ​ർ​ത​ട്ടി​പ്പ് ​സം​ഘം​ ​സ​മ്മാ​നി​ച്ച​ത്. ക​ള്ള​പ്പ​ണ​ ​ഇ​ട​പാ​ട് ​ആ​രോ​പി​ച്ചാ​യി​രു​ന്നു​ ​വ്യാ​ജ​ ​'​വെ​ർ​ച്വ​ൽ​ ​അ​റ​സ്റ്റ് ​"​ ​ഭീ​ഷ​ണി.​ ​പ​ണം​ ​കൈ​മാ​റാ​ൻ​ ​ത​യ്യാ​റാ​യി​ ​എ​ത്തി​യ​ ​ജെ​റി​യെ​ ​ബാ​ങ്ക് ​മാ​നേ​ജ​രും​ ​എ​സ്.​ഐ​യും​ ​സ​മ​യോ​ചി​ത​മാ​യി​ ​ഇ​ട​പെ​ട്ട് ​ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ജെ​റി​ ​സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ​പ​റ​യു​ന്നു​:​ ​'​'​സ​ത്യ​മേ​വ​ ​ജ​യ​തേ​"​ ​എ​ന്നെ​ഴു​തി​യ​ ​ചി​ത്ര​മു​ള്ള​ ​വാ​ട്‌​സ്ആ​പ്പി​ൽ​ ​നി​ന്നാ​ണ് ​വി​ളി​ ​വ​ന്ന​ത്.​ ​സി.​ബി.​ഐ​ ​മും​ബ​യ് ​യൂ​ണി​റ്റി​ലെ​ ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​റി​നോ​യ് ​ചൗ​ധ​രി​യെ​ന്നാ​ണ് ​പേ​രു​പ​റ​ഞ്ഞ​ത്.​ ​ന​രേ​ഷ് ​ഗോ​യ​ൽ​ ​അ​റ​സ്റ്റി​ലാ​യ​ ​ജെ​റ്റ് ​എ​യ​ർ​വേ​യ്‌​സ് ​കേ​സ് ​അ​ന്വേ​ഷ​ണ​ത്തി​നി​ടെ​ ​ത​ന്റെ​ ​അ​ക്കൗ​ണ്ട് ​ക​ണ്ടെ​ന്നും​ ​ഗോ​യ​ൽ​ ​അ​തി​ലേ​ക്ക് ​ര​ണ്ട​ര​ക്കോ​ടി​യു​ടെ​ ​ഇ​ട​പാ​ട് ​ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും​ ​അ​റി​യി​ച്ചു.​ ​ഇ​ല്ലെ​ന്ന് ​പ​റ​ഞ്ഞെ​ങ്കി​ലും​ ​അ​വ​ർ​ ​ഉ​റ​ച്ചു​നി​ന്നു.​ ​ര​ണ്ട​ര​ക്കോ​ടി​ ​എ​വി​ടേ​ക്കാ​ണ് ​മാ​റ്റി​യ​തെ​ന്ന് ​ചോ​ദി​ച്ചു. ഗോ​യ​ലു​മാ​യി​ ​ബ​ന്ധ​മി​ല്ലെ​ന്ന് ​പ​റ​ഞ്ഞ​തോ​ടെ​ ​അ​വ​ർ​ ​അ​ട​വ് ​മാ​റ്റി.​ ​രാ​ജ്യ​സു​ര​ക്ഷ​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​കേ​സാ​ണെ​ന്നും​ ​പു​റ​ത്തു​പ​റ​യ​രു​തെ​ന്നും​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​പ​റ​ഞ്ഞാ​ൽ​ ​വെ​ർ​ച്വ​ൽ​ ​അ​റ​സ്റ്റി​ലേ​ക്ക് ​നീ​ങ്ങു​മെ​ന്ന് ​ഭീ​ഷ​ണി​യു​മാ​യി.​ ​ഒ​ടു​വി​ൽ​ 2.7​ ​ല​ക്ഷം​ ​രൂ​പ​ ​ന​ൽ​കി​യാ​ൽ​ ​കേ​സി​ൽ​ ​നി​ന്ന് ​ര​ക്ഷ​പ്പെ​ടു​ത്താ​മെ​ന്ന് ​വാ​ക്കു​ന​ൽ​കി.​ ​തു​ട​ർ​ന്നാ​ണ് ​പ​ണം​ ​കൈ​മാ​റാ​ൻ​ ​ബാ​ങ്കി​ലേ​ക്ക് ​പോ​യ​ത്.

'​'​ബാ​ങ്ക് ​മാ​നേ​ജ​രും​ ​എ​സ്.​ഐ​യും​ ​ഇ​ട​പെ​ട്ടി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ​ ​പ​ണം​ ​കൈ​മാ​റു​മാ​യി​രു​ന്നു.​ ​ഇ​രു​വ​ർ​ക്കും​ ​ന​ന്ദി​"" -​ ​ജെ​റി​ ​അ​മ​ൽ​ദേ​വ്

അ​ഭി​ന​ന്ദ​നം ജെ​റി​ ​അ​മ​ൽ​ദേ​വി​നെ​ ​ത​ട്ടി​പ്പി​ൽ​ ​നി​ന്നു​ ​ര​ക്ഷ​പ്പെ​ടു​ത്തി​യ​ ​ഫെ​ഡ​റ​ൽ​ബാ​ങ്ക് ​പ​ച്ചാ​ളം​ ​ബ്രാ​ഞ്ച് ​മാ​നേ​ജ​ർ​ ​എ​സ്.​ ​സ​ജി​ന​മോ​ളെ​യും​ ​എ​റ​ണാ​കു​ളം​ ​സെ​ൻ​ട്ര​ൽ​ ​എ​സ്.​ഐ​ ​അ​നൂ​പ് ​ചാ​ക്കോ​യെ​യും​ ​ഒ​രു​പാ​ടു​പേ​ർ​ ​അ​ഭി​ന​ന്ദി​ച്ചു.​ ​ബാ​ങ്കി​ന്റെ​ ​ഉ​ന്ന​ത​ ​ഉ​ദ്യോ​ഗ​സ്ഥ​ര​ട​ക്കം​ ​വി​ളി​ച്ച് ​അ​ഭി​ന​ന്ദി​ച്ച​താ​യി​ ​സ​ജി​ന​മോ​ൾ​ ​പ​റ​ഞ്ഞു.​ ​സൈ​ബ​ർ​ ​ത​ട്ടി​പ്പ് ​ശ്ര​മം​ ​ബാ​ങ്ക് ​മാ​നേ​ജ​ർ​ ​പൊ​ളി​ച്ച​ത് ​കേ​ര​ള​കൗ​മു​ദി​ ​ഇ​ന്ന​ലെ​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്‌​തി​രു​ന്നു.