സ്ത്രീകളുടെ അന്തസ് കളങ്കപ്പെടരുത്: ഹൈക്കോടതി

Wednesday 11 September 2024 12:00 AM IST

കൊച്ചി: കേരള സമൂഹത്തിൽ സ്ത്രീകൾക്കാണ് ഭൂരിപക്ഷമെന്നും അവരുടെ അന്തസ് കളങ്കപ്പെടാൻ ഇടവരരുതെന്നും ഹൈക്കോടതി. ഏതു മേഖലയിലായാലും വനിതകളെ മാനിക്കാത്ത പ്രവണതയുണ്ടായാൽ ഇടപെടണം. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പരിഗണിക്കുന്ന പ്രത്യേക ഡിവിഷൻ ബെഞ്ചിന്റേതാണ് നിർദ്ദേശം.

ലൈംഗികാതിക്രമം ഉൾപ്പെടെ ഒട്ടേറെ സംഭവങ്ങളാണ് റിപ്പോർട്ടിൽ വിവരിക്കുന്നത്. ഉയർന്ന സാക്ഷരതയുള്ള കേരളത്തിന് ഇത് യോജിച്ചതല്ല. സംസ്ഥാനത്ത് പിറന്നുവീഴുന്നവരിൽ ഏറെയും പെൺകുഞ്ഞുങ്ങളാണ്. ആയുർ ദൈർഘ്യത്തിലും സ്ത്രീകളാണ് മുന്നിൽ. അവർ അപമാനിക്കപ്പെടാനും വിവേചനം നേരിടാനും പാടില്ലെന്ന് സർക്കാർ ഉറപ്പുവരുത്തണം. തൊഴിൽ പ്രശ്നങ്ങളടക്കം പഠിക്കാൻ വീണ്ടുമൊരു കമ്മിറ്റിയെ വയ്‌ക്കുന്ന സ്ഥിതിയുണ്ടാകരുത്. വനിതകൾ നേരിടുന്ന വിവേചനം പരിഹരിക്കാൻ ആവശ്യമായ നിയമനിർമ്മാണം ആലോചിക്കണമെന്നും ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.എസ്. സുധയും നിർദ്ദേശിച്ചു.

റിപ്പോർട്ട് പരിശോധന

നടപടി കണ്ടിട്ട്

ഹേമ കമ്മിറ്റി റിപ്പോർട്ട് മുദ്രവച്ച കവറിൽ എത്തിച്ചെങ്കിലും ഹൈക്കോടതി തുറന്ന് പരിശോധിച്ചില്ല. അത് തത്കാലം അഡ്വ. ജനറൽ ഓഫീസിൽ സൂക്ഷിക്കാനാണ് നിർദ്ദേശിച്ചത്. റിപ്പോർട്ടിൽ എന്ത് നടപടി സ്വീകരിച്ചെന്ന് അന്വേഷണസംഘം രണ്ടാഴ്ചയ്ക്കകം സർക്കാരിനെ അറിയിക്കണം. തുടർന്ന് സർക്കാർ സത്യവാങ്മൂലം ഫയൽ ചെയ്യണം. അതിന് ശേഷമാകും ഹൈക്കോടതി റിപ്പോർട്ട് പരിശോധിക്കുക.

ലിം​ഗ​സ​മ​ത്വ​ ​നി​യ​മ​വും
പ​രാ​തി​ ​പോ​ർ​ട്ട​ലും
വേ​ണം​:​ ​വ​നി​താ​ ​ക​മ്മി​ഷൻ

കൊ​ച്ചി​:​ ​സി​നി​മാ​ ​രം​ഗ​ത്ത് ​സ്ത്രീ​ക​ൾ​ ​നേ​രി​ടു​ന്ന​ ​പ്ര​ശ്ന​ങ്ങ​ൾ​ ​പ​രി​ഹ​രി​ക്കാ​ൻ​ ​ലിം​ഗ​ഭേ​ദം​ ​ത​ട​യു​ന്ന​ ​നി​യ​മം​ ​നി​ർ​മ്മി​ക്കാ​നും​ ​ഫി​ലിം​ ​ഇ​ൻ​‌​ഡ​സ്ട്രി​ ​സേ​ഫ്റ്റി​ ​ആ​ൻ​‌​ഡ് ​കം​പ്ല​യ​ൻ​സ് ​പോ​ർ​ട്ട​ൽ​ ​രൂ​പീ​ക​രി​ക്കാ​നും
സ​ർ​ക്കാ​രി​നോ​ട് ​ഹൈ​ക്കോ​ട​തി​ ​നി​ർ​ദ്ദേ​ശി​ക്ക​ണ​മെ​ന്ന് ​വ​നി​താ​ ​ക​മ്മി​ഷ​ൻ.​ ​ഹേ​മ​ ​ക​മ്മി​റ്റി​ ​റി​പ്പോ​ർ​ട്ടു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ഹ​ർ​ജി​ക​ളി​ൽ​ ​ക​ക്ഷി​ ​ചേ​ർ​ത്ത​തി​നെ​ ​തു​ട​ർ​ന്നാ​ണ് ​ക​മ്മി​ഷ​ൻ​ ​ഈ​ ​ആ​വ​ശ്യം​ ​ഉ​ന്ന​യി​ച്ച​ത്.​ ​സ്വ​കാ​ര്യ​ത​ ​സം​ര​ക്ഷി​ച്ച് ​ഹേ​മ​ ​ക​മ്മി​റ്റി​ ​റി​പ്പോ​ർ​ട്ട് ​പു​റ​ത്തു​വി​ടാ​മെ​ന്നാ​ണ് ​നി​ല​പാ​ടെ​ന്നും​ ​ക​മ്മി​ഷ​ൻ​ ​കോ​ട​തി​യെ​ ​ബോ​ധി​പ്പി​ച്ചു.

ഹേ​മ​ ​ക​മ്മി​റ്റി​:​ ​ഹൈ​ക്കോ​ട​തി​ ​നി​ർ​ദ്ദേ​ശം​ ​സ്വാ​ഗ​തം​ ​ചെ​യ്ത് ​ഗ​വ​ർ​ണർ

തി​രു​വ​ന​ന്ത​പു​രം​:​ ​ജ​സ്റ്റി​സ് ​ഹേ​മ​ ​ക​മ്മി​റ്റി​ ​റി​പ്പോ​ർ​ട്ട് ​മു​ദ്ര​വ​ച്ച​ ​ക​വ​റി​ൽ​ ​പ്ര​ത്യേ​ക​ ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തി​ന് ​കൈ​മാ​റ​ണ​മെ​ന്ന​ ​ഹൈ​ക്കോ​ട​തി​ ​നി​ർ​ദ്ദേ​ശം​ ​സ്വാ​ഗ​തം​ ​ചെ​യ്ത് ​ഗ​വ​ർ​ണ​ർ​ ​ആ​രി​ഫ് ​മു​ഹ​മ്മ​ദ്ഖാ​ൻ.​ ​മ​ല​യാ​ള​ ​സി​നി​മ​യി​ൽ​ ​സ്ത്രീ​ക​ൾ​ ​ചൂ​ഷ​ണ​ത്തി​നി​ര​യാ​യെ​ന്ന​ത് ​വ​സ്തു​ത​യാ​ണ്.​ ​ എ​ന്നാ​ൽ,​ ​ഹേ​മ​ ​ക​മ്മി​റ്റി​ ​റി​പ്പോ​ർ​ട്ടി​ൽ​ ​സ​ർ​ക്കാ​ർ​ ​മൂ​ന്ന് ​വ​ർ​ഷം​ ​ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ന്ന​ ​കോ​ട​തി​യു​ടെ​ ​വി​മ​ർ​ശ​ന​ത്തെ​ക്കു​റി​ച്ച് ​പ്ര​തി​ക​രി​ക്കു​ന്നി​ല്ലെ​ന്നും​ ​ഗ​വ​ർ​ണ​ർ​ ​പ​റ​ഞ്ഞു.

പി​ണ​റാ​യി​ ​പ​രാ​ജ​യം:
വി.​മു​ര​ളീ​ധ​രൻ

ന്യൂ​ഡ​ൽ​ഹി​ ​:​ ​ഹേ​മ​ ​റി​പ്പോ​ർ​ട്ടു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ഹൈ​ക്കോ​ട​തി​ ​സ​ർ​ക്കാ​രി​നെ​തി​രെ​ ​ന​ട​ത്തി​യ​ ​പ​രാ​മ​ർ​ശ​ങ്ങ​ൾ​ ​ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന്റെ​ ​സ​മ്പൂ​ർ​ണ​ ​പ​രാ​ജ​യ​മാ​ണ് ​കാ​ണി​ക്കു​ന്ന​തെ​ന്ന് ​മു​ൻ​ ​കേ​ന്ദ്ര​മ​ന്ത്രി​ ​വി.​മു​ര​ളീ​ധ​ര​ൻ.​ ​ലൈം​ഗി​ക​ ​അ​തി​ക്ര​മം​ ​മ​റ​ച്ചു​വ​യ്‌​ക്കാ​നും​ ​പ്ര​തി​ക​ളെ​ ​സം​ര​ക്ഷി​ക്കാ​നു​മാ​ണ് ​പി​ണ​റാ​യി​ ​ഇ​ത്ര​യും​കാ​ലം​ ​ശ്ര​മി​ച്ച​ത്.​

​ഹേ​മ​ ​ക​മ്മി​റ്റി​ ​റി​പ്പോ​ർ​ട്ട് ​ന​ട​പ്പാ​ക്കാ​ത്ത​തി​ൽ​ ​ഹൈ​ക്കോ​ട​തി​യു​ടെ​ ​വി​മ​ർ​ശ​നം​ ​യാ​ഥാ​ർ​ത്ഥ്യം​ ​ഉ​ൾ​ക്കൊ​ണ്ടാ​ണെ​ന്ന് ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​കെ.​ ​സു​ധാ​ക​ര​ൻ​ ​പ​റ​ഞ്ഞു.​ ​ ​ആ​രോ​പ​ണ​വി​ധേ​യ​രി​ൽ​ ​പ​ല​രും​ ​സി.​പി.​എം​ ​ബ​ന്ധ​മു​ള്ള​വ​രാ​യ​തു​ ​കൊ​ണ്ടാ​ണ് ​ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​ത്.​ ​

​ ​ഹേ​മ​ ​ക​മ്മി​റ്റി​ ​റി​പ്പോ​ർ​ട്ട് ​സം​ബ​ന്ധി​ച്ച​ ​ഹൈ​ക്കോ​ട​തി​യു​ടെ​ ​പ​രാ​മ​ർ​ശം​ ​പ്ര​തി​പ​ക്ഷ​ ​വാ​ദ​ത്തി​ന് ​അ​ടി​വ​ര​യി​ടു​ന്ന​തെ​ന്ന് ​പ്ര​തി​പ​ക്ഷ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ​ ​പ​റ​ഞ്ഞു.​ ​

നി​യ​മ​പ്ര​ശ്ന​ങ്ങ​ൾ​ ​പ​രി​ഹ​രി​ച്ചു,
സ​ർ​ക്കാ​രി​ന് ​എ​ളു​പ്പ​മാ​യി​:​ ​എ.​കെ.​ബാ​ലൻ

പാ​ല​ക്കാ​ട്:​ ​ഹേ​മ​ ​ക​മ്മി​റ്റി​ ​റി​പ്പോ​ർ​ട്ടി​ൽ​ ​സ്വ​കാ​ര്യ​ത​ ​ഉ​റ​പ്പു​വ​രു​ത്തി​ ​തു​ട​ർ​ന​ട​പ​ടി​ക​ളി​ലേ​ക്ക് ​പോ​വു​ന്ന​തി​ന് ​സ​ർ​ക്കാ​രി​നു​ള്ള​ ​നി​യ​മ​പ്ര​ശ്ന​ങ്ങ​ൾ​ ​ഇ​പ്പോ​ൾ​ ​പ​രി​ഹ​രി​ക്ക​പ്പെ​ട്ടു​വെ​ന്ന് ​സി.​പി.​എം​ ​കേ​ന്ദ്ര​ക​മ്മി​റ്റി​ ​അം​ഗം​ ​എ.​കെ.​ബാ​ല​ൻ​ ​പ​റ​ഞ്ഞു.​ ​