പ്രതിഷേധ ധർണ
Wednesday 11 September 2024 1:24 AM IST
ചെങ്ങന്നൂർ : മാഫിയ സംരക്ഷകനായി പ്രവർത്തിക്കുന്ന മുഖ്യമന്ത്രി രാജിവയ്ക്കുക, മുഖ്യമന്ത്രിയുടെ ഓഫീസിലെ ക്രിമിനലുകളെ പുറത്താക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കോൺഗ്രസ് ചെങ്ങന്നൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെങ്ങന്നൂർ ആർ.ഡി. ഒ ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. വൈസ് ചെയർമാൻ രാജൻ കണ്ണാട്ട് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ഡോ.ഷിബു ഉമ്മൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജൂണി കുതിരവട്ടം, ചാക്കോ കൈയത്ര, സാം മല്ലാശേരി, ഗണേഷ് പുലിയൂർ, ഈപ്പൻ നൈനാൻ,ബ്ലസൺ ജയിക്കബ്, തോമസ് വർഗീസ്, റെജി ജോൺ, സജി നെല്ലൂപറമ്പിൽ, ജോസ് പൂവനേത്ത്, മോൻസി കപ്ലശേരിൽ, മോൻസി കുതിരവട്ടം, ഗീവർഗീസ് മാത്യു, എ ടി ഐസക്, എന്നിവർ പ്രസംഗിച്ചു.