ഓസ്‌ട്രേലിയൻ മന്ത്രിയായി ജിൻസൺ സത്യപ്രതിജ്ഞ ചെയ്തു
Wednesday 11 September 2024 2:51 AM IST
പാലാ: ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറി സ്റ്റേറ്റ് മന്ത്രിയായി പാലാ മൂന്നിലവ് സ്വദേശി ജിൻസൺ ആന്റോ ചാൾസ് ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രി ലിയ ഫിനോച്ചിയാരോ ഉൾപ്പെടെ ഒൻപത് മന്ത്രിമാരാണ് ഇന്നലെ സത്യപ്രതിജ്ഞ ചെയ്തത്. നോർത്തേൺ ടെറിട്ടറി സ്റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റർ ക്യൂഹെഗി സത്യവാചകം ചൊല്ലിക്കൊടുത്തു. ജിൻസന്റെ അച്ഛൻ ചാൾസ് ആന്റണി, അമ്മ ഡെയ്സി ചാൾസ്, ഭാര്യ അനുപ്രിയ, മക്കളായ എയ്മി കെയ്‌റ്റിലിൻ, അന്ന ഇസബെൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.