പരമ്പരാഗത മേഖലയ്‌ക്ക് ഒാണാശ്വാസത്തിന് 45കോടി

Wednesday 11 September 2024 3:08 AM IST

തിരുവനന്തപുരം: കയർ,മത്സ്യബന്ധനം,കൈത്തറി,ഖാദി,ഈറ്റ,പനമ്പ്,ബീഡി ആൻഡ് സിഗാർ തുടങ്ങി പരമ്പരാഗത മേഖലയിലെ 8.94 ലക്ഷം തൊഴിലാളികൾക്ക് ഒാണത്തിന് സാമ്പത്തിക സഹായം നൽകുന്നതിനായി 45 കോടി രൂപ അനുവദിച്ചു.

സർക്കാർ ജീവനക്കാർക്ക് അനുവദിച്ച 2750 രൂപയുടെ ഉത്സവബത്ത ആനുകൂല്യം സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ഒാഫീസർമാർക്ക് കൂടി ലഭ്യമാക്കാനും തീരുമാനിച്ചു. ദിവസവേതനാടിസ്ഥാനത്തിലുള്ള ജീവനക്കാർക്ക് 1250 രൂപയുടെ പ്രത്യേക ഒാണം ഉത്സവബത്ത ലഭിക്കുമെന്നും സർക്കാർ വാർത്താക്കുറിപ്പിൽ അറിയിച്ചു.