ജിമ്മിൽ യുവതി കുഴഞ്ഞുവീണു മരിച്ചു
Thursday 12 September 2024 4:19 AM IST
കൊച്ചി: ജിമ്മിലെ ട്രെഡ്മില്ലിൽ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ യുവതി മരിച്ചു. എളമക്കര ആർ.എം.വി റോഡ് ചിറയ്ക്കപ്പറമ്പിൽ ശാരദാനിവാസിൽ വി.എസ്. രാഹുലിന്റെ ഭാര്യ അരുന്ധതിയാണ് (25) മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വയനാട് സ്വദേശിനിയാണ്. എട്ടുമാസം മുമ്പായിരുന്നു വിവാഹം. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം വയനാട്ടിലേക്ക് കൊണ്ടുപോയി.