മുഖ്യമന്ത്രിക്ക് പരാതിയുമായി ഡിവൈ.എസ്.പി ബെന്നി

Thursday 12 September 2024 1:38 AM IST

തിരുവനന്തപുരം: തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്കു പിന്നിൽ മുട്ടിൽ മരം മുറി കേസ് അന്വേഷിക്കുന്നതിന്റെ വിരോധമാണെന്നും ഇക്കാര്യത്തിൽ ശക്തമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും താനൂർ ഡിവൈ.എസ്.പി വി.വി. ബെന്നി പരാതി നൽകി.

തനിക്കെതിരെ ഒരു ടി.വിചാനലിൽ വന്ന വാർത്ത മൂന്നു ദിവസത്തിനകം നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും ബെന്നി അറിയിച്ചു.

മുട്ടിൽ മരം മുറി കേസ് അന്വേഷണത്തിന്റെ പേരിൽ എന്നെയും കുടുംബത്തെയും തേജോവധം ചെയ്യുകയാണ്. ഇതിനെതിരെ എന്തെല്ലാം നടപടി സ്വീകരിക്കാൻ കഴിയുമോ അതൊക്കെ ചെയ്യുമെന്നും ബെന്നി പറഞ്ഞു.