സ്‌പോർട്‌സ് ജഡ്ജസ് ട്രെയിനിംഗ് പ്രോഗ്രാം

Friday 13 September 2024 12:28 AM IST

കൊച്ചി: യോഗാസന സ്‌പോർട്‌സ് അസോസിയേഷൻ ഒഫ് കേരളയും സ്‌പോർട്‌സ് അതോറിറ്റി ഒഫ് ഇന്ത്യയും സംയുക്തമായി നടത്തുന്ന നാലാമത് സംസ്ഥാന യോഗാസന സ്‌പോർട്‌സ് ജഡ്ജസ് പ്രോഗ്രാം 20 മുതൽ 23 വരെ തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസിൽ നടക്കും. ട്രെയിനിംഗിൽ പങ്കെടുക്കുന്നവർ 21 വയസ് പൂർത്തിയായവരും യോഗയിൽ അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഒരുവർഷത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ് കഴിഞ്ഞവരും ആയിരിക്കണം. യോഗയിൽ ഒരുവർഷത്തിലധികം പ്രായോഗിക പരിചയമുള്ള യോഗാ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും പങ്കെടുക്കാം. കൂടാതെ യോഗാസന സ്‌പോർട്‌സ് അസോസിയേഷൻ ഒഫ് കേരള നടത്തിയ ജില്ലാതല ജഡ്ജസ് ട്രെയിനിംഗ് കഴിഞ്ഞവർക്കും പങ്കെടുക്കാം.