ചെണ്ടുമല്ലി വിളവെടുത്തു
Friday 13 September 2024 12:02 AM IST
പയ്യോളി: തിക്കോടിയൻ സ്മാരക ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ നടത്തിയ ചെണ്ടുമല്ലി കൃഷി വിളവെടുത്തു. ജില്ലാ പഞ്ചായത്ത് മെമ്പർ വി. ദുൽഖിഫിൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സബീഷ് കുന്നങ്ങോത്ത്, വാർഡ് മെമ്പർ ബിനു കാരോളി, പ്രിൻസിപ്പൽ വി.നിഷ, സ്റ്റാഫ് സെക്രട്ടറി ഷിജുകുമാർ.ആർ, സജിത്ത്.കെ എന്നിവർ പ്രസംഗിച്ചു. നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർ രനീഷ് ഒ.എം, അദ്ധ്യാപകരായ പ്രകാശൻ സി.എം, അനീഷ് പാലിയിൽ , ബഷീർ .എം, രജീഷ്.വി, സത്യൻ.പി, പ്രചിഷ , അഭിലാഷ് തിരുവോത്ത് , വിനയൻ.പി തുടങ്ങിയവർ പൂകൃഷിയ്ക്ക് നേതൃത്വം നൽകി.