കേരള യൂണി. യൂണിയൻ തലപ്പത്ത് എസ്. സുമി

Friday 13 September 2024 12:45 AM IST

കൊല്ലം: കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിന്റെ ചരിത്രത്തിൽ ആദ്യമായി എസ്.എഫ്.ഐ മുഴുവൻ സീറ്റിലും പെൺകുട്ടികളെ മത്സരിപ്പിച്ച പോരാട്ടത്തിൽ ചെയർപെഴ്സണായി തിരഞ്ഞെടുക്കപ്പെട്ട സുമി അതിരില്ലാത്ത ആഹ്ളാദത്തിലാണ്. 'പെൺകുട്ടികൾ എല്ലാമേഖലയിലും നേതൃസ്ഥാനത്തെത്തണം. അതിന് കലാലയങ്ങൾ അവസരം നൽകട്ടെ...'- സുമി​ പറയുന്നു. കൊല്ലം എസ്.എൻ കോളേജിലെ രണ്ടാം വർഷ എം.എ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയാണ് എസ്. സുമി.

116 വോട്ടി​ന്റെ ഭൂരി​പക്ഷത്തി​ലാണ് സുമി​യുടെ വി​ജയം. കൊല്ലം എസ്.എൻ വനിതാകോളേജിൽ ബി.എസ്‌സി മാത്തമാറ്റിക്സ് പൂർത്തിയാക്കിയശേഷമാണ് എസ്.എൻ കോളേജിൽ എത്തിയത്. 2018-19 കാലത്ത് വനിതാകോളേജ് യൂണിയൻ ചെയർപേഴ്സണായിരുന്നു. പിന്നീട് യൂണിറ്റ് സെക്രട്ടറിയായി. എസ്.എഫ്.ഐ ജില്ല സെക്രട്ടേറിയറ്റ് അംഗം, കൊല്ലം ഏരിയ ജോയിന്റ് സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. എസ്.എൻ. കോളേജിൽ നി​ന്ന് കഴിഞ്ഞ വർഷം യൂണി​വേഴ്സി​റ്റി​ യൂണി​യൻ കൗൺ​സി​ലറായി​ തി​രഞ്ഞെടുക്കപ്പെട്ടു.

നിലവിൽ എസ്.എഫ്.ഐ ജില്ല ജോയിന്റ് സെക്രട്ടറി,ഡി.വൈ.എഫ്.ഐ അഞ്ചാലുംമൂട് ബ്ലോക്ക് എക്സിക്യുട്ടീവ് അംഗം,തൃക്കരുവ മേഖല പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിക്കുന്നു. കൊല്ലം അഷ്ടമുടി സുമി ഭവനത്തിൽ സുധീപി​ന്റെയും ഷൈനിയുമാണ് മകളാണ് സുമി​. സഹോദരൻ:സുമേഷ്.

ആ​ത്മ​വി​ശ്വാ​സ​ത്തി​ൽ​ ​അ​മിത

ജെ.​എ​സ്.​ഐ​ശ്വ​ര്യ

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വി​ദ്യാ​ർ​ത്ഥി​ ​യൂ​ണി​യ​ൻ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ 121​ ​വോ​ട്ടു​ക​ളോ​ടെ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​യാ​യി​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ ​അ​മി​താ​ ​ബാ​ബു​വി​ന് ​കൈ​മു​ത​ലാ​യു​ള്ള​ത് ​ആ​ത്മ​വി​ശ്വാ​സ​മാ​ണ്.​ ​പ്ര​സ്ഥാ​നം​ ​ന​ൽ​കി​യ​ ​ഊ​ർ​ജ്ജ​മാ​ണ് ​വി​ജ​യ​ത്തി​ന് ​വ​ഴി​തെ​ളി​ച്ച​തെ​ന്ന് ​വ​ഴു​ത​ക്കാ​ട് ​ഗ​വ.​ ​വി​മ​ൻ​സ് ​കോ​ളേ​ജി​ലെ​ ​ര​ണ്ടാം​ ​വ​ർ​ഷ​ ​എം.​എ​ ​ഫി​ലോ​സ​ഫി​ ​വി​ദ്യാ​ർ​ത്ഥി​യാ​യ​ ​അ​മി​ത​ ​പ​റ​യു​ന്നു.​ ​സു​വോ​ള​ജി​യി​ൽ​ ​ബി.​എ​സ്.​സി​ ​ബി​രു​ദം​ ​നേ​ടി​യ​തും​ ​വി​മ​ൻ​സി​ൽ​ ​നി​ന്നാ​യി​രു​ന്നു.​ ​അ​ന്ന് ​മു​ത​ൽ​ ​രാ​ഷ്ട്രീ​യ​വും​ ​ച​ർ​ച്ച​ക​ളും​ ​ത​ല​യ്ക്കു​പി​ടി​ച്ചു.​ ​ക​ഴി​ഞ്ഞ​വ​ർ​ഷം​ ​കോ​ളേ​ജ് ​യൂ​ണി​യ​ൻ​ ​ചെ​യ​ർ​പേ​ഴ്സ​ണാ​യി​രു​ന്നു.​ ​ഇ​പ്പോ​ൾ​ ​യൂ​ണി​റ്റ് ​സെ​ക്ര​ട്ട​റി​യും.
ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​പ​ദ​വി​ ​വ​ലി​യൊ​രു​ ​ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്.​ ​ദി​വ​സം​ ​കു​റ​വാ​യി​രു​ന്ന​തി​നാ​ൽ​ ​ഫോ​ണി​ലൂ​ടെ​യാ​യി​രു​ന്നു​ ​കൂ​ടു​ത​ൽ​ ​പ്ര​ചാ​ര​ണ​വും.​
പ​ല​ ​കോ​ളേ​ജു​ക​ളി​ലും​ ​പെ​ൺ​കു​ട്ടി​ക​ൾ​ക്കു​ള്ള​ ​അ​മി​നി​റ്റി​ ​സെ​ന്റ​റു​ക​ൾ​ ​മി​ക​ച്ച​ ​രീ​തി​യി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല.​ ​അ​തി​നാ​ൽ,​പെ​ൺ​കു​ട്ടി​ക​ളെ​ ​ബാ​ധി​ക്കു​ന്ന​ ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് ​കൂ​ടു​ത​ൽ​ ​പ്രാ​ധാ​ന്യം​ ​ന​ൽ​കാ​നാ​ണ് ​അ​മി​ത​യു​ടെ​ ​ല​ക്ഷ്യം.​ ​രാ​ഷ്ട്രീ​യ​ത്തി​നൊ​പ്പം​ ​എ​ൽ.​എ​ൽ.​ബി​ ​എ​ടു​ക്ക​ണ​മെ​ന്ന​ത് ​സ്വ​പ്ന​മാ​ണ്.​ ​പോ​ങ്ങും​മൂ​ടാ​ണ് ​താ​മ​സം.​ ​അ​ച്ഛ​ൻ​ ​ബാ​ബു​(​കോ​ൺ​ട്രാ​ക്ട​ർ​),​അ​മ്മ​ ​പ്ര​സ​ന്ന​(​സ​ഹ​ക​ര​ണ​ ​ബാ​ങ്ക് ​ജീ​വ​ന​ക്കാ​രി​),​സ​ഹോ​ദ​ര​ൻ​ ​അ​മ​ൽ​ ​ബാ​ബു​(​ഐ.​ടി​ ​ക​മ്പ​നി​).