എൽ.ഡി.എഫ് ഇടതുപക്ഷ ഏകാധിപത്യ മുന്നണിയായി: എം.എം. ഹസൻ
Friday 13 September 2024 12:44 AM IST
തിരുവനന്തപുരം: എ.ഡി.ജി.പിയെ മാറ്റണമെന്ന ഘടകകക്ഷികളുടെ അഭിപ്രായം യോഗത്തിൽ ചവിട്ടിമെതിച്ച മുഖ്യമന്ത്രിയുടെ നടപടിയിലൂടെ എൽ.ഡി.എഫ് എന്നത് ഇടതുപക്ഷ ഏകാധിപത്യ മുന്നണിയെന്നാക്കുന്നതാണ് ഉചിതമെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ പരിഹസിച്ചു. ഘടകകക്ഷികളോടുള്ള മുഖ്യമന്ത്രിയുടെ സമീപനം ജന്മിത്വ മനോഭാവത്തോടെയുള്ളതാണ്. എൽ.ഡി.എഫിന് ഉത്തരം പറയാനുള്ള അവസരംപോലും അദ്ദേഹം നൽകുന്നില്ല. മുഖ്യമന്ത്രി കണ്ണുരുട്ടിയാൽ മുട്ടുമടക്കി ഇരിക്കുന്ന സി.പി.ഐയുടെ നേതൃത്വം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് നാണക്കേടാണെന്നും ഹസൻ പത്രക്കുറിപ്പിൽ പറഞ്ഞു.