സി.പി.ഐയ്ക്കു മുട്ടിടിച്ചു: ചെന്നിത്തല
Friday 13 September 2024 12:51 AM IST
തിരുവനന്തപുരം: എ.ഡി.ജി.പിക്കെതിരെ നടപടിയെടുപ്പിക്കുമെന്ന് വീമ്പടിച്ച സി.പി.ഐ പിണറായിയെ കണ്ടതോടെ മുട്ടിടിച്ചു നിലപാട് മാറ്റിയെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് പത്രക്കാരെ കാണുമ്പോഴുള്ള ആവേശവും നിലപാടും മുഖ്യമന്ത്രിയെ കാണുമ്പോഴില്ല. ഇത്ര നാണംകെട്ട് എൽ.ഡി.എഫ് സംവിധാനത്തിൽ തുടരുന്നത് അവരുടെ ഗതികേടാണ്. റാൻമൂളിയായി മാറിയ സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് ബ്രാഞ്ച് സെക്രട്ടറിമാർക്കുള്ള ധൈര്യം പോലുമില്ല. മലപ്പുറം സ്ഥലംമാറ്റ ഡീലോടു കൂടി അൻവർ ഏറെക്കുറെ ഒതുങ്ങി.