ഇന്ദിരയെ വിറപ്പിച്ച ജെ.എൻ.യു നേതാവ്

Friday 13 September 2024 2:32 AM IST

ന്യൂഡൽഹി: സീതാറാം യെച്ചൂരിയിലെ നേതാവിനെ പരുവപ്പെടുത്തിയത് ജെ.എൻ.യു ക്യാമ്പസും അടിയന്തരാവസ്ഥയ്‌ക്കെതിരെ നടത്തിയ പോരാട്ടങ്ങളുമാണ്. അടിയന്തരാവസ്ഥ കാലത്ത് അദ്ദേഹം ജയിലിലായിരുന്നു. 1977ൽ ജെ.എൻ.യു സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റായിരിക്കെ ആയിരക്കണക്കിന് വിദ്യാർത്ഥികളെ നയിച്ച് ഇന്ദിരാ ഗാന്ധിയുടെ വസതിയിലേക്ക് മാർച്ച് നടത്തി. ലോക്സഭാ തിരഞ്ഞെടുപ്പിൽ തോറ്റിട്ടും ഇന്ദിര ജെ.എൻ.യു ചാൻസലർ സ്ഥാനത്ത് തുടരുന്നതിനെതിരെയുള്ള ആ പ്രകടനം ചരിത്രമായി. പ്രകടനക്കാരെ കേൾക്കാനെത്തിയ ഇന്ദിരയുടെ മുഖത്ത് നോക്കി യെച്ചൂരി ആവശ്യമറിയിച്ചു. ഇന്ദിര ചാൻലസർ സ്ഥാനം രാജിവച്ചത് യെച്ചൂരിയുടെ രാഷ്ട്രീയജീവിതത്തിൽ വലിയ നേട്ടവുമായി.

Advertisement
Advertisement