ജിയോഫോൺ പ്രൈമ 2 വിപണിയിൽ

Saturday 14 September 2024 12:55 AM IST

കൊച്ചി: പ്രീമിയം മൊബൈൽ അനുഭവമൊരുക്കുന്ന ജിയോഫോൺ പ്രൈമ 2 റിലയൻസ് ജിയോ വിപണിയിൽ അവതരിപ്പിച്ചു. കർവ്ഡ് ഡിസൈനിലുള്ള ഫോൺ ആഡംബരവും ആകർഷകവുമായ പ്രൊഫൈൽ പ്രൈമ 2വിന് നൽകുന്നു. ലക്ഷ്വറി ലെതർ ഫിനിഷാണ് മറ്റൊരു പ്രത്യേകത. ആഡംബരത്തിന്റെ പുതിയ അടയാളമായി ഈ മോഡൽ മാറുമെന്നാണ് ജിയോയുടെ പ്രതീക്ഷ. നേറ്റീവ് വീഡിയോ കാളിംഗ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഇതിലുണ്ടാകും.

ജനകീയ ആപ്പുകളായ യൂട്യൂബ്, ഫെയ്‌സ്ബുക്ക്, ഗൂഗിൾ വോയിസ് അസിസ്റ്റന്റ് തുടങ്ങിയയെ പിന്തുണയ്ക്കുന്നതാണ് പുതിയ മോഡൽ. ജിയോ ടിവി, ജിയോസാവൻ, ജിയോന്യൂസ്, ജിയോസിനിമ തുടങ്ങിയവയും ഫോണിൽ ലഭിക്കും. ക്വാൽകോം കോർ പ്രൊസസർ കൂടുതൽ ശക്തി നൽകുന്നു. 512 എംബി റാമും 4ജിബി ഇന്റേണൽ മെമ്മറിയും ഫോണിനുണ്ട്. 128 ജിബി വരെ എക്‌സ്‌റ്റേണൽ മെമ്മറി കാർഡും സപ്പോർട്ട് ചെയ്യും. വില 2,700 രൂപ വരെ.