വെർച്വൽ അറസ്റ്റ് : പ്രതി കൊച്ചിയിൽ പിടിയിൽ

Saturday 14 September 2024 12:00 AM IST

കൊച്ചി: സി.ബി.ഐ ഉദ്യോഗസ്ഥരാണെന്നും വെർച്വൽ അറസ്റ്റ് ചെയ്തെന്നും വിശ്വസിപ്പിച്ച് കോടികൾ തട്ടുന്ന ഉത്തരേന്ത്യൻ സംഘത്തിലെ പ്രധാനി കൊച്ചിയിൽ അറസ്റ്റിലായതോടെ സംഘത്തലവനടക്കം പൊലീസിന്റെ റഡാറിൽ.

ഡൽഹി സ്വദേശിയായ തലവനും സംഘവും റഷ്യയിലിരുന്നാണ് തട്ടിപ്പ് നടത്തുന്നത്. തലവനെ പിടി കൂടാനുള്ള അന്വേഷണം തുടങ്ങി. മറ്റ് സംസ്ഥാന പൊലീസുകാർ തലങ്ങുംവിലങ്ങും അന്വേഷിച്ചിട്ടും എങ്ങുമെത്താത്ത സി.ബി.ഐ വെർച്വൽ അറസ്റ്റ് തട്ടിപ്പുകേസുകളിലെ പ്രധാനിയെ അറസ്റ്റു ചെയ്തത് കൊച്ചി സിറ്റി പൊലീസിനും പൊൻ തൂവലായി.

ജാർഖണ്ഡ് സ്വദേശി ഡൽഹിയിൽ താമസിക്കുന്ന പ്രിൻസ് പ്രകാശാണ് (24) പിടിയിലായത്. റഷ്യയിൽ മെഡിസിന് പഠിക്കുന്ന പ്രിൻസിനെ സെൻട്രൽ എസ്.ഐ അനൂപ് സി. ചാക്കോയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം 11ദിവസം നീണ്ടുനിന്ന ഓപ്പറേഷനിലൂടെയാണ് പിടി കൂടിയത്. കഴിഞ്ഞ മാർച്ചിൽ കൊച്ചിയിലെ പ്രമുഖ ഹോട്ടൽ ഉടമയെ കബളിപ്പിച്ച് 30 ലക്ഷം രൂപ തട്ടിയ കേസിലാണ് അറസ്റ്റ്. 15 പേരെ ഇതിനകം പൊലീസ് പിടി കൂടിയിരുന്നു. ഒടുവിൽ പിടിയിലായ മലപ്പുറം സ്വദേശി മുഹമ്മദ് ഷാഹിദിൽ നിന്ന് ലഭിച്ച സൂചനകൾ കോർത്തിണക്കിയായിരുന്നു അന്വേഷണം. ഷാഹിദിനെ ഹബീബി എന്നാണ് പ്രിൻസ് വിളിച്ചിരുന്നത്.

തട്ടിപ്പുകാർക്കിടയിൽ ഫായീസെന്നാണ് പ്രിൻസ് അറിയപ്പെടുന്നത്.

സംസ്ഥാനത്തിന് പുറമേ ചെന്നൈയിലും തട്ടിപ്പു കേസിൽ പ്രതിയാണിയാൾ. വിവിധ അന്വേഷണ ഏജൻസികളും പ്രിൻസിനെ കസ്റ്റ‌ഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ തയ്യാറെടുക്കുകയാണ്. അക്കൗണ്ടു വഴി കള്ളപ്പണം വെളുപ്പിച്ചെന്നും അറസ്റ്റ് ചെയ്യുമെന്നും വീഡിയോ കോളിലൂടെ ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്. തട്ടിപ്പാണെന്ന് വ്യക്തമായതോടെ ഹോട്ടൽ ഉടമ പരാതി നൽകുകയായിരുന്നു. കേസിൽ ആദ്യം അറസ്റ്റിലായ 14 പേർക്കും തട്ടിപ്പുമായി നേരിട്ട് ബന്ധമുണ്ടായിരുന്നില്ല. ക്രിപ്റ്റോ കറൻസി ഇടപാടെന്നാണ് ഇവരോട് പറഞ്ഞിരുന്നത്. അന്വേഷണ സംഘത്തിൽ എ.എസ്.ഐ ഇ.എം. ഷാജി, സി.പി.ഒമാരായ ഷിഹാബ്, ഉണ്ണിക്കൃഷ്ണൻ എന്നിവരുമുണ്ടായിരുന്നു.

ഓ​പ്പ​റേ​ഷ​ൻ​ ​വെ​റ്റ്ബ​യോ​ട്ടി​ക്:​ 2.33​ ​ല​ക്ഷം​ ​വി​ല​യു​ള്ള വെ​റ്റ​റി​ന​റി​ ​ആ​ന്റി​ബ​യോ​ട്ടി​ക്കു​ക​ൾ​ ​പി​ടി​ച്ചെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം​:​ ​ആ​രോ​ഗ്യ​വ​കു​പ്പ് ​സം​ഘ​ടി​പ്പി​ച്ച​ ​ഓ​പ്പ​റേ​ഷ​ൻ​ ​വെ​റ്റ്ബ​യോ​ട്ടി​ക് ​ഓ​പ്പ​റേ​ഷ​നി​ലൂ​ടെ​ 2.33​ ​ല​ക്ഷം​ ​വി​ല​യു​ള്ള​ ​വെ​റ്റ​റി​ന​റി​ ​ആ​ന്റി​ബ​യോ​ട്ടി​ക്കു​ക​ൾ​ ​പി​ടി​ച്ചെ​ടു​ത്തു.​ ​ഡോ​ക്ട​റു​ടെ​ ​നി​ർ​ദ്ദേ​ശ​മി​ല്ലാ​തെ​ ​വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്ക് ​അ​നാ​വ​ശ്യ​മാ​യി​ ​ആ​ന്റി​ബ​യോ​ട്ടി​ക്കു​ക​ൾ​ ​ന​ൽ​കു​ന്ന​താ​യി​ ​ക​ണ്ടെ​ത്തി​യ​തി​നെ​ ​തു​ട​ർ​ന്നാ​യി​രു​ന്നു​ ​പ​രി​ശോ​ധ​ന.​ ​മൃ​ഗ​ങ്ങ​ളു​ടെ​ ​പാ​ലി​ലൂ​ടെ​യും​ ​മാം​സ​ത്തി​ലൂ​ടെ​യും​ ​ആ​ന്റി​ബ​യോ​ട്ടി​ക്കു​ക​ളു​ടെ​ ​സാ​ന്നി​ദ്ധ്യം​ ​മ​നു​ഷ്യ​ ​ശ​രീ​ര​ത്തി​ലെ​ത്തു​ന്ന​ത് ​ആ​രോ​ഗ്യ​ത്തി​ന് ​ഹാ​നി​ക​ര​മാ​കു​ന്ന​തി​നാ​ലാ​ണ് ​ന​ട​പ​ടി. ഷെ​ഡ്യൂ​ൾ​ ​എ​ച്ച്,​ ​എ​ച്ച്1​ ​വി​ഭാ​ഗ​ത്തി​ൽ​ ​ഉ​ൾ​പ്പെ​ടു​ന്ന​ ​വെ​റ്റ​റി​ന​റി​ ​ആ​ന്റി​ബ​യോ​ട്ടി​ക് ​മ​രു​ന്നു​ക​ൾ​ ​വി​ൽ​പ​ന​ ​ന​ട​ത്തി​യ​തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​ഓ​പ്പ​റേ​ഷ​ൻ​ ​വെ​റ്റ്ബ​യോ​ട്ടി​ക് ​സം​ഘ​ടി​പ്പി​ച്ച​ത്. ഡ്ര​ഗ്സ് ​ക​ൺ​ട്രോ​ൾ​ ​എ​ൻ​ഫോ​ഴ്സ്‌​മെ​ന്റ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​വി​വി​ധ​ജി​ല്ല​ക​ളി​ലാ​യി​ 73​ ​പെ​റ്റ് ​ഷോ​പ്പു​ക​ളി​ലും​ ​വെ​റ്റ​റി​ന​റി​ ​മ​രു​ന്നു​ക​ൾ​ ​വി​ൽ​ക്കു​ന്ന​ ​ഔ​ഷ​ധ​വ്യാ​പാ​ര​ ​സ്ഥാ​പ​ന​ങ്ങ​ളി​ലും​ ​റെ​യ്ഡ് ​ന​ട​ത്തി.ആ​നി​മ​ൽ​/​ ​ഫി​ഷ് ​ഫീ​ഡു​ക​ളി​ൽ​ ​ചേ​ർ​ക്കു​ന്ന​തി​നാ​യി​ ​സൂ​ക്ഷി​ച്ചി​ട്ടു​ള്ള​ ​ആ​ന്റി​ബ​യോ​ട്ടി​ക്കു​ക​ളും,​ ​പെ​ട്ടെ​ന്നു​ള്ള​ ​വ​ള​ർ​ച്ച​യ്ക്കാ​യി​ ​ന​ൽ​കു​ന്ന​ ​മ​രു​ന്നു​ശേ​ഖ​ര​ങ്ങ​ളും​ ​ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ലൈ​സ​ൻ​സ് ​ഇ​ല്ലാ​ത്ത​ ​ര​ണ്ട് ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ​ ​നി​യ​മ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ച്ചു.​ 1,28,000​ ​രൂ​പ​യോ​ളം​ ​വി​ല​യു​ള്ള​ ​മ​രു​ന്നു​ക​ൾ​ ​പി​ടി​ച്ചെ​ടു​ത്തു. ലൈ​സ​ൻ​സ് ​ഇ​ല്ലാ​തെ​ ​നി​ർ​മ്മി​ച്ച് ​വി​ത​ര​ണം​ചെ​യ്ത​ ​ആ​നി​മ​ൽ​ ​ഫീ​ഡ് ​സ​പ്ലി​മെ​ന്റു​ക​ൾ​ ​വാ​ങ്ങി​ ​സൂ​ക്ഷി​ച്ച​തി​നും​ ​വി​ൽ​പ​ന​ ​ന​ട​ത്തി​യ​തി​നും​ ​ര​ണ്ട് ​വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ച്ചു.​ 1,04,728​ ​രൂ​പ​യോ​ളം​ ​വി​ല​യു​ള്ള​ ​ആ​ന്റി​ബ​യോ​ട്ടി​ക്ക് ​ആ​നി​മ​ൽ​ ​ഫീ​ഡ് ​സ​പ്ലി​മെ​ന്റു​ക​ളും​ ​പി​ടി​ച്ചെ​ടു​ത്തു.​ ​ഇ​വ​ ​ഗു​ണ​നി​ല​വാ​ര​ ​പ​രി​ശോ​ധ​ന​യ്ക്കാ​യി​ ​തി​രു​വ​ന​ന്ത​പു​രം,​ ​എ​റ​ണാ​കു​ളം​ ​ഡ്ര​ഗ്സ് ​ടെ​സ്റ്റിം​ഗ് ​ല​ബോ​റ​ട്ട​റി​ക​ളി​ലേ​ക്ക് ​പ​രി​ശോ​ധ​ന​യ്ക്കാ​യി​ ​അ​യ​ച്ചു.