കൊച്ചുവേളി - ചെന്നൈ ഓണം സ്പെഷ്യൽ 16ന്

Saturday 14 September 2024 12:14 AM IST

തിരുവനന്തപുരം:കൊച്ചുവേളിയിൽ നിന്ന് 16ന് ചെന്നൈയിലേക്ക് എ.സി ഓണം സ്പെഷ്യൽ ഉച്ചയ്ക്ക് 12.50ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 9.30ന് ചെന്നൈയിലെത്തും. മടക്കയാത്ര ചെന്നൈയിൽ നിന്ന് 17ന് ഉച്ചയ്ക്ക് 3ന് പുറപ്പെട്ട് 18ന് രാവിലെ 8.50ന് കൊച്ചുവേളിയിലെത്തും.ട്രെയിൻ നമ്പർ 06166/06167.

സ്വ​ച്ഛ​ത​ ​ഹി​ ​സേ​വ​ 17​മു​തൽ

തി​രു​വ​ന​ന്ത​പു​രം​:​കേ​ന്ദ്ര​പ​ദ്ധ​തി​യാ​യ​ ​സ്വ​ച്ഛ​ത​ ​ഹി​ ​സേ​വ​ ​ന​യാ​ ​സ​ങ്ക​ൽ​പ് ​കാ​മ്പെ​യി​നി​ന്റെ​ ​ഭാ​ഗ​മാ​യി​ ​സം​സ്ഥാ​ന​ത്ത് 17​മു​ത​ൽ​ ​ഗാ​ന്ധി​ജ​യ​ന്തി​ ​ദി​ന​മാ​യ​ ​ഒ​ക്ടോ​ബ​ർ​ ​ര​ണ്ടു​വ​രെ​ ​ശു​ചീ​ക​ര​ണ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും​ ​ബോ​ധ​വ​ത്ക​ര​ണ​വും​ ​ന​ട​ത്തു​മെ​ന്ന് ​നെ​ഹ്റു​ ​യു​വ​കേ​ന്ദ്ര​ ​അ​റി​യി​ച്ചു.​ ​മാ​ലി​ന്യ​മു​ക്ത​ ​കേ​ര​ളം​ ​ന​വ​കേ​ര​ളം​ ​എ​ന്ന​ ​പേ​രി​ൽ​ ​ന​ട​ത്തു​ന്ന​ ​പ​രി​പാ​ടി​ക​ൾ​ക്ക് ​നെ​ഹ്റു​ ​യു​വ​കേ​ന്ദ്ര​യ്ക്ക് ​പു​റ​മേ​ ​മേ​രാ​ ​യു​വ​ ​ഭാ​ര​ത്,​നാ​ഷ​ണ​ൽ​ ​സ​ർ​വ്വീ​സ് ​സ്കീം,​ ​സം​സ്ഥാ​ന​ ​യു​വ​ജ​ന​ ​ക്ഷേ​മ​ ​ബോ​ർ​ഡ്,​സ്കൗ​ട്ട്സ് ​ആ​ൻ​ഡ് ​ഗൈ​ഡ്സ്,​ ​സാ​മൂ​ഹ്യ​സ​ന്ന​ദ്ധ​ ​സേ​ന,​ ​യു​വ​ജ​ന​സം​ഘ​ട​ന​ക​ൾ​ ​എ​ന്നി​വ​ ​നേ​തൃ​ത്വം​ ​ന​ൽ​കും.

സ്പോ​ട്ട് ​അ​ഡ​മി​ഷ​ൻ​ ​മാ​റ്റി

തി​രു​വ​ന​ന്ത​പു​രം​:​ ​തി​രു​വ​ന​ന്ത​പു​രം​ ​കോ​ളേ​ജ് ​ഒ​ഫ് ​എ​ൻ​ജി​നി​യ​റിം​ഗി​ൽ​ ​(​സി.​ഇ.​ടി​)​ 14​ന് ​ന​ട​ത്താ​നി​രു​ന്ന​ ​എം.​ടെ​ക്/​എം.​ആ​ർ​ക്ക് ​സ്പോ​ട്ട് ​അ​ഡ്മി​ഷ​ൻ​ 18​ലേ​ക്ക് ​മാ​റ്റി.​ ​വി​വ​ര​ങ്ങ​ൾ​:​ ​w​w​w.​c​e​t.​a​c.​i​n.

അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു

തി​രു​വ​ന​ന്ത​പു​രം​ ​:​ 2016​ ​ലെ​ ​ഭി​ന്ന​ശേ​ഷി​ ​അ​വ​കാ​ശ​നി​യ​മം​ ​സം​ബ​ന്ധി​ച്ച് ​സ​മൂ​ഹ​ത്തി​ലെ​ ​വി​വി​ധ​ ​വി​ഭാ​ഗ​ങ്ങ​ളി​ൽ​ ​അ​വ​ബോ​ധം​ ​സൃ​ഷ്ടി​ക്കു​ന്ന​തി​ന് ​പ​രി​ശീ​ല​ക​രെ​ ​തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ബി​രു​ദ​മാ​ണ് ​യോ​ഗ്യ​ത.​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് ​നി​യ​മ​ത്തി​ൽ​ ​പ​രി​ശീ​ല​നം​ ​ന​ൽ​കു​ന്ന​തും​ ​പ​രി​ശീ​ല​ക​രാ​യി​ ​നി​യോ​ഗി​ക്കു​ന്ന​വ​ർ​ക്ക് ​സ​ർ​ക്കാ​ർ​ ​അ​നു​മ​തി​ക്ക് ​വി​ധേ​യ​മാ​യി​ ​ഓ​ണ​റേ​റി​യം​ ​അ​നു​വ​ദി​ക്കു​ന്ന​തു​മാ​ണ്.​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ​ 23​ന് ​മു​മ്പ് ​ക​മ്മി​ഷ​ണ​ർ,​ ​ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യു​ള്ള​ ​സം​സ്ഥാ​ന​ ​ക​മ്മി​ഷ​ണ​റേ​റ്റ്,​ ​ആ​ഞ്ജ​നേ​യ,​ ​റ്റി​ ​സി​ 9​/1023​ ​(1​),​ ​ഗ്രൗ​ണ്ട് ​ഫ്‌​ളോ​ർ,​ ​ശാ​സ്ത​മം​ഗ​ലം,​ ​തി​രു​വ​ന​ന്ത​പു​രം​ 695010​ ​എ​ന്ന​ ​മേ​ൽ​വി​ലാ​സ​ത്തി​ൽ​ ​യോ​ഗ്യ​താ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ​ ​സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ​ ​പ​ക​ർ​പ്പു​ക​ൾ​ ​സ​ഹി​തം​ ​അ​പേ​ക്ഷി​ക്ക​ണം.​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​ഫോ​ൺ​:​ 0471​ ​-​ 2720977

യു.​എ.​ഇ​യി​ലെ​ ​പൊ​തു​മാ​പ്പ്:​ ​ഹെ​ൽ​പ്പ്ഡെ​സ്‌​ക് ​നി​ല​വി​ൽ​ ​വ​ന്നു

തി​രു​വ​ന​ന്ത​പു​രം​:​ ​യു.​എ.​ഇ​യി​ലെ​ ​അ​ന​ധി​കൃ​ത​ ​താ​മ​സ​ക്കാ​ർ​ക്ക് ​സെ​പ്തം​ബ​ർ​ ​ഒ​ന്നു​ ​മു​ത​ൽ​ ​ര​ണ്ടു​മാ​സ​കാ​ല​ത്തേ​ക്ക് ​പൊ​തു​മാ​പ്പ് ​പ്ര​ഖ്യാ​പി​ച്ച​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​മ​ല​യാ​ളി​ ​പ്ര​വാ​സി​ക​ൾ​ക്കാ​യി​ ​നോ​ർ​ക്ക​ ​രൂ​പീ​ക​രി​ച്ച​ ​ഹെ​ൽ​പ്പ്ഡെ​സ്‌​ക് ​നി​ല​വി​ൽ​ ​വ​ന്നു.​ ​പ​ര​മാ​വ​ധി​ ​മ​ല​യാ​ളി​ക​ളി​ലേ​ക്ക് ​പൊ​തു​മാ​പ്പി​ന്റെ​ ​ഗു​ണ​ഫ​ല​ങ്ങ​ൾ​ ​എ​ത്തി​ക്കു​ക,​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കാ​നും​ ​രേ​ഖ​ക​ൾ​ ​ത​യ്യാ​റാ​ക്കാ​നും​ ​സ​ഹാ​യി​ക്കു​ക,​ ​നാ​ട്ടി​ലേ​ക്ക് ​തി​രി​ച്ചു​ ​വ​രാ​ൻ​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് ​യാ​ത്രാ​സ​ഹാ​യം​ ​ഉ​ൾ​പ്പെ​ടെ​ ​ന​ൽ​കു​ക​ ​എ​ന്നി​വ​യാ​ണ് ​പ്ര​വാ​സി​ ​സ​മൂ​ഹം​ ​ചെ​യ്തു​വ​രു​ന്ന​ത്.​ ​ഇ​ത്ത​രം​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​സ​ർ​ക്കാ​രു​മാ​യും​ ​നോ​ർ​ക്ക​യു​മാ​യും​ ​ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​ണ് ​ഹെ​ൽ​പ്ഡെ​സ്‌​ക് ​രൂ​പീ​ക​രി​ച്ച​ത്.

പ​ഞ്ച​വ​ത്സ​ര​ ​എ​ൽ​ ​എ​ൽ.​ബി​ ​റാ​ങ്ക് ​ലി​സ്റ്റ്

തി​രു​വ​ന​ന്ത​പു​രം​:​ ​പ​ഞ്ച​വ​ത്സ​ര​ ​എ​ൽ​ ​എ​ൽ.​ബി​ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​താ​ത്കാ​ലി​ക​ ​റാ​ങ്ക് ​ലി​സ്റ്റും​ ​കാ​റ്റ​ഗ​റി​ ​ലി​സ്റ്റും​ ​w​w​w.​c​e​e.​k​e​r​a​l​a​-​g​o​v.​i​n​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​-04712525300