ഇന്നും നാളെയും നേരിയ മഴ
Saturday 14 September 2024 4:26 AM IST
തിരുവനന്തപുരം: ഉത്രാട ദിനമായ ഇന്നും തിരുവോണമായ നാളെയും ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യത. പകൽ തെളിഞ്ഞ കാലാവസ്ഥയായിരിക്കും. രാത്രി വൈകിയും അതിരാവിലെയുമാണ് മഴ പെയ്യാനിട. ബുധനാഴ്ചയോടെ മഴ സജീവമാകും. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.