അംഗങ്ങളായി

Saturday 14 September 2024 12:47 AM IST

മലപ്പുറം; സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി ആനക്കയം പഞ്ചായത്തിലെ യോഗ്യരായ മുഴുവൻ പേരും പ്രധാനമന്ത്രി സുരക്ഷാ ഭീമാ യോജന ഇൻഷ്വറൻസ് പദ്ധതിയിൽ അംഗങ്ങളായി. ഇതിന്റെ സാക്ഷ്യപത്രം പ്രസിഡന്റ് അടോട്ട് ചന്ദ്രനിൽ നിന്നും ജില്ലാ ലീഡ് ബാങ്കിന് വേണ്ടി സാമ്പത്തിക സാക്ഷരതാ ഉപദേഷ്ടാവ് നാസർ കാപ്പൻ സ്വീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിത മണികണ്ഠൻ , ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ. വി. മുഹമ്മദലി, കുടുംബശ്രീ ചെയർ പേഴ്സൺ കെ.ടി. നജീറ, വാർഡ് അംഗം ജസീല ഫിറോസ് ഖാൻ, കുടുംബശ്രീ അക്കൗണ്ടന്റ് എം. നവാസ് , സെന്റർ ഫോർ ഫിനാൻഷ്യൽ ലിറ്ററസി കോ ഓർഡിനേറ്റർ ഷിബു പെരിമ്പലം എന്നിവർ സംബന്ധിച്ചു.