ട്രെയിന്‍ തട്ടി മൂന്ന് സ്ത്രീകള്‍ മരിച്ചു, അപകടം കാസര്‍കോഡ് കാഞ്ഞങ്ങാടിനടുത്ത്
Saturday 14 September 2024 8:22 PM IST
കാസര്‍കോഡ്: പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി മൂന്ന് പേര്‍ മരിച്ചു. കാസര്‍കോഡ് ജില്ലയിലെ കാഞ്ഞങ്ങാടിന് അടുത്താണ് അപകടമുണ്ടായത്. മൂന്ന് സ്ത്രീകളാണ് ട്രെയിന്‍ തട്ടി മരിച്ചത്. കോട്ടയം ചിങ്ങവനം സ്വദേശികളായ ചിന്നമ്മ (70), ആലീസ് തോമസ് (69), എയ്ഞ്ചല്‍ (30) എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ശനിയാഴ്ച രാത്രി 7.15ന് ആണ് അപകടമുണ്ടായത്. സംഭവസ്ഥലത്ത് പൊലീസും ഫയര്‍ഫോഴ്‌സും എത്തി പരിശോധന നടത്തുകയാണ്. ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി കാഞ്ഞങ്ങാടെത്തി മടങ്ങിയ സ്ത്രീകളാണ് അപകടത്തില്‍പ്പെട്ടത്.
മൃതദേഹങ്ങള്‍ ചിന്നിച്ചിതറി തിരിച്ചറിയാന്‍ സാധിക്കാത്ത നിലയിലായിരുന്നു ആദ്യം കണ്ടെത്തിയത്. ഗുഡ്‌സ് ട്രെയിന്‍ ആണ് സ്ത്രീകളെ ഇടിച്ചതെന്നാണ് വിവരം.