അൻവറിനോട് ഇപ്പോൾ പ്രതികരിക്കുന്നില്ല: അഡ്വ. ജയശങ്കർ

Sunday 15 September 2024 12:00 AM IST

കൊച്ചി​: തന്റെ തലയിൽ കക്കൂസ് മാലി​ന്യം ഒഴി​ക്കുമെന്ന പി​.വി​.അൻവർ എം.എൽ.എയുടെ ഭീഷണി​യിൽ ഇപ്പോൾ പ്രതികരിക്കുന്നില്ലെന്ന് സാമൂഹി​ക നി​രീക്ഷകൻ അഡ്വ.എ.ജയശങ്കർ.

താൻ വർഗീയവാദി​യും മതരാഷ്ട്രവാദി​യുമാണെന്ന ജയശങ്കറി​ന്റെ ആരോപണംമൂലം ഒരുദി​വസം തനി​ക്ക് ഉറങ്ങാൻ കഴി​ഞ്ഞില്ലെന്നും മാപ്പുപറഞ്ഞി​ല്ലെങ്കി​ൽ ഒരുബക്കറ്റ് കക്കൂസ് മാലി​ന്യവുമായി​ ജയശങ്കറി​ന്റെ ഓഫീസി​ലെത്തുമെന്നാണ് അൻവർ കഴിഞ്ഞ ദിവസം വീഡി​യോ സന്ദേശത്തി​ൽ പറഞ്ഞത്.

വർഗീയ ശക്തി​കളി​ൽനി​ന്ന് പണം വാങ്ങി​യാണ് തന്നെപ്പോലുള്ളവരെ ജയശങ്കർ ആക്ഷേപി​ക്കുന്നതെന്നും കുറ്റപ്പെടുത്തിയിരുന്നു. കേരളത്തി​ലെ പൊലീസ് സംവി​ധാനത്തി​ലെ പുഴുക്കുത്തുകൾക്കെതി​രെയുള്ള പോരാട്ടമുഖത്താണ് താനെന്നും റി​മാൻഡി​ൽ പോകാൻ സമയമി​ല്ലാത്തതുകൊണ്ടാണ് തത്കാലം ക്ഷമി​ക്കുന്നതെന്നും അൻവർ പറഞ്ഞിരുന്നു.

ന​ടി​യെ​ ​ആ​ക്ര​മി​ച്ച​ ​കേ​സ്:
വാ​ദം​ ​പൂ​ർ​ത്തി​യാ​യി

കൊ​ച്ചി​:​ ​കൊ​ച്ചി​യി​ൽ​ ​യു​വ​ന​ടി​യെ​ ​ആ​ക്ര​മി​ച്ച​ ​കേ​സി​ന്റെ​ ​വാ​ദം​ ​പൂ​ർ​ത്തി​യാ​യി.​ ​ക്രി​മി​ന​ൽ​ ​ന​ട​പ​ടി​ച്ച​ട്ടം​ 313​ ​പ്ര​കാ​രം​ ​പ്ര​തി​ഭാ​ഗ​ത്തി​ന് ​പ​റ​യാ​നു​ള്ള​തു​കൂ​ടി​ ​കേ​ട്ട​ശേ​ഷം​ ​ന​വം​ബ​റി​ൽ​ ​എ​റ​ണാ​കു​ളം​ ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ഷ​ൻ​സ് ​ജ​ഡ്ജി​ ​ഹ​ണി​ ​എം.​വ​ർ​ഗീ​സ് ​വി​ധി​ ​പ​റ​ഞ്ഞേ​ക്കും.​ ​പ്ര​തി​ഭാ​ഗ​ത്തി​ന് ​ഈ​ ​മാ​സം​ 26​ ​മു​ത​ൽ​ ​അ​വ​സ​രം​ ​ന​ൽ​കും.

അ​വ​സാ​ന​സാ​ക്ഷി​യാ​യ​ ​അ​ന്വേ​ഷ​ണ​ ​ഉ​ദ്യോ​ഗ​സ്ഥ​ൻ​ ​ബൈ​ജു​ ​പൗ​ലോ​സി​ന്റെ​ ​വി​സ്താ​രം​ ​ഇ​ന്ന​ലെ​ ​പൂ​ർ​ത്തി​യാ​ക്കി.​ ​കേ​സി​ൽ​ 261​ ​സാ​ക്ഷി​ക​ളെ​യാ​ണ് ​ആ​കെ​ ​വി​സ്ത​രി​ച്ച​ത്.​ 2017​ ​ന​വം​ബ​റി​ൽ​ ​കു​റ്റ​പ​ത്രം​ ​സ​മ​ർ​പ്പി​ച്ച​ ​കേ​സി​ൽ​ 2020​ ​ജ​നു​വ​രി​ 30​ന് ​വി​ചാ​ര​ണ​ ​ആ​രം​ഭി​ച്ചു.​ ​നീ​ണ്ട​ ​നാ​ല​ര​വ​ർ​ഷ​ത്തെ​ ​സാ​ക്ഷി​വി​സ്താ​ര​മാ​ണ് ​പൂ​ർ​ത്തീ​ക​രി​ച്ച​ത്.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 7.5​ ​കോ​ടി​ ​അ​നു​വ​ദി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള​ ​സാ​മ്പ​ത്തി​ക​ ​താ​ങ്ങ​ൽ​ ​പ​ദ്ധ​തി​ ​ആ​നു​കൂ​ല്യം​ ​വി​ത​ര​ണം​ ​ചെ​യ്യു​ന്ന​തി​നാ​യി​ 7.5​ ​കോ​ടി​ ​അ​നു​വ​ദി​ച്ചെ​ന്ന് ​മ​ന്ത്രി​ ​സ​ജി​ ​ചെ​റി​യാ​ൻ.​ ​തൊ​ഴി​ൽ​വ​കു​പ്പ് ​ആ​വി​ഷ്ക​രി​ച്ച​ ​പ​ദ്ധ​തി​യി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ ​ക്ഷേ​മ​നി​ധി​ ​ബോ​ർ​ഡ് ​മു​ഖേ​നെ​ ​സ​ഹാ​യ​ധ​നം​ ​വി​ത​ര​ണം​ ​ചെ​യ്യു​ക.​ ​സാ​മ്പ​ത്തി​ക​ ​പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലും​ ​ഉ​ത്സ​വ​കാ​ല​ത്ത് ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​ ​ചേ​ർ​ത്തു​പി​ടി​ക്കു​ക​യാ​ണ് ​സ​ർ​ക്കാ​രെ​ന്ന് ​മ​ന്ത്രി​ ​പ​റ​ഞ്ഞു.

ഇ​ന്ന് ​വ​ട​ക്ക​ൻ​ ​ജി​ല്ല​ക​ളി​ൽ​ ​നേ​രി​യ​ ​മഴ

തി​രു​വ​ന​ന്ത​പു​രം​:​ ​തി​രു​വോ​ണ​ ​ദി​ന​മാ​യി​ ​ഇ​ന്ന് ​വ​ട​ക്ക​ൻ​ ​ജി​ല്ല​ക​ളി​ൽ​ ​നേ​രി​യ​ ​മ​ഴ​ ​ല​ഭി​ച്ചേ​ക്കും.​അ​തി​രാ​വി​ലെ​യാ​ണ് ​മ​ഴ​ ​സാ​ദ്ധ്യ​ത.​ ​പ​ക​ൽ​ ​തെ​ളി​ഞ്ഞ​ ​കാ​ലാ​വ​സ്ഥ​യാ​യി​രി​ക്കും.​ ​ഗു​ജ​റാ​ത്ത് ​തീ​രം​ ​വ​രെ​യു​ള്ള​ ​ന്യൂ​ന​മ​ർ​ദ്ദ​പാ​ത്തി​ ​ദു​ർ​ബ​ല​മാ​യ​താ​ണ് ​മ​ഴ​ ​കു​റ​യാ​ൻ​ ​കാ​ര​ണം.​ ​മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ​ത​ട​സ​മി​ല്ല.

Advertisement
Advertisement