ഓണനാളിലും സ്വർണം റെക്കോർഡ് ഉയരത്തിൽ; ഇന്നത്തെ വില ഞെട്ടിക്കും

Monday 16 September 2024 10:57 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. ഈ മാസത്തെ ഏ​റ്റവും ഉയർന്ന സ്വർണനിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 55,040 രൂപയാണ്. ഇന്നത്തെ ഒരു ഗ്രാം 22 കാര​റ്റ് സ്വർണത്തിന്റെ വില 6,880 രൂപയും ഒരു ഗ്രാം 24 കാര​റ്റ് സ്വർണത്തിന്റെ വില 7,505 രൂപയുമാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്വർണ വില മാ​റ്റമില്ലാതെ തുടരുകയായിരുന്നു.

ഈ മാസത്തെ ഏ​റ്റവും കുറഞ്ഞ സ്വർണനിരക്ക് രേഖപ്പെടുത്തിയത് സെപ്​റ്റംബർ രണ്ട്, മൂന്ന്, നാല്, അഞ്ച് എന്നീ തീയതികളിലായിരുന്നു. അന്ന് ഒരു പവൻ സ്വർണത്തിന്റെ വില 53,360 രൂപയായിരുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.

ഒരു ഗ്രാം വെളളിയുടെ വില 98 രൂപയും ഒരു കിലോഗ്രാം വെളളിയുടെ വില 98,000 രൂപയുമാണ്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് സംസ്ഥാനത്ത് വെളളി വില തീരുമാനിക്കുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയിൽ വരുന്ന കയ​റ്റിറക്കങ്ങളും വെളളി വിലയെ സ്വാധീനിക്കും.