പത്രാധിപർ കെ.സുകുമാരൻ അനുസ്മരണം നാളെ, മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും
Tuesday 17 September 2024 4:05 AM IST
തിരുവനന്തപുരം: കേരള കൗമുദി നോൺ ജേർണലിസ്റ്ര് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പത്രാധിപർ കെ.സുകുമാരന്റെ 43-ാമത് ചരമവാർഷിക ദിനാചരണം നാളെ (18ന്) മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. പേട്ട കേരളകൗമുദി അങ്കണത്തിൽ രാവിലെ 10 ന് നടക്കുന്ന ചടങ്ങിൽ മുൻമന്ത്രി സി.ദിവാകരൻ അദ്ധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി,ഡി.സതീശൻ മുഖ്യപ്രഭാഷണം നടത്തും. വി.ജോയ് എം.എൽ.എ പ്രസംഗിക്കും. പത്രാധിപർ സ്മാരക അവാർഡും ക്ഷേമനിധി അവാർഡും ചടങ്ങിൽ വിതരണം ചെയ്യും. കേരളകൗമുദി നോൺജേർണലിസ്റ്റ് അസോസിയേഷൻ പ്രസിഡന്റ് വി.ബാലഗോപാൽ സ്വാഗതവും ജനറൽ സെക്രട്ടറി കെ.എസ്.സാബു നന്ദിയും പറയും.